ജോലി നിര്‍ത്തി സ്വന്തം നാട്ടിലേക്ക് തിരിച്ചുപോകാന്‍ വിസമ്മതിച്ചതിന് ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ചു കൊന്നു

ജോലി നിര്‍ത്തി സ്വന്തം നാട്ടിലേക്ക് തിരിച്ചുപോകാന്‍ വിസമ്മതിച്ചതിച്ച് സ്വകാര്യ എസ്‌റ്റേറ്റില്‍ ജോലിക്കെത്തിയ യുവതിയെ ഭര്‍ത്താവ് കോടാലി കൊണ്ടു തലയ്ക്കടിച്ചു കൊന്നു. മേപ്പാടി കുന്നമ്പറ്റയിലെ എസ്‌റ്റേറ്റ് തൊഴിലാളിയായ നേപ്പാള്‍ സ്വദേശിനി ബിമല (28) ആണു കൊല്ലപ്പെട്ടത്. ശനിയാഴ്ച രാവിലെയാണ് താമസസ്ഥലത്തെ ഷെഡില്‍ ഇവരുടെ മൃതദേഹം കണ്ടെത്തിയത്. നേപ്പാള്‍ സ്വദേശിയായ ഭര്‍ത്താവ് സാലിവന്‍ ജാഗരനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
രാവിലെ ഭാര്യയെ കാണാനില്ലെന്ന് പറഞ്ഞുനടന്ന സാലിവന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ നാട്ടുകാര്‍ ഷെഡ് പരിശോധിച്ചപ്പോഴാണു ബിമലയുടെ മൃതദേഹം കണ്ടെത്തിയത്. ജോലി നിര്‍ത്തി നേപ്പാളിലേക്കു തിരിച്ചു പോകണമെന്ന സാലിവന്റെ ആവശ്യം ബിമല നിരാകരിച്ചതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണു കൊലപാതകത്തില്‍ കലാശിച്ചതെന്നു പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha



























