ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് കാറിനു മുകളിലേക്ക് മറിഞ്ഞ് അപകടം; സംഭവത്തിൽ നാലുപേര്‍ക്ക് പരിക്ക്

കുട്ടിക്കാനത്ത് ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് കാറിനു മുകളിലേക്ക് മറിഞ്ഞ് നാലുപേര്‍ക്ക് പരിക്കേറ്റു. തമിഴ്‌നാട്ടില്‍നിന്നും അയ്യപ്പഭക്തരുമായി വന്ന ബസ്സാണ് മറിഞ്ഞത്. ശബരിമലയില്‍നിന്നും തിരികെ വരികയായിരുന്ന പോണ്ടിച്ചേരി സ്വദേശികളുടെ കാറിന് മുകളിലേക്കാണ് ബസ് മറിഞ്ഞത്. ശനിയാഴ്ച രാവിലെ 8.30 ഓടെ കുട്ടിക്കാനത്തിനും വളഞ്ഞാക്കാനത്തിനും മധ്യേയുള്ള വലിയ വളവുകളിലൊന്നിലാണ് അപകടമുണ്ടായത്.
https://www.facebook.com/Malayalivartha



























