മനുഷ്യരെപ്പോലെതവള ഭക്ഷണം കഴിക്കുമോ; അന്തംവിട്ട് സോഷ്യല്‍ മീഡിയ

ഇപ്പോള്‍ ഒരു തവള ശ്രദ്ധ നേടുകയാണ്. ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നിന്നും അറുപതുകാരനായ ലിസ്ദിയാന്റോ സുഹാര്‍ദ്‌ജോ പകര്‍ത്തിയ ചിത്രങ്ങളാണ് കൈയടി ഏറ്റുവാങ്ങുന്നത്. ഒരു കുഞ്ഞന്‍ പാമ്പിനെ തവള ഒന്നോടെ വിഴുങ്ങുന്ന ചിത്രങ്ങളാണ് ലിസ്ദിയാന്റോ പകര്‍ത്തിയത്. എന്നാല്‍ ഇവയില്‍ ഒരു വ്യത്യസ്ത കാഴ്ചയും കാണാം.
മനുഷ്യര്‍ കൈ ഉപയോഗിച്ച് ഭക്ഷണം വായ്ക്കകത്തേയ്ക്ക് വയ്ക്കുന്നതുപോലെ തവള മുന്‍കാലുപയോഗിച്ച് പാമ്പിനെ വായ്ക്കകത്തേയ്ക്ക് തള്ളിക്കയറ്റി വയ്ക്കുന്ന ചിത്രങ്ങളാണ് ഏവരെയും അത്ഭുതപ്പെടുത്തുന്നത്.
വിഴുങ്ങുന്നതിനിടെ ചാടി പോകാന്‍ ശ്രമിച്ച പാമ്പിനെയാണ് തവള വായിലേയ്ക്ക് തിരുകി കയറ്റിയത്.ഇത്തരത്തില്‍ ബുള്‍ തവളകള്‍ എലിയെ വിഴുങ്ങുന്നത് കണ്ടിട്ടുണ്ടെന്നും ലിസ്ദിയാന്റോ പറഞ്ഞു.
https://www.facebook.com/Malayalivartha
























