മണ്ഡല മകരവിളക്ക് കാലത്ത് ശബരിമല ദര്‍ശനം നടത്തിയ തീര്‍ത്ഥാടകരുടെ എണ്ണം 15ലക്ഷം പിന്നിട്ടു... വരുമാനം 110 കോടിയോളം... മകരവിളക്കിന് ഇനി ആറ് നാള്‍മാത്രം , സന്നിധാനത്ത് തിരക്കേറുന്നു

മണ്ഡല മകരവിളക്ക് കാലത്ത് ശബരിമല ദര്‍ശനം നടത്തിയ തീര്‍ത്ഥാടകരുടെ എണ്ണം 15ലക്ഷം പിന്നിട്ടു... വരുമാനം 110 കോടിയോളം... മകരവിളക്കിന് ഇനി ആറ് നാള്‍മാത്രം , സന്നിധാനത്ത് തിരക്കേറുന്നു.
മകരവിളക്ക് തീര്‍ത്ഥാടനം തുടങ്ങിയ ഡിസംബര്‍ 30ന് ശേഷം ഇതുവരെ 25.18 കോടി രൂപ ലഭിച്ചു. അരവണ വില്പനയിലൂടെ ഏഴരക്കോടിയും അപ്പം വിറ്റ് 80 ലക്ഷവും കാണിക്കയായി 9.25 കോടിയും ലഭിച്ചു. മണ്ഡലപൂജവരെയുള്ള കാലയളവില്‍ 84.93 കോടി രൂപയായിരുന്നു വരുമാനം. മകരവിളക്കിന് ആറ് നാള്‍മാത്രം ശേഷിക്കെ സന്നിധാനത്ത് തിരക്കേറുകയാണ്.
മകരജ്യോതി ദര്‍ശിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ തുടങ്ങി. ഒന്നര ലക്ഷത്തോളം തീര്‍ത്ഥാടകരെയാണ് മകരജ്യോതിക്ക് പ്രതീക്ഷിക്കുന്നത്. പമ്പ ഹില്‍ടോപ്പിലും മകരജ്യോതി ദര്‍ശിക്കാന്‍ ആവശ്യമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി.
2000 മുതല്‍ 5000 പേരെ ഇവിടെയും പ്രതീക്ഷിക്കുന്നു. ഈ വര്‍ഷത്തെ മകരസംക്രമ സമയം 14 ന് ഉച്ചയ്ക്ക് 2.29 നാണ്. അന്ന് ഉച്ചപൂജ കഴിഞ്ഞാലും നട അടയ്ക്കില്ല, സംക്രമപൂജയ്ക്ക് ശേഷമേ അടയ്ക്കൂ. പുല്ലുമേട്ടില്‍ മകരജ്യോതി ദര്‍ശനത്തിന് അനുവാദം നല്‍കുന്ന കാര്യത്തില്‍ ഇനിയും വ്യക്തതയായിട്ടില്ല.
അതേസമയംസന്നിധാനത്ത് എറ്റവുമധികം തീര്‍ത്ഥാടകര്‍ക്ക് മകരവിളക്ക് കാണാന്‍ സൗകര്യമൊരുക്കുന്നത് പാണ്ടിത്താവളത്താണ്. ഇവിടെ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. ഇവിടെ മാത്രം ഒരു ലക്ഷം പേര്‍ക്ക് ഇരിക്കാനാണ് സൗകര്യമൊരുക്കുന്നത്.
കാട് വെട്ടിതെളിച്ച് പര്‍ണ്ണശാലകള്‍ കെട്ടാന്‍ സൗകര്യമൊരുക്കുകയാണ്. വ്യൂ പോയിന്റുകളിലെല്ലാം ബാരക്കേഡുകള്‍ സ്ഥാപിക്കും. ശൗചാലയങ്ങള്‍ അധികമായി ഒരുക്കും. ഫയര്‍ഫോഴ്‌സ്, ആരോ?ഗ്യവിഭാ?ഗം, എന്‍ഡിആര്‍എഫ് എന്നിവരുടെ സേവനവും ഇവിടെ ഉറപ്പാക്കും. പുല്ലുമേട്, പമ്പ ഹില്‍ വ്യൂ ഉള്‍പ്പടെയുള്ള സ്ഥലങ്ങളിലെ പണികള്‍ പത്താം തീയതി പൂര്‍ത്തിയാകും. മകരവിളക്ക് സമയത്ത് ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ പുതിയ ബാച്ച് നാളെ സന്നിധാനത്തെത്തും. കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരെ അടുത്തയാഴ്ച വിന്യസിക്കും.
അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് എത്തുന്നതിലേറെയും. സന്നിധാനത്ത് ഇന്നലെ വിവിധ വകുപ്പുകളുടെ അവലോകനയോഗം ദേവസ്വംബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന് ക്രമീകരണങ്ങള്‍ വിലയിരുത്തി.
"
https://www.facebook.com/Malayalivartha



























