Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

തട്ടിയെടുത്ത കുട്ടിയെ വിറ്റു കിട്ടുന്ന പണംകൊണ്ട് കാമുകനൊപ്പം ജീവിക്കാനായിരുന്നില്ല മറിച്ച് കുട്ടി കാമുകന്റേതാണെന്നു വരുത്തിത്തീര്‍ക്കാനായിരുന്നു പ്രതി നീതുവിന്റെ നീക്കം ... കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പ്രസവവാര്‍ഡില്‍നിന്നും നവജാത ശിശുവിനെ തട്ടിയെടുത്ത സംഭവത്തില്‍ പുറത്തുവരുന്നത് സിനിമയെ വെല്ലും കഥ....

09 JANUARY 2022 10:28 AM IST
മലയാളി വാര്‍ത്ത

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പ്രസവവാര്‍ഡില്‍നിന്നും നവജാത ശിശുവിനെ തട്ടിയെടുത്ത സംഭവത്തില്‍ സിനിമയെ വെല്ലുന്ന കഥയാണ് പുറത്തുവരുന്നത്. തട്ടിയെടുത്ത കുട്ടിയെ വിറ്റു കിട്ടുന്ന പണംകൊണ്ട് കാമുകനൊപ്പം ജീവിക്കാനായിരുന്നില്ല മറിച്ച് കുട്ടി കാമുകന്റേതാണെന്നു വരുത്തിത്തീര്‍ക്കാനായിരുന്നു പ്രതി നീതുവിന്റെ നീക്കം.

തിരുവല്ല സ്വദേശി കളമശേരിയില്‍ വാടകയ്ക്കു താമസിക്കുന്ന നീതുവിനെയും കളമശേരിയിലുള്ള കാമുകന്‍ ഇബ്രാഹീം ബാദുഷയെയും പോലീസ് ചോദ്യം ചെയ്തുവരികയാണ്.



വണ്ടിപ്പെരിയാര്‍ 66-ാം മൈല്‍ വലിയതറയില്‍ എസ് ശ്രീജിത്ത്- അശ്വതി ദമ്പതികളുടെ പെണ്‍കുഞ്ഞിനെ വ്യാഴാഴ്ച ഉച്ചകഴിഞ്ഞു നഴ്സിന്റെ വേഷം ധരിച്ച് എത്തിയ നീതു തട്ടിയെടുത്തത്. കാമുകന്‍ ഇബ്രാഹീം ബാദുഷയില്‍നിന്ന് രണ്ടു തവണ ഗര്‍ഭിണായപ്പോഴും താന്‍ ഗര്‍ഭിണായെന്ന വിവരം നീതു കാമുനോടും വിദേശത്തുള്ള ഭര്‍ത്താവിനെയും അറിയിച്ചിരുന്നു. വിശദമായി ചോദ്യം ചെയതതില്‍ ബാദുഷയ്ക്ക് കുട്ടിയെ മോഷ്ടിച്ച സംഭവവുമായി ബന്ധമില്ലെന്ന് വ്യക്തമായിട്ടുണ്ട്.

പിടികൂടി ആദ്യം ചോദ്യം ചെയ്തപ്പോള്‍ കുഞ്ഞിനെ വിറ്റ് സാമ്പത്തിക ബാധ്യത തീര്‍ക്കുകയായിരുന്നു ലക്ഷ്യമെന്നാണ് യുവതി പോലീസിനോട് പറഞ്ഞത്. എന്നാല്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഈ മൊഴി കളവാണെന്ന് ബോധ്യപ്പെട്ടു.


ഈവന്റ് മേനേജുമെന്റ് ഉള്‍പ്പെടെ വിവിധ ജോലികളുമായി ബന്ധപ്പെട്ടു ബാദുഷായുമായി പരിചയത്തിലായതോടെ നീതുവും ഇബ്രാഹീം ബാദുഷായും വര്‍ഷങ്ങളായി ഒരുമിച്ചാണ് കഴിയുന്നത്. ബാദുഷായില്‍ നിന്നും നീതു ഗര്‍ഭിണിയാവുകയും പീന്നിട് ഗര്‍ഭം അലസി പോവുകയും ചെയ്തു. ഈ വിവരം പലരോടും നീതു പറഞ്ഞിരുന്നു. പത്തു മാസം മുന്‍പ് നീതു വീണ്ടും ഗര്‍ഭിണിയായി ഇതോടെ ഈ വിവരം സുഹൃത്തിനോടും ഭര്‍ത്താവിനോടും പറഞ്ഞു.


ഇടയ്ക്കിടെ നാട്ടില്‍ വന്നുപോകാറുള്ള ഭര്‍ത്താവിനും ഇക്കാര്യത്തില്‍ സംശയം തോന്നിയിരുന്നില്ല. രണ്ടാമതും ഗര്‍ഭം അലസിപോയെങ്കിലും ഈ വിവരം ഭര്‍ത്താവിനോട് മാത്രമേ പറഞ്ഞിരുന്നുള്ളു. സുഹൃത്തിനോട് പറഞ്ഞില്ല.


നാലു മാസമായി ഇവര്‍ കാമുകന്‍ ബാദുഷയെ നേരില്‍ കാണാന്‍ കൂട്ടാക്കാതെ ഫോണില്‍ മാത്രമേ ബന്ധപ്പെട്ടിരുന്നുള്ളു. കഴിഞ്ഞ ദിവസം പ്രസവത്തിനായി കോട്ടയം മെഡിക്കല്‍ കോളജില്‍ അഡിമിറ്റാണെന്നും കാമുകനെ അറിയിച്ചിരുന്നു. ഇന്നലെ പ്രസവവാര്‍ഡില്‍നിന്നും കുഞ്ഞിനെ തട്ടിയെടുത്ത ഉടന്‍ താന്‍ പ്രസവിച്ച കുഞ്ഞാണിതെന്ന് കാണിച്ചു വാട്സ് ആപ്പില്‍ കുട്ടിയുടെ ഫോട്ടോ കാമുകനും ഇയാളുടെ സഹോദരിയ്ക്കും നീതു അയച്ചു കൊടുത്തിരുന്നു.


തട്ടിയെടുക്കപ്പെട്ട കുഞ്ഞ് ബാദുഷയുടേതാണെന്ന് ധരിപ്പിച്ച് ഈ കുഞ്ഞുമായി ബാദുഷയ്ക്കൊപ്പം ജീവിക്കുകയായിരുന്നു നീതുവിന്റെ ലക്ഷ്യം. അതേസമയം സുഹൃത്തിന്റെ വിവാഹം തടയുന്നതിനു വേണ്ടിയും ഇയാളെ ബ്ലാക്ക് മെയില്‍ ചെയ്യുന്നതു വേണ്ടിയുമാണ് നീതു കുഞ്ഞിനെ തട്ടിയെടുത്തെന്നും പോലീസ് സംശയിക്കുന്നുണ്ട്. നീതുവില്‍നിന്നു പിടിച്ചെടുത്ത രണ്ടു മൊബൈല്‍ ഫോണുകള്‍ പോലീസ് പരിശോധനയ്ക്കായി സൈബര്‍ സെല്ലിനു കൈമാറിയിരിക്കുകയാണ്.


കോട്ടയം മെഡിക്കല്‍ കോളജില്‍നിന്നു കുഞ്ഞിനെ തട്ടിയെടുക്കുന്നതിനായി കഴിഞ്ഞ ഏതാനും മാസങ്ങളായി പദ്ധതി തയാറാക്കി വരികയായിരുന്നു. ഇതിനായി നീതു പലപ്പോഴും കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തി കാര്യങ്ങള്‍ വീക്ഷിക്കുകയും പരിസരം നിരീക്ഷിച്ചു മടങ്ങുകയും ചെയ്തിരുന്നു. കാമുകനോടു പറഞ്ഞിരുന്ന പ്രസവ തീയതി അടുത്തതോടെ നീതു തുടര്‍ച്ചയായി മെഡിക്കല്‍ കോളജില്‍ എത്തിതുടങ്ങി. ഇതിനായി കഴിഞ്ഞു മൂന്നു ദിവസമായി നീതു മെഡിക്കല്‍ കോളജിനു സമീപത്തെ ഹോട്ടലില്‍ മുറിയെടുത്ത് താമസിക്കുകയായിരുന്നു. കുഞ്ഞിനു സുഖമില്ലാത്തതിനാല്‍ ചികിത്സയ്ക്ക് എത്തിയതെന്നാണ് ഹോട്ടലില്‍ പറഞ്ഞിരുന്നത്.



കഴിഞ്ഞ രണ്ടു മൂന്നു ദിവസമായി നഴ്സിംഗ് കോട്ട് ധരിച്ചു ഏഴു വയസുള്ള കുട്ടിയുമായി ഇവര്‍ ആശുപത്രി വരാന്തയിലുടെ പോകുന്നതു പലരും ശ്രദ്ധിച്ചിരുന്നു. ഇന്നലെ പ്രസവ വാര്‍ഡിലെത്തിയ നീതു, നവജാതശിശുവിനു മഞ്ഞ നിറമുണ്ടെന്നും കുട്ടികളുടെ തീവ്രപരിചരണ വിഭാഗത്തില്‍ കാണിക്കണമെന്നും വിശ്വസിപ്പിച്ചായിരുന്നു കുട്ടിയെ അമ്മയുടെ കൈയില്‍ നിന്നും എടുത്തു കൊണ്ടുപോയത്. ഏറെനേരം കഴിഞ്ഞിട്ടും കുഞ്ഞിനെ കാണാതായതോടെ കുഞ്ഞിന്റെ അമ്മ ഉഷയും ഭര്‍തൃമാതാവും നഴ്സിംഗ് സ്റ്റേഷനിലെത്തി കുട്ടിയെ തിരക്കിയപ്പോഴാണ് നഴ്സുമാരാരും കുഞ്ഞിനെ ആവശ്യപ്പെട്ട് ചെന്നിട്ടില്ലെന്ന വിവരം അറിയുന്നത്.



തട്ടിയെടുത്ത കുഞ്ഞുമായി നഗരത്തിലെ ഹോട്ടലില്‍ എത്തിയ യുവതി ഇവിടെ നിന്നും ടാക്സി വിളിച്ച് കൊച്ചിയിലേക്ക് കടക്കാനാണ് ലക്ഷ്യമിട്ടത്.കുഞ്ഞുമായി ഹോട്ടലില്‍ എത്തിയ യുവതി റിസപ്ഷനിലേക്ക് വിളിച്ച് കൊച്ചിയിലെ ആശുപത്രിയിലേക്ക് പോകാന്‍ ഒരു ടാക്സി വേണമെന്ന് ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്നു ഹോട്ടല്‍ ജീവനക്കാര്‍ സമീപത്തെ ടാക്സി സ്റ്റാന്‍ഡില്‍നിന്നും അലക്സ് എന്നയാളുടെ ടാക്സി വിളിച്ചു വരുത്തി.


അമൃതയിലേക്കാണ് യാത്രയെന്നും ഒരുനവജാത ശിശുവിനെ കൊണ്ടു പോകാനാണെന്നും ഹോട്ടല്‍ ജീവനക്കാര്‍ പറഞ്ഞതോടെ കോട്ടയം മെഡിക്കല്‍ കോളജില്‍നിന്നും ഒരു നവജാത ശിശുവിനെ കാണാതായിട്ടുണ്ടെന്ന വിവരം അലക്സ് ഇവരെ അറിയിച്ചു. തുടര്‍ന്ന് അലക്സ് ഹോട്ടല്‍ മാനേജറേയും മാനേജര്‍ പോലീസിനേയും വിവരം അറിയിക്കുകയായിരുന്നു. വിവരം ലഭിച്ചയുടന്‍ ഹോട്ടലില്‍ എത്തിയ പോലീസ് സംഘം കുഞ്ഞിനെ വീണ്ടെടുക്കുകയും യുവതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.


 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് 78. 20 ശതമാനം പോളിംഗ്  (14 minutes ago)

ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിറുത്തലില്‍ നിന്ന് പിന്‍മാറുമെന്ന് മുന്നറിയിപ്പുമായി ഇറാന്‍  (43 minutes ago)

പൂഞ്ഞാറില്‍ പോലീസിനെ ഭീഷണിപ്പെടുത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തൂങ്കല്‍  (2 hours ago)

വയോധികയുടെ മരണം കൊലപാതകം; കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെയെന്ന് പൊലീസ്  (2 hours ago)

ആറന്മുളയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണം  (2 hours ago)

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു  (2 hours ago)

വനിതാ ബൂത്ത് ഏജന്റുമാര്‍ക്കെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി  (2 hours ago)

ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 254 ആയി  (3 hours ago)

ആറാം ക്ലാസ്സില്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കി സി ബി എസ് ഇ  (3 hours ago)

മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അക്ഷയ വോട്ട് ചെയ്തു  (3 hours ago)

എന്തൊക്കെ സംഭവിച്ചാലും പറവൂരില്‍ മാറ്റമുണ്ടാകില്ലെന്ന് സലിം കുമാര്‍  (3 hours ago)

തമിഴ്‌നാട്ടില്‍ 234 മണ്ഡലങ്ങളിലായി മത്സരിക്കുന്നത് 4834 സ്ഥാനാര്‍ഥികള്‍  (3 hours ago)

തൃശൂരില്‍ വോട്ട് രേഖപ്പെടുത്തി മടങ്ങുന്നതിനിടെ 63കാരന്‍ കുഴഞ്ഞുവീണു മരിച്ചു  (3 hours ago)

പോളിംഗ് സമയം പൂര്‍ത്തിയായതിന് പിന്നാലെ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി  (3 hours ago)

സംസ്ഥാനത്ത് പോളിംഗ് വൈകിട്ട് അഞ്ചുവരെ 75.10 ശതമാനം  (4 hours ago)

Malayali Vartha Recommends