ലഹരിപാര്‍ട്ടിക്ക് ചുക്കാൻ പിടിക്കാൻ യുവതിയും, ഇടുക്കി സ്വദേശിനിക്കൊപ്പം ഫ്ലാറ്റിൽ ഉണ്ടായിരുന്നത് അഞ്ച് യുവാക്കൾ, രഹസ്യ വിവരമറിഞ്ഞ് പോലീസ് എത്തിയപ്പോൾ യുവാവിന്റെ പരാക്രമം, രക്ഷപ്പെടാന്‍ ഫ്ലാറ്റിന്റെ എട്ടാം നിലയില്‍ നിന്ന് ചാടിയ യുവാവിന്റെ നില ഗുരുതരം

കൊച്ചി തൃക്കാക്കരയിൽ ലഹരിവിരുന്നിന് ചുക്കാൻ പിടിച്ചത് യുവതിയും. അഞ്ച് യുവാക്കൾക്കൊപ്പമാണ് ഫ്ലാറ്റിൽ യുവതിയും ലഹരിവിരുന്നിനായി ഒത്തുകൂടിയത്. ഇടുക്കി സ്വദേശിനി മരിയ ബിജുവാണ് യുവാക്കൾക്കൊപ്പം ഉണ്ടായിരുന്നത്. കോഴിക്കോട് സ്വദേശി ഷിനോ മെര്‍വിന്‍, കൊല്ലം സ്വദേശികളായ റിജോ, നജീം ഷംസുദ്ദീന്‍, അനീഷ് അനി എന്നിവരാണ് പിടിയിലായ മറ്റുള്ളവര്‍.
എന്നാൽ രഹസ്യ വിവരത്തെതുടര്‍ന്ന് പൊലീസ് എത്തിയതറിഞ്ഞ്, ഇവർത്തൊപ്പമുണ്ടായിരുന്ന ആറാമൻ രക്ഷപ്പെടാന്‍ ഫ്ലാറ്റിന്റെ എട്ടാം നിലയില്‍ നിന്ന് ചാടി സ്ഥിതി ഗുരുതരമായി ആശുപത്രിയിൽ തുടരുകയാണ്. പോലീസിനെ ഭയന്ന് ഫ്‌ളാറ്റന്റെ എട്ടാം നിലയില്‍ നിന്ന് ചാടിയ കായംകുളം സ്വദേശി അതുല്‍ (22) നിലവില്‍ കാക്കനാട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ബാല്‍ക്കണിയില്‍ നിന്നും കാര്‍ ഷെഡ്ഡിന് മുകളിലേക്കായിരുന്നു പ്രതി വീണത്. വീഴ്ചില്‍ അലുമിനിയം ഷീറ്റ് തുളച്ച് കയറി തോളെല്ലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. 15 നിലയുള്ള കെട്ടിടത്തിന്റെ എട്ടാം നിലയില്‍ നടക്കുകയായിരുന്ന ലഹരി പാര്‍ട്ടിയിലേക്ക് അപ്രതീക്ഷിതമായെത്തിയ പോലീസിനെ കണ്ട് ഭയന്ന അതുല്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴായിരുന്നു സംഭവം.
സംഘത്തിന്റെ പക്കല്‍ നിന്നും എംഡിഎംഎ, ഹാഷിഷ് ഓയില്‍ എന്നിവ പോലീസ് കണ്ടെടുത്തു. തൃക്കാക്കര നവോദയ ജംഗ്ഷനിലുള്ള ഫ്‌ളാറ്റില്‍ വെള്ളിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം.അതുല്‍ ഒഴികെയുള്ള പ്രതികളെ അറസ്റ്റ് ചെയ്തതിന് പിന്നാലെ കോടതിയില്‍ ഹാജരാക്കി. ഇവര്‍ നിലവില്‍ റിമാന്‍ഡിലാണ്.
ചികിത്സയില്‍ കഴിയുന്ന അതുലിന്റെ പരിക്ക് ഭേദമാകുന്ന മുറയ്‌ക്ക് കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു. എറണാകുളം സിറ്റി ഡാന്‍സാഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പരിശോധനയ്‌ക്ക് എത്തിയപ്പോഴായിരുന്നു സംഭവം.
https://www.facebook.com/Malayalivartha
























