Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

ഫയല്‍ മോഷണം ഷൈലജയെ ലക്ഷ്യമിട്ടോ? ആരോഗ്യ വകുപ്പില്‍ നിന്നു് ഫയലുകള്‍ കാണാതായത് സംബന്ധിച്ച് നടക്കുന്ന അന്വേഷണം മുന്‍ ആരോഗ്യ മന്ത്രി കെ.കെ ഷൈലജ ടീച്ചറുടെ സല്‍പ്പേര് കളങ്കപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് സംശയിച്ച് സി പി എ മ്മിലെ ഒരു വിഭാഗം....

09 JANUARY 2022 10:13 AM IST
മലയാളി വാര്‍ത്ത

ആരോഗ്യ വകുപ്പില്‍ നിന്നു് ഫയലുകള്‍ കാണാതായത് സംബന്ധിച്ച് നടക്കുന്ന അന്വേഷണം മുന്‍ ആരോഗ്യ മന്ത്രി കെ.കെ ഷൈലജ ടീച്ചറുടെ സല്‍പ്പേര് കളങ്കപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് സംശയിച്ച് സി പി എ മ്മിലെ ഒരു വിഭാഗം.

ഒരു ചാനല്‍ സംപ്രേക്ഷണ ചെയ്ത വാര്‍ത്തയുടെ ചുവടുപിടിച്ചാണ് ഇത് സംബന്ധിച്ച് അന്വേഷണങ്ങള്‍ തുടങ്ങിയത്. കോവിഡ് കാലത്ത് നടന്ന പര്‍ച്ചേസുകളില്‍ അഴിമതി നടന്നിരിക്കാനുള്ള സാധ്യതകള്‍ സര്‍ക്കാര്‍ പോലും തള്ളികളയുന്നില്ല. ടെന്റര്‍ വിളിച്ച പര്‍ച്ചേസ് നടത്താനുള്ള സാഹചര്യമല്ല എന്നുണ്ടായിരുന്നത്. സ്വാഭാവികമായും പര്‍ച്ചേസ് നടക്കുമ്പോള്‍ അഴിമതി നടക്കും. അന്നത്തെ സാഹചര്യത്തില്‍ മറ്റൊന്നും ചെയ്യാന്‍ കഴിയില്ലെന്ന് വകുപ്പു മന്ത്രി പോലും സമ്മതിച്ചിട്ടുള്ളതാണ്.


കെ കെ ഷൈലജ ക്കെതിരായ നീക്കങ്ങള്‍ അക്കാലത്ത് തന്നെ ആരംഭിച്ചതാണ് മികച്ച മന്ത്രിയെന്ന് പേരെടുത്ത ഷൈലജയെ മോശമാക്കി ചിത്രീകരിക്കാനുള്ള ശ്രമങ്ങള്‍ എന്നു തന്നെ തുടങ്ങിയിരുന്നു. ഷൈലജക്ക് നിയമസഭാ തെരഞ്ഞടുപ്പില്‍ സീറ്റ് നല്‍കാതിരിക്കാനുള്ള ശ്രമങ്ങള്‍ നടന്നു. തീരെ നിവൃത്തിയില്ലാതെ വന്നപ്പോള്‍ സീറ്റ് നല്‍കി. തോല്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ പോലും ഉണ്ടായി. എല്ലാ പ്രതിസന്ധികളും അതിജീവിച്ച് ജയിച്ചു വന്നപ്പോള്‍ അവരെ മന്ത്രി സ്ഥാനത്ത് നിന്നും വെട്ടി. പിന്നീട്
ഷൈലജയും പിണറായിയും തമ്മിലുള്ള ലൈന്‍ പോലും തെറ്റി.

കെ. റയിലിനെ അനുകൂലിച്ച് രംഗത്തെത്തണമെന്ന പാര്‍ട്ടി ആവശ്യം ഷൈലജ അംഗീകരിച്ചില്ല. തോമസ് ഐസക് പോലും റയലിന് വേണ്ടി രംഗത്തെത്തി.ജി.സുധാകരനാണ് ആവശ്യം അംഗീകിക്കാത്ത മറ്റൊരു നേതാവ്. ഇത്തരത്തില്‍ പാര്‍ട്ടിയുമായി തെറ്റി നില്‍ക്കുന്ന ഷൈലജ യെ ഇല്ലാതാക്കാന്‍ പാര്‍ട്ടി തന്നെ ഓപ്പറേറ്റ് ചെയ്ത വാര്‍ത്തയാണ് കോവിഡ് കാലത്ത് ആരോഗ്യ വകുപ്പില്‍ നടന്ന അഴിമതി യെന്നറിയുന്നു. കാരണം ഓരോ പര്‍ച്ചേസിനും മന്ത്രിയുടെ അംഗീകാരമുണ്ട്.



ആരോഗ്യവകുപ്പ് ആസ്ഥാനത്തുനിന്ന് ഫയലുകള്‍ കാണാതായ സംഭവത്തില്‍ കന്റോണ്‍മെന്റ് പൊലീസ് അന്വേഷണം ആരംഭിച്ചു. ദിവസങ്ങളോളം ആസ്ഥാനത്ത് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. ഏതൊക്കെ ഫയലാണ് കാണാതായത് എന്നതു സംബന്ധിച്ചു വ്യക്തതയില്ല. വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഫയലുകളാണ് കാണാതെ പോയതെന്നു ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പ്രതികരിച്ചു. സാധാരണ ഗതിയില്‍ വിഷയത്തിന്റെ ഗൗരവം മനസിലാക്കാതെ വീണാ ജോര്‍ജ് നടത്തിയ പ്രതികരണമാണ് ഇതെന്ന് ഒറ്റനോട്ടത്തില്‍ കാണാമെങ്കിലും വാസ്തവം അതല്ല. ക്യത്യമായ കൂടിയാലോചനകള്‍ക്ക് ശേഷമുള്ള പ്രതികരണമാണ് ഇത്.

അഞ്ഞൂറോളം ഫയലുകള്‍ കാണാതായി എന്നാണ് പ്രാഥമിക നിഗമനം. മരുന്നു വാങ്ങല്‍ ഇടപാടുകളേത് അടക്കമുള്ള ഫയലുകള്‍ കൂട്ടത്തിലുണ്ടെന്നാണ് അധികൃതര്‍ സൂചിപ്പിക്കുന്നത്. ജീവനക്കാര്‍ അറിയാതെ ഫയലുകള്‍ മാറ്റാനാകില്ലെന്നാണ് പൊലീസിന്റെ നിഗമനം. മോഷണ സാധ്യതയില്ലെന്നും അവര്‍ വ്യക്തമാക്കുന്നു.

ആരോഗ്യവകുപ്പ് ആസ്ഥാനത്തെ നവീകരണവുമായി ബന്ധപ്പെട്ട് പ്രധാന ഫയലുകള്‍ സൂക്ഷിച്ചിരുന്ന അലമാരകള്‍ നേരത്തേ മറ്റൊരു ഭാഗത്തേക്കു മാറ്റിയിരുന്നു. ആ സമയത്തൊന്നും ഫയലുകള്‍ നഷ്ടപ്പെട്ടിട്ടില്ലെന്നാണ് ജീവനക്കാര്‍ പൊലീസിനെ അറിയിച്ചത്.



മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനിലെ മരുന്നിടപാടുകളുടെ ഡിജിറ്റല്‍ ഫയലുകള്‍ നശിപ്പിച്ചതായി ആരോപണം ഉയര്‍ന്നതിനു പിന്നാലെയാണ് ഈ ഫയലുകള്‍ കാണാതായത്. സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് ആവശ്യമായ മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളും വാങ്ങുന്നത് മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ വഴിയാണ്.

വിഷയത്തില്‍ വിജിലന്‍സ് അന്വേഷണം വന്നാല്‍ സ്വാഭാവികമായും മുന്‍ മന്ത്രിയും മറുപടി പറയേണ്ടി വരും.പ്രതിസന്ധി കാലത്ത് തനിക്കൊപ്പം നിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയായിരിക്കും മന്ത്രിക്ക് പ്രതികരിക്കേണ്ടി വരിക. അത് മനസിലാക്കികൊണ്ടു തന്നെയാണ് സര്‍ക്കാര്‍ ഷൈലജയെ പ്രതിസന്ധിയിലാക്കിയത്.

ഇതേ ചാനലും ഇതേ ലേഖകനുമാണ് മുമ്പ് തോമസ് ചാണ്ടിയെ മന്ത്രി സ്ഥാനത്ത് നിന്നും പുറത്താക്കിയത്. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് 78. 20 ശതമാനം പോളിംഗ്  (7 minutes ago)

ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിറുത്തലില്‍ നിന്ന് പിന്‍മാറുമെന്ന് മുന്നറിയിപ്പുമായി ഇറാന്‍  (36 minutes ago)

പൂഞ്ഞാറില്‍ പോലീസിനെ ഭീഷണിപ്പെടുത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തൂങ്കല്‍  (2 hours ago)

വയോധികയുടെ മരണം കൊലപാതകം; കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെയെന്ന് പൊലീസ്  (2 hours ago)

ആറന്മുളയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണം  (2 hours ago)

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു  (2 hours ago)

വനിതാ ബൂത്ത് ഏജന്റുമാര്‍ക്കെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി  (2 hours ago)

ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 254 ആയി  (2 hours ago)

ആറാം ക്ലാസ്സില്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കി സി ബി എസ് ഇ  (3 hours ago)

മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അക്ഷയ വോട്ട് ചെയ്തു  (3 hours ago)

എന്തൊക്കെ സംഭവിച്ചാലും പറവൂരില്‍ മാറ്റമുണ്ടാകില്ലെന്ന് സലിം കുമാര്‍  (3 hours ago)

തമിഴ്‌നാട്ടില്‍ 234 മണ്ഡലങ്ങളിലായി മത്സരിക്കുന്നത് 4834 സ്ഥാനാര്‍ഥികള്‍  (3 hours ago)

തൃശൂരില്‍ വോട്ട് രേഖപ്പെടുത്തി മടങ്ങുന്നതിനിടെ 63കാരന്‍ കുഴഞ്ഞുവീണു മരിച്ചു  (3 hours ago)

പോളിംഗ് സമയം പൂര്‍ത്തിയായതിന് പിന്നാലെ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി  (3 hours ago)

സംസ്ഥാനത്ത് പോളിംഗ് വൈകിട്ട് അഞ്ചുവരെ 75.10 ശതമാനം  (3 hours ago)

Malayali Vartha Recommends