തൊഴുത്ത് കഴുകിയ വെള്ളം ഒഴുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ വയോധികനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; സംഭവത്തിൽ അയൽവാസി അറസ്റ്റിൽ

തൊഴുത്ത് കഴുകിയ വെള്ളം ഒഴുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ വയോധികനെ അയല്‍വാസി തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്ന് പൊലീസ്. ആലത്തൂര്‍ തോണിപ്പാടത്ത് വെള്ളിയാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. അമ്ബാട്ടുപറമ്ബില്‍ 63കാരനായ ബാപ്പൂട്ടിയെ ആണ് അയല്‍വാസി അബ്ദുര്‍ റഹ്മാന്‍ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തില്‍ അബ്ദുര്‍ റഹ്മാനെയും മകന്‍ ഷാജഹാനെയും പൊലീസ് അറസ്റ്റ് ചെയ്തു. നേരത്തെ ബാപ്പൂട്ടിയെ ആക്രമിച്ച കേസില്‍ ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയതിന് പിന്നാലെയാണ് ഇപ്പോള്‍ അബ്ദുര്‍ റഹ്മാന്‍ കൊല നടത്തിയിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha



























