അയ്മനത്ത് വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന പെട്ടിഓട്ടോയുടെ പിന്നിലിടിച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

അയ്മനത്ത് വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന പെട്ടിഓട്ടോയുടെ പിന്നിലിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. അയ്മനം പുലിക്കുട്ടിശേരി ജയന്തി ജങ്ഷനു സമീപം അറുപറത്തറയില്‍ (പണ്ടാരക്കളം) ബാബുവിന്റെ മകന്‍ സുനില്‍ ബാബു (21)വാണു മരിച്ചത്.
ഇന്നലെ പുലര്‍ച്ചെ 1.30ന് തിരുവാറ്റാ കവലയ്ക്കു സമീപമായിരുന്നു അപകടം നടന്നത്. കോട്ടയം ഭാഗത്തുനിന്ന് അമിതവേഗതയിലെത്തിയ ബൈക്ക് വഴിയരികില്‍ കിടന്നിരുന്ന പെട്ടിഓട്ടോയുടെ പിന്നിലിടിച്ചശേഷം നിയന്ത്രണംവിട്ട മറിയുകയായിരുന്നു.
ശക്തമായ ഇടിയില്‍ ബൈക്ക് 50 മീറ്ററോളം നിരങ്ങി നീങ്ങി റോഡിന്റെ മറുവശത്തു ചെന്നുവീണു. ഓട്ടോറിക്ഷ റോഡരുകിലെ കുഴിയിലേക്കും മറിഞ്ഞു. അപകടത്തിന്റെ ശബ്ദം കേട്ട് നാട്ടുകാര്‍ ഇറങ്ങി നോക്കിയപ്പോഴാണ് അപകടവിവരം അറിയുന്നത്.
തുടര്‍ന്നു വിവരം അറിയിച്ചതിനെത്തുടര്‍ന്നു കോട്ടയത്തുനിന്ന് അഗ്നിശമന സേനയുടെ ആംബുലന്‍സെത്തി യുവാവിനെ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ഇയാള്‍ മരണപ്പെട്ടിരുന്നു. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്കു മാറ്റി.
"
https://www.facebook.com/Malayalivartha
























