അത് അടിച്ചതല്ല കവിളിൽ തലോടിയതാ ! വീഡിയോയിൽ കാണുന്ന കർഷകൻ തന്റെ ചാച്ച; വിശദീകരണവുമായി തല്ലു കൊണ്ട എംഎൽഎ: പ്രതിപക്ഷം കാര്യങ്ങൾ വളച്ചൊടിക്കുന്നുവെന്നും ആരോപണം

ഉത്തർപ്രദേശിൽ ഒരു പൊതുവേദിയിൽ വച്ച് കർഷകൻ ഉന്നാവോ സദാർ എംഎൽഎയെ തല്ലിയെന്ന വിഡിയോ പ്രചരിക്കുന്നതിനിടെ വിശദീകരണവുമായി ആരോപിതനായ എംഎൽഎ പങ്കജ് ഗുപ്ത രംഗത്ത്. കർഷകൻ തന്റെ മുഖത്തടിച്ചു എന്ന തരത്തിൽ പ്രചരിക്കുന്ന വിഡിയോ തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. വിഡിയോയിൽ കാണുന്ന കർഷകൻ തൻ്റെ ചാച്ചയാണെന്നും പതിവായി ചെയ്യുന്നപോലെ അദ്ദേഹം തന്റെ കവിളിൽ തലോടിയതാണെന്നും എംഎൽഎ പറഞ്ഞു.
എംഎൽഎയെ തല്ലിയെന്ന് പറയപ്പെടുന്ന കർഷകനായ ഛത്രപാലിനെ അടുത്തിരുത്തി പ്രത്യേക വാർത്താ സമ്മേളനം വിളിച്ചാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പ്രതിപക്ഷം കാര്യങ്ങൾ വളച്ചൊടിച്ച് തനിക്കെതിരെ വ്യാജ പ്രചാരണം നടത്തുകയാണെന്നും എംഎൽഎ പറഞ്ഞു. തെരഞ്ഞെടുപ്പിൽ മറ്റു കാര്യങ്ങളൊന്നും ഉയർത്തി കാണിക്കാനില്ലാത്തതു കൊണ്ടാണ് പ്രതിപക്ഷം ഇത്തരം ഗിമ്മിക്കുകളുമായി വരുന്നതെന്നും എംഎൽഎ ആരോപിച്ചു.
https://www.facebook.com/Malayalivartha



























