ഒരിക്കലും തീരാത്ത മാരണം... ഒന്ന് എല്ലാം ശാന്തമായി വന്നെങ്കിലും രാജ്യവ്യാപകമായി കോവിഡ് ഉയരുന്നു; പല സംസ്ഥാനങ്ങളും ലോക് ഡൗണിലേക്ക് കടന്നു; ഫെബ്രുവരിയില്‍ കോവിഡ് കുതിക്കും; വ്യാപനശേഷി ഏറ്റവും ഉയര്‍ന്ന നിരക്കില്‍; കേരളത്തിലും കേസ് കൂടുന്നു

രണ്ട് വര്‍ഷമായി തുടങ്ങിയ ദുരിതത്തിന് ഇനിയും മോക്ഷമില്ല. വീണ്ടും അടച്ച് പൂട്ടലിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും ഉയരുകയാണ്. വൈറസിന്റെ വ്യാപനശേഷി (ആര്‍ വാല്യു) ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന നിരക്കായ നാലിലേക്ക് എത്തിയെന്നു മദ്രാസ് ഐഐടിയിലെ ഗവേഷകര്‍. ഇതനുസരിച്ച്, കോവിഡ് പിടിപെട്ട ഓരോരുത്തരില്‍നിന്നും മറ്റു 4 പേര്‍ക്കു കൂടി പിടിപെടാം.
ഡിസംബര്‍ അവസാനവാരം രാജ്യത്ത് ആര്‍ വാല്യു 2.69 ആയിരുന്നു. കോവിഡ് ഏറ്റവും ശക്തമായിരുന്ന രണ്ടാം കോവിഡ് തരംഗത്തില്‍ പോലും 1.69 ആയിരുന്നു ആര്‍ വാല്യു. വരും ദിവസങ്ങള്‍ നിര്‍ണായകമാണെന്നും നിയന്ത്രണ നടപടികള്‍ കര്‍ശനമാക്കിയാല്‍ ആര്‍ വാല്യു വീണ്ടും കുറയ്ക്കാന്‍ കഴിയുമെന്നും മദ്രാസ് ഐഐടിയിലെ ഗണിതശാസ്ത്ര വകുപ്പ് അസിസ്റ്റന്റ് പ്രഫസറായ ഡോ. ജയന്ത് ഝാ പറഞ്ഞു. നിലവിലെ കോവിഡ് തരംഗം ഫെബ്രുവരിയിലെ ആദ്യ രണ്ടാഴ്ചകളില്‍ പാരമ്യത്തിലെത്തുമെന്നും ഐഐടിയിലെ ഗവേഷകര്‍ മുന്നറിയിപ്പു നല്‍കുന്നു.
അതേസമയം സംസ്ഥാനങ്ങള്‍ ലോക് ഡൗണിലേക്ക് കടക്കുകയാണ്. പ്രതിദിന കൊവിഡ് കേസുകളില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടാകുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് തമിഴ്‌നാട്. ഞായറാഴ്ചകളിലെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആരംഭിച്ചു. പാല്‍, പത്രം, പെട്രോള്‍ പമ്പുകള്‍ തുടങ്ങിയ അവശ്യസര്‍വീസുകള്‍ക്കും, ചരക്കുവാഹനങ്ങള്‍ക്കും നിയന്ത്രണമില്ല. രാവിലെ ഏഴ് മണി മുതല്‍ രാത്രി പത്തുവരെ ഭക്ഷണശാലകള്‍ക്ക് പാര്‍സര്‍ സര്‍വീസിനായി തുറക്കാം.
വാളയാര്‍ അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്. അടിയന്തര ആവശ്യങ്ങള്‍ക്ക് പോകുന്ന വാഹനങ്ങള്‍ മാത്രമാണ് കടത്തിവിടുന്നത്. മറ്റ് വാഹനങ്ങള്‍ തിരിച്ചയക്കുമെന്ന് കോയമ്പത്തൂര്‍ ജില്ലാ ഭരണകൂടം അറിയിച്ചു. ഊടുവഴികളിലൂടെ വരുന്നവരെ പ്രത്യേകം നിരീക്ഷിക്കും.
ഇന്ന് പാലക്കാട് നിന്ന് തമിഴ്‌നാട്ടിലേക്ക് കെ എസ് ആര്‍ ടി സി ബസ് സര്‍വീസുകളില്ല. ഞായറാഴ്ചകള്‍ ഒഴികെ മറ്റു ദിവസങ്ങളില്‍ വിനോദസഞ്ചാരത്തിനും ക്ഷേത്രദര്‍ശനത്തിനും ഉള്‍പ്പടെ തമിഴ്‌നാട്ടിലേക്ക് കടക്കുന്നവര്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി.
തമിഴ്‌നാട്ടില്‍ പതിനായിരത്തിലധികം പേര്‍ക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. 74 പേര്‍ക്ക് ഒമിക്രോണും സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ഒമിക്രോണ്‍ രോഗികളുടെ എണ്ണം 190 ആയി
അതേസമയം സംസ്ഥാനത്തും കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. ഇന്നലെ 5944 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ 49,547 പേരാണ് വൈറസ് ബാധ മൂലം മരണമടഞ്ഞത്. ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 328 ആയി ഉയര്‍ന്നു.
രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കൊവിഡ് അവലോകന യോഗം അടുത്ത ദിവസം ചേരും. വിദഗ്ദ്ധ സമിതിയുടെ ഉപദേശം തേടിയ ശേഷം സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് പരിഗണിക്കും.
അതേസമയം സംസ്ഥാനത്ത് കരുതല്‍ ഡോസ് വാക്‌സിനേഷന്‍ നാളെ ആരംഭിക്കും. ആരോഗ്യ പ്രവര്‍ത്തകര്‍, കൊവിഡ് മുന്നണി പോരാളികള്‍, 60 വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവര്‍ എന്നിവര്‍ക്കാണ് കരുതല്‍ ഡോസ് നല്‍കുന്നത്. കോവിഡ് മൂന്നാം തരംഗം ഉണ്ടായാല്‍ ആരോഗ്യ പ്രവര്‍ത്തകരെ സുരക്ഷിതമാക്കേണ്ടതുണ്ട്. അതിനാല്‍ എത്രയും വേഗം അവര്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് ശ്രമിക്കുന്നത്.
"
https://www.facebook.com/Malayalivartha



























