ഏറെ പ്രതീക്ഷകളോടെ തുടങ്ങിയ പൂക്കച്ചവടം കുറഞ്ഞത് നാരായണന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു, വാടക ഇനത്തില്‍ മാത്രം കണ്ടെത്തേണ്ടത്, 64,000 രൂപ, സാമ്പത്തിക പിരിമുറുക്കം സ്വസ്ഥത കെടുത്തിയതോടെ എല്ലാം സ്വന്തമായി പദ്ധതിയിട്ടു, ഉറക്ക ഗുളിക തരപ്പെടുത്തി കുടുംബത്തെ കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല, ഷൂ ലെയ്‌സ് കഴുത്തില്‍ കുരുക്കി വരിഞ്ഞ് മുറുക്കി കുട്ടികളെയും ഭാര്യയെയും കൊലപ്പെടുത്തി, ശേഷം കഴുത്തുമുറിച്ച് ആത്മഹത്യ, കടവന്ത്ര കൂട്ടക്കൊലപാതകത്തിൽ നടുക്കുന്ന വെളിപ്പെടുത്തലുകൾ പുറത്ത്

കൊച്ചിയില്‍ ഭാര്യയയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥന്‍ കഴുത്തുമുറിച്ച് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങൾ പുറത്തുവരികയാണ്.കടവന്ത്ര ജംഗ്ഷനിലുള്ള പൂക്കട കൊവിഡിനെ തുടർന്ന് തകര്‍ന്നതാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായത്. 50,000 രൂപ മാസ വാടക നല്‍കേണ്ടതാണ് ഈ പൂക്കട.
തൊട്ടെടുത്ത് നാരായണനും കുടുംബവും താമസിക്കുന്ന വീടിന്റെ വാടകയാവട്ടെ മാസം 14,000 രൂപ ഇത്തരത്തില്‍ മാസം വാടക ഇനത്തില്‍ കുറഞ്ഞത് 64,000 രൂപ നാരായണന് കണ്ടത്തേണ്ടി വന്നു. അധികം സംസാരിക്കാത്ത പ്രകൃതക്കാരനായിരുന്ന നാരായണന്‍ ഏറെ പ്രതീക്ഷകളോടെയാണ് പൂക്കട ആരംഭിച്ചതെന്ന് സുഹൃത്തുക്കള്‍ സാക്ഷ്യപ്പെടുത്തുന്നു. പൂക്കച്ചവടം കുറഞ്ഞതോടെ നാരായണന്റെ കണക്കുകൂട്ടലുകള്‍ തെറ്റി.
സാമ്പത്തിക പിരിമുറുക്കത്തിനിടെ നാരായണന്‍ കണ്ടെത്തിയ അവസാന വഴിയായിരുന്നു കുടുംബത്തെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യുക എന്നത്.ഉറക്ക ഗുളിക കൊടുത്ത് കുടുംബത്തെ കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.തുടര്‍ന്ന് ഷൂ ലെയ്‌സ് കഴുത്തില്‍ കുരുക്കിയാണ് നാലും എട്ടും വയസുള്ള കുട്ടികളെയും ഭാര്യയെയും നാരായണന്‍ കൊലപ്പെടുത്തിയത്.കുടുംബത്തെ കൊലപ്പെടുത്തിയ ശേഷം കഴുത്തുമുറിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിച്ച് പ്രതി ആശുപത്രിയില്‍ ചികിത്സയിലാണ്.ഇയാള്‍ക്കെതിരെ കൊലപാതകകുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha