സ്‌കൂളുകളില്‍ കുട്ടികളെ താലപ്പൊലിക്ക് നിര്‍ത്തരുത്, ഇനിമുതല്‍ അങ്ങനെയൊരു പരിപാടിയും വേണ്ടെന്ന് മന്ത്രി

സംസ്ഥാനത്തെ സ്‌കൂളുകളില്‍ കുട്ടികളെ താലപ്പൊലിക്കും മറ്റും ഉപയോഗിക്കരുതെന്ന് വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കെഎസ്ടിഎ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. പ്രസംഗത്തിന്റെ വീഡിയോ ദൃശ്യം അദ്ദേഹം ഫെയ്‌സ്ബുക്ക് പേജിലും പങ്കുവെച്ചു.
ക്ലാസ് സമയത്ത് കുട്ടികളെ മറ്റു പരിപാടികളില്‍ പങ്കെടുപ്പിക്കരുതെന്നും ഇക്കാര്യത്തില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
'പല സ്ഥലങ്ങളിലും നമ്മള്‍ ചടങ്ങിനൊക്കെ ചെല്ലുമ്പോള്‍ കുട്ടികളെ താലപ്പൊലിയുമായി കൊണ്ടുനിര്‍ത്താറുണ്ട്. ഇനിമുതല്‍ അങ്ങനെയൊരു പരിപാടിയും നമ്മുടെ സ്‌കൂളുകളില്‍ സംഘടിപ്പിക്കാന്‍ പാടില്ല എന്നകാര്യം കൂടി ഞാന്‍ വ്യക്തമാക്കുകയാണ്' മന്ത്രി പ്രസംഗത്തില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha



























