സസ്പെൻഷൻ പിൻവലിക്കുന്നതിന് മുന്നോടിയായി എം. ശിവശങ്കരനെതിരേയുള്ള കേസിന്റെ വിശദാംശങ്ങൾ തേടിയിട്ടും അവ നൽകിയില്ലെന്ന കമ്മിറ്റിയുടെ വാദം തള്ളി കസ്റ്റംസ്; രണ്ട് കേസിന്റെയും വിശദാംശങ്ങളെല്ലാം വ്യക്തമായി വിശദീകരിച്ച് ചീഫ് കമ്മിഷണറുടെ ഓഫീസ് ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയിട്ടുണ്ട്; ഡോളർ കടത്ത് കേസ് തുടർനടപടികളിലേക്ക്; ശിവശങ്കർ സർവീസിലേക്ക് തിരിച്ചു വരാനിരിക്കുന്നതിനിടയിൽ അപ്രതീക്ഷിത നീക്കവുമായി കസ്റ്റംസ്; അമ്പരന്ന് മുഖ്യമന്ത്രി

ശിവശങ്കരനേ സർവീസിലേക്ക് തിരിച്ചു എടുത്തു കൊണ്ടുള്ള തീരുമാനം നിലവിൽ വന്നിരുന്നു. എന്നാൽ ഈ തീരുമാനത്തിനെതിരെ വമ്പൻ വിമർശനങ്ങളാണ് രണ്ടു സൈഡിൽ നിന്നും ഉയർന്നത്. കസ്റ്റംസിനു ഈ തീരുമാനത്തിൽ വിമർശനം ഏൽക്കേണ്ടി വന്നു. സസ്പെൻഷൻ പിൻവലിക്കുന്നതിന് മുന്നോടിയായി എം. ശിവശങ്കരനെതിരേയുള്ള കേസിന്റെ വിശദാംശങ്ങൾ തേടിയിട്ടും അവ നൽകിയില്ലെന്ന് ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റി വാദിക്കുകയുണ്ടായി.
എന്നാൽ ഈ വാദം തള്ളി കസ്റ്റംസ് രംഗത്തു വന്നിരിക്കുന്നു.ശിവശങ്കരനെതിരേയുള്ള രണ്ട് കേസിന്റെയും വിശദാംശങ്ങളെല്ലാം വ്യക്തമായി വിശദീകരിച്ച് ചീഫ് കമ്മിഷണറുടെ ഓഫീസ് ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയിട്ടുണ്ടെന്ന് കസ്റ്റംസ് പറഞ്ഞു. ഡിസംബർ 30-നകം ശിവശങ്കരനെതിരേയുള്ള കേസിന്റെ വിശദാംശങ്ങൾ ചോദിച്ച് കത്ത് നൽകി. എന്നിട്ടും കസ്റ്റംസ് വിശദീകരണം നൽകിയില്ലെന്നായിരുന്നു ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി വാദിച്ചത് .
ഡിസംബർ അവസാനം തന്നെ ഇതുസംബന്ധിച്ച കത്ത് ചീഫ് കമ്മീഷണറുടെ ഓഫീസിൽനിന്ന് ചീഫ് സെക്രട്ടറിയുടെ ഓഫീസിലേക്ക് മെയിൽ അയച്ചിട്ടുണ്ടെന്നാണ് ചീഫ് സെക്രട്ടറിയുടെ വാദം തള്ളി കസ്റ്റംസ് വ്യക്തമാക്കുന്നത്. ശിവശങ്കരനെതിരേയുള്ളത് സ്വർണക്കടത്ത്, ഡോളർ കടത്ത് എന്നീ രണ്ട് കേസുകളാണ് . ഇതിൽ സ്വർണ്ണക്കടത്ത് കേസിൽ നേരത്തെ തന്നെ കുറ്റപത്രം നൽകിയിരുന്നു. ഡോളർ കടത്ത് കേസിൽ ശിവശങ്കറിന് കാരണംകാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ടെന്നും ഈ കേസിൽ കുറ്റപത്രം നൽകിയിട്ടില്ലെന്നുമുള്ള കാര്യങ്ങൾ വിശദീകരിച്ചുള്ള കത്തായിരുന്നു ചീഫ് സെക്രട്ടറിക്ക് നൽകിയതെന്നാണ് കസ്റ്റംസ് വ്യക്തമാക്കുന്നത്.
ഇതിനിടെ ഡോളർ കടത്ത് കേസിൽ ശിവശങ്കറിന് കാരണംകാണിക്കൽ നോട്ടീസ് നൽകിയതിന് പിന്നാലെ തുടർനടപടികളിലേക്ക് പോകുവാനാണ് കസ്റ്റംസിന്റെ നീക്കം. തുടർനടപടികളിലേക്ക് പോവുകയാണ് ചിലരെ വീണ്ടും ചോദ്യം ചെയ്യാനുള്ള സാധ്യതയുണ്ടെന്നും കസ്റ്റംസ് വ്യക്തമാക്കുന്നു.
ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാർശ പരിഗണിച്ചുകൊണ്ടായിരുന്നു ശിവശങ്കനെ സർവീസിൽ തിരിച്ചെടുത്തത്. നേരത്തെ സ്വർണക്കടത്ത് കേസിൽ ഉൾപ്പെട്ടതിനെ തുടർന്നാണ് ശിവശങ്കരൻ സർവീസിൽനിന്ന് പുറത്തായത്.
അതേ സമയം ഈ തീരുമാനം മുഖ്യമന്ത്രിയും സ്വർണ്ണക്കടത്തു പ്രതികളും തമ്മിലുള്ള ഒത്തുകളിയാണ് പുറത്തു കൊണ്ടു വരുന്നതെന്ന ആരോപണവുമായി രമേശ് ചെന്നിത്തല രംഗത്ത് വന്നിരുന്നു. ; രാജ്യത്തെ ഞെട്ടിച്ച സ്വർണ്ണക്കടത്തു കേസിൽ കുറ്റവിമുക്തനാക്കപ്പെടുന്നതിന് മുൻപ് തന്നെ എം.ശിവശങ്കരനെ സർവ്വീസിൽ തിരിച്ചെടുക്കാനുള്ള തീരുമാനം മുഖ്യമന്ത്രിയും സ്വർണ്ണക്കടത്തു പ്രതികളും തമ്മിലുള്ള ഒത്തുകളിയാണ് പുറത്തു കൊണ്ടു വരുന്നത് .
മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കരൻ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസും ഇഡിയും രജിസ്റ്റർ ചെയ്ത കേസുകളിൽ ഇപ്പോഴും പ്രതിയാണ്. ലൈഫ് തട്ടിപ്പ് കേസിലാകട്ടെ അന്വേഷണം പൂർത്തിയിയിട്ടുമില്ല. അങ്ങനെ പ്രതിയായി നിൽക്കുന്ന ഒരാളെയാണ് തിടുക്കത്തിൽ ചീഫ് സെക്രട്ടറിയുടെ സമിതിയെക്കൊണ്ട് ഒരു റിപ്പോർട്ട് എഴുതി വാങ്ങിച്ചിട്ട് സർവ്വീസിൽ തിരിച്ചെടുക്കുന്നത്. കോടതി ഈ കേസുകൾ പരിഗണിച്ചു കൊണ്ടിരിക്കുന്നതേയുള്ളൂ.
കോടതി തീർപ്പ് കല്പിക്കുന്നതിന് മുൻപ് തന്നെ സർക്കാർ പ്രതിയെ കുറ്റവിമുക്തനാക്കിയിരിക്കുകയാണ്. ഇത് വഴി എന്തു സന്ദേശമാണ് നൽകുന്നത്? രാജ്യദ്രോഹപരമായ കള്ളക്കടത്തു നടത്തിയാലും എന്തൊക്കെ തട്ടിപ്പ് നടത്തിയാലും സർക്കാർ ഒപ്പമുണ്ടെന്നല്ലേ? കളങ്കിതരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുമെന്നല്ലേ? സംസ്ഥാന സർക്കാരിന് വേണമെങ്കിൽ ശിവശങ്കരന്റെ സസ്‌പെൻഷൻ നീട്ടാമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു .
https://www.facebook.com/Malayalivartha



























