സംസ്ഥാനത്ത് കൊവിഡ് മരണം അരലക്ഷത്തിലേക്ക്; ദേശീയ ശരാശരി 1.37ല്‍ നില്‍ക്കുമ്പോള്‍ കേരളത്തിലെ മരണനിരക്ക് 0.93 ലെത്തി
സംസ്ഥാനത്ത് കൊവിഡ് മരണം അരലക്ഷത്തിലേക്കെത്തിയതോടെ മരണനിരക്ക് ദേശീയ ശരാശരിയിലേക്ക് എത്തിയിരിക്കുകയാണ്. ദേശീയ ശരാശരി 1.37ല്‍ നില്‍ക്കുമ്പോള്‍ തന്നെ കേരളത്തിലെ മരണനിരക്ക് 0.93 ലെത്തി. മൊത്തം മരണക്കണക്കില്‍ കേരളം മഹാരാഷ്ട്രയ്ക്കും പിന്നില്‍ രരാജ്യത്ത് ണ്ടാമതെത്തുകയും ചെയ്തു.
അതോടൊപ്പം തന്നെ പ്രതിദിന കേസുകളില്‍ മുന്നിലാണെങ്കിലും മരണനിരക്ക് വെറും 0.4 ശതമാനം മാത്രമാണ്. രാജ്യത്ത് ഏറ്റവും കുറഞ്ഞ മരണനിരക്ക് എന്നത് കൊവിഡിന്റെ ഒന്നാം തരംഗ കാലത്ത് എല്ലായിടത്തും സര്‍ക്കാരിന്റെ പ്രധാന അവകാശവാദമായിരുന്നു.
കൂടാതെ രാജ്യത്തെ മരണനിരക്ക് ശരാശരി 1.37 ശതമാനത്തില്‍ നില്‍ക്കുമ്ബോള്‍ കേരളം 0.93ലെത്തിയത് ആശങ്കയായി മാറുന്നുണ്ട്. 1.41 ലക്ഷത്തിലധികം മരണമുണ്ടായ മഹാരാഷ്ട്രയാണ് രാജ്യത്ത് മരണക്കണക്കില്‍ മുന്നില്‍. രണ്ടാമതുള്ള കേരളത്തില്‍ മരണം 49,547 ആയി.
അതേസമയം, കഴിഞ്ഞ ദിവസം കേരളത്തില്‍ 5944 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1219, എറണാകുളം 1214, കോഴിക്കോട് 580, തൃശൂര്‍ 561, കോട്ടയം 319, പത്തനംതിട്ട 316, കൊല്ലം 299, കണ്ണൂര്‍ 280, മലപ്പുറം 260, പാലക്കാട് 248, ആലപ്പുഴ 235, കാസര്‍ഗോഡ് 150, ഇടുക്കി 147, വയനാട് 116 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 60,075 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,11,316 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,08,843 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 2473 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 265 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നിലവില്‍ കോവിഡ് 31,098 കേസുകളില്‍, 7 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 33 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 209 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 49,547 ആയി.
രോഗം സ്ഥിരീകരിച്ചവരില്‍ 80 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5479 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 337 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 48 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
https://www.facebook.com/Malayalivartha



























