പ്ലസ് വണ്ണിന് പഠിക്കുമ്പോള്‍ ഇന്‍സ്റ്റഗ്രാം മുഖേന പരിചയപ്പെട്ട അന്‍വര്‍ഷാ പെണ്‍കുട്ടിയെ ശാരീരികമായി ഉപദ്രവിച്ചു; ശല്യം തുടര്‍ന്നതോടെ സാമൂഹികമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട ശ്രീക്കുട്ടനോട് സഹായം തേടി, അടുപ്പം കൂടിയ ശ്രീക്കുട്ടൻ പെൺകുട്ടിയുടെ വീട്ടിൽ എത്തി പീഡിപ്പിച്ചു, സുഹൃത്ത് ഉൾപ്പടെ മൂന്ന് പേരെ പിടികൂടി പോലീസ്
സമൂഹമാധ്യമം വഴി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവിനെ കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു. പുഷ്പക്കണ്ടം ആനക്കല്ല് റോഡുവിള പുത്തന്‍വീട് അന്‍വര്‍ഷാ(22)യെയാണ് പോലീസ് പിടികൂടിയത്. ഈ കേസില്‍ സൂര്യനെല്ലി സ്വദേശിയായ ശ്രീക്കുട്ടന്‍, കല്‍കൂന്തല്‍ സ്വദേശി രാജേഷ് എന്നിവര്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.
അതേസമയം പെണ്‍കുട്ടി പ്ലസ് വണ്ണിന് പഠിക്കുമ്പോള്‍ ഇന്‍സ്റ്റഗ്രാം മുഖേന പരിചയപ്പെട്ട അന്‍വര്‍ഷാ പെണ്‍കുട്ടിയെ ശാരീരികമായി ഉപദ്രവിക്കുകയായിരുന്നു. അതിനുശേഷം ശല്യം തുടര്‍ന്നതോടെ സാമൂഹികമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട ശ്രീക്കുട്ടനോട് പെണ്‍കുട്ടി ഇക്കാര്യം ബോധിപ്പിക്കുകയായിരുന്നു. ശ്രീക്കുട്ടന്‍ അന്‍വര്‍ഷായെ ഭീഷണിപ്പെടുത്തിയതോടെ തുടര്‍ന്ന് ശല്യപ്പെടുത്തല്‍ ഉണ്ടായില്ല.
ഇതിന്റെ പേരില്‍ പെണ്‍കുട്ടിയുമായി അടുപ്പം സ്ഥാപിച്ച ശ്രീക്കുട്ടന്‍ സുഹൃത്തുക്കളുടെ സഹായത്തോടെ പെണ്‍കുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിക്കുകയാണ് ചെയ്തത്. ഈ സംഭവത്തില്‍ ശ്രീക്കുട്ടനെയും സുഹൃത്ത് രാജേഷിനെയും കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. അടൂരിലായിരുന്ന അന്‍വര്‍ഷാ കഴിഞ്ഞ ദിവസം നെടുങ്കണ്ടത്ത് എത്തിയതായി സൈബര്‍ സെല്ലിന്റെ സഹായത്തോടെ കണ്ടെത്തിയ പോലീസ് ഇയാളെ പിടികൂടുകയാണ് ചെയ്തത്.
ഡിവൈ.എസ്.പി. വി.എ.നിഷാദ്‌മോന്റെ നേതൃത്വത്തില്‍ എസ്.എച്ച്.ഒ. വിശാല്‍ ജോണ്‍സണ്‍, പ്രിന്‍സിപ്പല്‍ എസ്.ഐ. കെ. ദിലീപ്കുമാര്‍, എ.എസ്.ഐ. കെ.സി. ഹരികുമാര്‍, എസ്.സി.പി.ഒ. സന്തോഷ്‌കുമാര്‍, സി.പി.ഒ.മാരായ പ്രശാന്ത് മാത്യു, സതീഷ്, അരുണ്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘം പിടികൂടിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡുചെയ്തു.
https://www.facebook.com/Malayalivartha