Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

രാഷ്ട്രപതിയുടെ ഡിലിറ്റ് വിവാദത്തെ രാഷ്ട്രീയമായി തന്നെ സംസ്ഥാന സര്‍ക്കാര്‍ പ്രതിരോധിക്കാന്‍ തീരുമാനിച്ചതോടെയാണ് വിവാദം ചക്കിന് വച്ചത് കൊക്കിന് കൊണ്ടതു പോലെയാവുന്നു.... ഒടുവില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണര്‍ കസേരയില്‍ നിന്നും തെറിക്കുമോ?

09 JANUARY 2022 10:20 AM IST
മലയാളി വാര്‍ത്ത

ഒടുവില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണര്‍ കസേരയില്‍ നിന്നും തെറിക്കുമോ?കേരളം കാത്തിരിക്കുന്ന ചോദ്യത്തിനുള്ള ഉത്തരം അധികം വൈകാതെ ലഭിച്ചേക്കാം.

രാഷ്ട്രപതിയുടെ ഡിലിറ്റ് വിവാദത്തെ രാഷ്ട്രീയമായി തന്നെ സംസ്ഥാന സര്‍ക്കാര്‍ പ്രതിരോധിക്കാന്‍ തീരുമാനിച്ചതോടെയാണ് വിവാദം ചക്കിന് വച്ചത് കൊക്കിന്കൊണ്ടതു പോലെയാവുന്നത്.



വിവാദത്തില്‍ വിസിയുടെ ഗവര്‍ണര്‍ക്കുള്ള കത്ത് പുറത്തായതോടെയാണിത്. വിഷയത്തില്‍ രാജ്ഭവന്റെ വിശ്വാസ്യത ചോദ്യംചെയ്ത് സിപിഎം രംഗത്തെത്തി. ഗവര്‍ണറുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ പുറത്തായെന്നാണ് സിപിഎം നിലപാട്. അതായത് വസ്തുതകള്‍ ചോര്‍ത്തുന്നയാളായി ഗവര്‍ണറെ സി പി എം മാറ്റി.

രാഷ്ട്രപതിക്ക് ഡി ലിറ്റ് നല്‍കുന്നതിനെ സിപിഎം എതിര്‍ത്തിരുന്നു. രാഷ്ട്രീയ പശ്ചാത്തലത്തില്‍ രാഷ്ട്രപതിയായ രാം നാഥ് കോവിന്ദിന് ഡി ലിറ്റ് നല്‍കേണ്ടതില്ലെന്നായിരുന്നു സിപിഎം നേതൃത്വം സിന്‍ഡിക്കേറ്റിലെ പാര്‍ട്ടി പ്രതിനിധികളെ അറിയിച്ചത്. ഇതിനു പിന്നാലെയാണ് വിസി ഗവര്‍ണറെ നേരില്‍ക്കണ്ട് കത്ത് നല്‍കിയത്. ആ കത്ത് വി സി യും ഗവര്‍ണറും മാത്രമാണ് കണ്ടിട്ടുള്ളത്.



ഡിലിറ്റ് വിവാദത്തില്‍ വിസി ഡോ മഹാദവന്‍ പിള്ള ചാന്‍സലര്‍ക്ക് നല്‍കിയ കത്ത് പുറത്താകും വരെയും, പോര് ഗവര്‍ണറും പ്രതിപക്ഷ നേതാവും തമ്മിലായിരുന്നു. വെറും കാഴ്ചക്കാരുടെ റോളിലായിരുന്നു സര്‍ക്കാര്‍. പ്രതികരണം നല്‍കാതെ സര്‍ക്കാര്‍ മാറിനിന്നപ്പോഴും ഡിലിറ്റ് നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നോയെന്ന് ഗവര്‍ണര്‍ തന്നെ വ്യക്തമാക്കണമെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി പ്രതികരിച്ചത്.

വിസി ഗവര്‍ണര്‍ക്ക് നല്‍കിയ മറുപടി കത്ത് പുറത്തായതിന് പിന്നാലെ വിവാദത്തിന് ചെ ന്നിത്തല തിരികൊളുത്തി. ഗവര്‍ണര്‍ തന്റെ ഓഫീസിലുള്ള രഹസ്യരേഖകള്‍ ചെന്നിത്തലക്ക് നല്‍കിയെന്ന ആരോപണമാണ് സി പി എം ഉന്നയിക്കുന്നത്.


കത്ത് പുറത്തുവന്നതോടെ ഒഴിഞ്ഞ് മാറിയ സര്‍ക്കാരും തെളിവ് ആവശ്യപ്പെട്ട സിപിഎമ്മും മറുപടി പറയേണ്ട സ്ഥിതിയിലുമായി. സിന്‍ഡിക്കേറ്റ് ചേര്‍ന്ന് ഔദ്യോഗികമായി തീരുമാനമെടുക്കാതെ വിസി ഗവര്‍ണര്‍ക്ക് മറുപടി നല്‍കിയത് വിവാദങ്ങള്‍ ഒഴിവാക്കാനാണ്. തന്ത്രം മനസിലാക്കിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിസിയില്‍ നിന്നും മറുപടി എഴുതി വാങ്ങി. ഒടുവില്‍ പഴി വിസിക്കാണെങ്കിലും കത്തിലെ ഉള്ളടകത്തില്‍ സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ വിയോജിപ്പ് പരാമര്‍ശിക്കുന്നു. എഴുതി നല്‍കിയ മറുപടിയില്‍ വിസിക്ക് ഗവര്‍ണറെ തെറ്റിദ്ധരിപ്പിക്കാനാകില്ലെന്നിരിക്കെ സിന്‍ഡിക്കേറ്റ് വിയോജിപ്പില്‍ രാഷ്ട്രീയ സ്വാധീനമുണ്ടായിരുന്നുവെന്നും വ്യക്തം. എന്നാല്‍ സിന്റിക്കേറ്റില്‍ ഇക്കാര്യം ചര്‍ച്ചയായിട്ടില്ല.

ഗവര്‍ണര്‍ വിസിയോട് ആവശ്യപ്പെട്ട കാര്യം വൈസ് ചാന്‍സലര്‍ മഹാദേവന്‍പിള്ള സിന്‍ഡിക്കേറ്റിലെ പ്രധാനികളുമായാണ് ചര്‍ച്ച ചെയ്തത്. ഇക്കാര്യം എകെജി സെന്ററില്‍ സിന്‍ഡിക്കേറ്റിലെ സിപിഎം പ്രതിനിധികള്‍ അറിയിക്കുകയും ബിജെപി ആര്‍എസ്എസ് പശ്ചാത്തലം ഒന്നുകൊണ്ടു മാത്രം രാഷ്ട്രപതിയായ രാംനാഥ് കോവിന്ദിന് ഡിലിറ്റ് നല്‍കേണ്ടതില്ല എന്നുമായിരുന്നു മറുപടി. ഇതാണ് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ വിസിയെ അറിയിച്ചത്. ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയും സിന്‍ഡിക്കേറ്റിന്റെ ഭാഗമെന്നിരിക്കെ സര്‍ക്കാര്‍ അറിഞ്ഞില്ലെന്ന വാദവും വിലപോകില്ല. ഇതില്‍ മുഖ്യമന്ത്രിയോ ഉന്നത വിദ്യാഭ്യാസ മന്ത്രിയോ പ്രതികരിക്കുമോ എന്നതാണ് പ്രധാനം. കത്ത് പുറത്തായതില്‍ രാജ്ഭവന്റെ വിശ്വാസ്യത ചോദ്യം ചെയ്യുകയാണ് സിപിഎം. കത്ത് പുറത്തായതോടെ ഗവര്‍ണറുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ശക്തമായി ഉയര്‍ത്തിക്കാട്ടാനാണ് സിപിഎം തീരുമാനം.



രാഷ്ട്രപതിയെ അപകീര്‍ത്തിപെടുത്താന്‍ ഗവര്‍ണര്‍ ശ്രമിക്കുന്നു എന്ന ഗുരുതര ആരോപണമാണ് സി പി എം ഉന്നയിക്കുന്നത്. ഇത് തീര്‍ത്തും തെറ്റാണെന്ന് പറയാന്‍ കഴിയില്ല. രാഷ്ട്രപതിയെ അപമാനിക്കാനുള്ള ശ്രമങ്ങള്‍ കണ്ടാല്‍ രാജ്യം വെറുതെയിരിക്കുമെന്ന് കരുതാന്‍ വയ്യ.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് 78. 20 ശതമാനം പോളിംഗ്  (7 minutes ago)

ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിറുത്തലില്‍ നിന്ന് പിന്‍മാറുമെന്ന് മുന്നറിയിപ്പുമായി ഇറാന്‍  (36 minutes ago)

പൂഞ്ഞാറില്‍ പോലീസിനെ ഭീഷണിപ്പെടുത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തൂങ്കല്‍  (2 hours ago)

വയോധികയുടെ മരണം കൊലപാതകം; കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെയെന്ന് പൊലീസ്  (2 hours ago)

ആറന്മുളയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണം  (2 hours ago)

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു  (2 hours ago)

വനിതാ ബൂത്ത് ഏജന്റുമാര്‍ക്കെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി  (2 hours ago)

ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 254 ആയി  (2 hours ago)

ആറാം ക്ലാസ്സില്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കി സി ബി എസ് ഇ  (3 hours ago)

മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അക്ഷയ വോട്ട് ചെയ്തു  (3 hours ago)

എന്തൊക്കെ സംഭവിച്ചാലും പറവൂരില്‍ മാറ്റമുണ്ടാകില്ലെന്ന് സലിം കുമാര്‍  (3 hours ago)

തമിഴ്‌നാട്ടില്‍ 234 മണ്ഡലങ്ങളിലായി മത്സരിക്കുന്നത് 4834 സ്ഥാനാര്‍ഥികള്‍  (3 hours ago)

തൃശൂരില്‍ വോട്ട് രേഖപ്പെടുത്തി മടങ്ങുന്നതിനിടെ 63കാരന്‍ കുഴഞ്ഞുവീണു മരിച്ചു  (3 hours ago)

പോളിംഗ് സമയം പൂര്‍ത്തിയായതിന് പിന്നാലെ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി  (3 hours ago)

സംസ്ഥാനത്ത് പോളിംഗ് വൈകിട്ട് അഞ്ചുവരെ 75.10 ശതമാനം  (3 hours ago)

Malayali Vartha Recommends