രാത്രിയിൽ പത്തോളം പേരടങ്ങുന്ന സംഘം വീട്ടിൽ അതിക്രമിച്ച് കടന്നു, സ്ത്രീകളെ ഉൾപ്പെടെ വീട്ടിൽ അതിക്രമിച്ച് കയറി കയ്യേറ്റം ചെയ്ത് ഗുണ്ടകൾ, ഗുണ്ടാ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റവരിൽ ഒരു വനിത പോലീസ് ഉദ്യോഗസ്ഥ, സംഭവസ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നു

തിരുവനന്തപുരത്ത് പത്തോളം പേരടങ്ങുന്ന സംഘം വീട്ടിൽ അതിക്രമിച്ച് കടന്ന് സ്ത്രീകളെ ഉൾപ്പെടെ മർദ്ദിച്ചു. ധനുവെച്ചപുരം പരുത്തിവിളയിലാണ് സംഭവം. പത്തോളം പേരടങ്ങുന്ന ഗുണ്ടാസംഘം വീടുകയറി ആക്രമിക്കുകയായിരുന്നു. ഗുണ്ടകളുടെ ആക്രമണത്തിൽ സ്ത്രീകൾക്ക് ഉൾപ്പെടെ നാലുപേർക്ക് ഗുരുതരമായി പരിക്കേറ്റു.
വനിതാ സിവിൽ പോലീസ് ഉദ്യോഗസ്ഥ ഷീജയും ഗുരുതരമായി പരിക്കേറ്റവരിൽ ഉൾപ്പെടുന്നു. പരുത്തിവിള സ്വദേശി ബിജു, ഭാര്യ ഷിജി, സഹോദരിമാരായ ഷീജ, സോണിയ എന്നിവരാണ് പരിക്കേറ്റ മറ്റുള്ളവർ.രണ്ടുദിവസം മുമ്പും സ്ഥലത്ത് സമാനമായ അക്രമം നടന്നിരുന്നു.
ഇതിലെ പ്രതികൾ ഒളിവിൽ കഴിയുന്ന സ്ഥലം പോലീസിൽ അറിയിച്ചതും പരാതി നൽകിയതുമാണ് വീണ്ടും ആക്രമണം നടക്കാൻ കാരണമെന്ന് ആക്രമണത്തിന് ഇരയായവർ പറയുന്നത്. രാത്രി പത്തുമണിയോടെ ആയിരുന്നു ആക്രമണം. പരിക്കേറ്റവരെ പാറശ്ശാല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. ആക്രമണവുമായി ബന്ധപ്പെട്ട് രണ്ടുപേർ പിടിയിലായെന്നാണ് പോലീസിൽ നിന്ന് ലഭിക്കുന്ന വിവരം.
https://www.facebook.com/Malayalivartha



























