പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍

തിരുവനന്തപുരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. കുടവൂര്‍ ഞാറായില്‍ക്കോണം ചരുവിള പുത്തന്‍ വീട്ടില്‍ രാഹുല്‍ (അപ്പു 21), കുടവൂര്‍ ദേശത്ത് ലക്ഷം വീട് കോളനിയില്‍ നിഷാദ് (25), കുടവൂര്‍ കരവായിക്കോണം വള്ളിച്ചിറ വീട്ടില്‍ സെമിന്‍ (ഷെമി 35) എന്നിവരെയാണ് കല്ലമ്പലം പൊലീസ് അറസ്റ്റു ചെയ്തത്. പെണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളില്‍ വച്ച് പല തവണ പീഡിപ്പിച്ചെന്നാണ് കേസ്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുന്നതായി കല്ലമ്പലം പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha



























