നിരവധി തവണ പെണ്‍കുട്ടി പീഡനത്തിനിരയായി..!!!, കഴുത്തില്‍ കയര്‍ വലിച്ചുമുറുക്കി കൊന്ന് കെട്ടിത്തൂക്കി, വള്ളിപൊട്ടി താഴെ വീണനിലയിൽ പെണ്‍കുട്ടിയുടെ മൃതദേഹം, അമ്മ ജോലിക്ക് പോയപ്പോൾ ഒമ്പത് വയസ്സുകാരിക്ക് സംഭവിച്ചത്, കളിക്കുന്നതിനിടെ ഊഞ്ഞാല്‍ കഴുത്തില്‍ കുരുങ്ങി കുട്ടി മരിച്ചെന്ന കേസിൽ രണ്ട് കൊല്ലത്തിന് ശേഷം പുറത്ത് വരുന്നത് ഞെട്ടിക്കുന്ന കണ്ടെത്തൽ

ഇടുക്കി മൂന്നാർ ഗുണ്ടുമലയിലെ ഒമ്പത് വയസ്സുകാരിയുടെ ദുരൂഹമരണത്തില്‍ രണ്ട് കൊല്ലം കഴിഞ്ഞിട്ടും കൊലയാളിയെ കണ്ടെത്താന്‍ കഴിയാതെ പോലീസ്. അദ്യം അബദ്ധത്തിൽ സംഭവിച്ച മരണമാണെന്ന് കുരുതിയ പെണ്‍കുട്ടിയുടെ മരണം കൊലപാതകമാണെന്ന നിഗമനത്തിലാണ് പോലീസ്. ഇതോടെ അന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യം ശക്തമാണ്.
ഇടുക്കി നര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്‌പി. എ.ജി.ലാലിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം. പെൺകുട്ടിയുടെ മരണം കൊലപാതകമാണെന്ന് പോലീസ് സ്ഥരീകരിച്ചത് ചില ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ്.
ഒന്ന് പെണ്‍കുട്ടി നിരവധി തവണ പീഡനത്തിനിരയായെന്നുള്ള പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട്. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്ത കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍മാരുടെയും സ്ഥലം പരിശോധിച്ച ഫൊറന്‍സിക് വിദഗ്ധരുടെയും റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നിഗമനം.രണ്ട്, 15 കിലോഗ്രാം ഭാരം മാത്രം താങ്ങാന്‍ കഴിയുന്ന പ്ലാസ്റ്റിക് വള്ളിയില്‍ 20 കിലോയിലധികം ഭാരമുള്ള കുട്ടി തൂങ്ങാന്‍ ശ്രമിച്ചാല്‍, വള്ളിപൊട്ടി താഴെവീണ് ശ്രമം പരാജയപ്പെടുമായിരുന്നു. ഇതുസംബന്ധിച്ച്, കുട്ടിയുടെ ഭാരമുള്ള ഡമ്മി വെച്ച് പരീക്ഷണം നടത്തും. കഴുത്തിലുണ്ടായിരുന്ന വള്ളിക്ക് സമാനമായത് ഉപയോഗിച്ചായിരിക്കും ഇതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പെണ്‍കുട്ടിയെ കൊന്ന് കെട്ടിത്തൂക്കിയതാകാനാണ് സാധ്യതയെന്ന് അന്വേഷണസംഘം. കഴുത്തില്‍ കയര്‍ വലിച്ചുമുറുക്കിയാണ് കുട്ടിയെ കൊന്നത്. മരണശേഷം വീടിന് മുകള്‍ഭാഗത്ത് കെട്ടിത്തൂക്കിയെന്നും കരുതുന്നു. ഒരു കാരണവശാലും കുട്ടിക്ക് കയറുമായി വീടിന് മുകള്‍ഭാഗത്തുകയറി കുടുക്കിടാന്‍ സാധിക്കില്ല.
ഉയരത്തില്‍ കയറുന്നതിനുള്ള കസേര, ഏണി പോലുള്ളവ വീട്ടില്‍ കണ്ടെത്തിയില്ല. മുകളില്‍ കെട്ടിയിരുന്ന പ്ലാസ്റ്റിക് വള്ളി പൊട്ടി താഴെവീണ നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. അമ്മ ജോലിക്ക് പോയ സമയത്തായിരുന്നു പെൺട്ടിയുടെ മരണം.ആ സമയം വീട്ടിൽ പ്രായമായ മുത്തശ്ശി മാത്രമേ ഉണ്ടായിരുന്നുള്ളൂ.
സംഭവം ആത്മഹത്യ എന്നായിരുന്നു പൊലീസിന്റെ ആദ്യനിഗമനം. എന്നാല്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മൃതദേഹ പരിശോധനയില്‍, പെണ്‍കുട്ടി നിരവധി തവണ പീഡനത്തിനിരയായി എന്ന് കണ്ടെത്തിയതോടെയാണ് കൊലപാതകമാണെന്ന സംശയം.ബലപ്പെട്ടത്. അന്വഷണത്തിന്റെ ഭാഗമായി എസ്റ്റേറ്റിലെ അന്‍പതിലധികം പേരെ പൊലീസ് ചോദ്യംചെയ്‌തെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.
പോളിഗ്രാഫ് പരിശോധന ഉൾപ്പെടെ മടത്തിയെങ്കിലും ഒരു തെളിവുകള്‍ ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് സിബിഐ അന്വേഷണം എന്ന ആവശ്യം ശക്തമാകുന്നത്.കളിക്കുന്നതിനിടെ ഊഞ്ഞാല്‍ കഴുത്തില്‍ കുരുങ്ങി മരിച്ചതെന്നാണ് ആദ്യം ഘട്ടത്തിൽ സംശയിച്ചിരുന്നു.
ആദ്യം മൂന്നാര്‍ സിഐയും പിന്നീട് ഡിവൈഎസ്‌പിയും അന്വേഷിച്ചെങ്കിലും ഒരു തെളിവും കിട്ടിയില്ല. നാട്ടുകാര്‍ പ്രതിഷേധിച്ചതോടെ ജില്ലാ പൊലീസ് മേധാവി നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്‌പിയുടെ നേതൃത്വത്തില്‍ 8 എട്ടംഗ പ്രത്യേക സംഘത്തെ അന്വേഷണത്തിനായി നിയമിച്ചത്. കുട്ടിയുടെ ബന്ധുക്കളും അയല്‍വാസികളുമായ ചിലരെ നുണ പരിശോധനക്കടക്കം വിധേയരാക്കിയിട്ടും ഒരു വഴിത്തിരിവുണ്ടായില്ല.
ഡി.എന്‍.എ.പരിശോധനയില്‍ കുട്ടിയുടെ അച്ഛനെന്നു കണ്ടെത്തിയ ആള്‍, കുട്ടിയുടെ അമ്മ എന്നിവരെ പൊലീസ് പോളിഗ്രാഫ് പരിശോധനയ്ക്ക് വിധേയരാക്കിയെങ്കിലും കൊലപാതക സാധ്യത സംബന്ധിച്ച് ഒരുതെളിവും ലഭിച്ചില്ല.
പിന്നീട് കുട്ടിയുടെ ബന്ധുക്കള്‍ ഉള്‍പ്പെടെ രണ്ടുപേര്‍ക്കുകൂടി പോളിഗ്രാഫ് നടത്തി.അതിലും തെളിവുകള്‍ ഒന്നും ലഭിച്ചില്ല. അന്വേഷണത്തില്‍ കുട്ടിയെ പീഡിപ്പിച്ച വരെ കണ്ടെത്തിയാല്‍ മരണം കൊലപാതകമാണോ ആത്മഹത്യയാണോ എന്നത് സംബന്ധിച്ച് വ്യക്തതവരുകയുള്ളൂ. കുട്ടി ആത്മഹത്യചെയ്യാനുള്ള ഒരു സാഹചര്യവും വീട്ടിലില്ലായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
സംഭവത്തില്‍ ദൃക്‌സാക്ഷികളും ഫൊറന്‍സിക് തെളിവുകളും ലഭിക്കാത്തതാണ് അന്വേഷണത്തിന് വെല്ലുവിളിയായിരിക്കുന്നതെന്നും ഡിവൈ.എസ്‌പി. പറഞ്ഞു.എന്തായാലും അന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യം ശക്തമായിരിക്കുകയാണ്.
https://www.facebook.com/Malayalivartha



























