ഭര്‍ത്താവ് വിദേശത്തായിരുന്നപ്പോള്‍ ഫ്ലാറ്റിലെ നിത്യസന്ദര്‍ശകരായി നിരവധി പുരുഷന്മാര്‍, പാതിരാത്രിയോളം നീളുന്ന പാട്ടും ഡാന്‍സും, ലഹരി ഉപയോഗിച്ച ശേഷം ക്രൂരമായി മര്‍ദ്ദിക്കുന്ന കാമുകനും നീതുവിന് മറ്റൊരു ലഹരി, കളമശ്ശേരിയിലെ ഫ്ലാറ്റ് വിടേണ്ടി വന്നത് നീതുവിന്റെ വഴിവിട്ട ജീവിതം അയല്‍വാസികള്‍ ചോദ്യം ചെയ്തപ്പോൾ, നീതു ഇഷ്ടപ്പെട്ടിരുന്നത് അടിപൊളി ജീവിതം

'ടിക്ടോക്കി'ല്‍ യുവാവുമായി തുടങ്ങിയ ബന്ധം തകരാതിരിക്കാനാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്നു നവജാത ശിശുവിനെ തട്ടിയെടുത്തതെന്ന അറസ്റ്റിലായ നീതു ഇഷ്ടപ്പെട്ടിരുന്നത് അടിച്ചുപൊളി ജീവിതമാണെന്നാണ് കൊച്ചിയിലെ അയല്‍ക്കാര്‍ പറയുന്നത്. കളമശേരിയില്‍ 2020 ഡിസംബര്‍ വരെ താമസിച്ചിരുന്ന ഫ്ലാറ്റിലും പിന്നീട് കളമശേരി മൂലേപ്പാടത്ത് താമസിച്ച വാടക വീട്ടിലും പാതിരാത്രിയോളം നീളുന്ന പാട്ടും ഡാന്‍സുമായിരുന്നു നീതു രാജിന്റെ ഹോബി.
ലഹരി ഉപയോഗിച്ച ശേഷം ക്രൂരമായി മര്‍ദ്ദിക്കുന്ന കാമുകനും നീതുവിന് മറ്റൊരു ലഹരിയായി മാറുകയിരുന്നുവത്രേ. ഈ ലഹരികള്‍ നഷ്ടപ്പെടാതിരിക്കാനാണ് തന്റെ കുഞ്ഞിനെ തട്ടിയെടുക്കുക എന്ന ക്രൂരതയിലേക്ക് യുവതിയെ നയിച്ചത്. കളമശ്ശേരിയിലെ ഫ്ലാറ്റ് വിടേണ്ടി വന്നത് നീതുവിന്റെ വഴിവിട്ട ജീവിതം അയല്‍വാസികള്‍ ചോദ്യം ചെയ്തതോടെയാണ്.
ഭര്‍ത്താവ് നാട്ടില്‍ ഇല്ലാത്തപ്പോള്‍ തുടര്‍ച്ചയായി ആളുകള്‍ വരുന്നതും രാത്രി മുഴുവന്‍ ഉച്ചത്തില്‍ പാട്ടു വച്ചു ഡാന്‍സും ബഹളവുമായതോടെ പരാതി ഉയര്‍ന്നു. സമീപവാസികള്‍ ഫ്ലാറ്റ് സുരക്ഷാ ജീവനക്കാരോടു പരാതിപ്പെട്ടതോടെ സംഗതി വാക്കുതര്‍ക്കത്തിലേയ്ക്ക് എത്തുകയും ഫ്ലാറ്റ് ഒഴിയുകയുമായിരുന്നുവെന്നാണ് വിവരം.
പിന്നീട് കളമശേരി മൂലേപ്പാടത്ത് വീട് എടുത്തപ്പോഴും നീതു പറഞ്ഞതെല്ലാം കല്ലുവെച്ച നുണയായിരുന്നു.ഭര്‍ത്താവ് വിദേശത്താണെന്നും കൂടെയുള്ളത് അദ്ദേഹത്തിന്റെ സഹോദരനാണ് എന്നുമാണ് പറഞ്ഞത്. ഭര്‍ത്താവിന്റെ പേരില്‍ എടുത്ത വീടിന്റെ വാടക ഉള്‍പ്പെടെ നല്‍കിയിരുന്നതും ഇയാളായിരുന്നു. ഇന്‍ഫോ പാര്‍ക്കിലെ ഐടി സ്ഥാപനവുമായി ബന്ധപ്പെട്ട് ഇവന്റ് മാനേജ്മെന്റ് സ്ഥാപനത്തിലാണ് നീതുവിനു ജോലിയെന്നായിരുന്നു ഇവിടെ പറഞ്ഞിരുന്നത്.
അതേസമയം സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ടയാളാണ് നീതുവിന്റെ കൂടെ താമസിച്ചിരുന്ന ഇബ്രാഹിം ബാദുഷ എന്നാണ് പൊലീസ് പറയുന്നത്. ഭര്‍ത്താവ് സ്ഥലത്തില്ലാത്തപ്പോഴെല്ലാം ഇയാളാണ് നീതുവിനൊപ്പം വീട്ടില്‍ താമസിച്ചിരുന്നത്. കാമുകനെ ഭര്‍ത്താവിന്റെ സഹോദരനെന്ന് മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്തിയാണ് നീതു എറണാകുളത്ത് കഴിഞ്ഞിരുന്നത്.
ഈ പ്രണയബന്ധം തകരാതിരിക്കാനാണ് കുഞ്ഞിനെ തട്ടിയെടുക്കാന്‍ ശ്രമിച്ചതെന്നും പൊലീസ് പറയുന്നു. കുഞ്ഞിനെ തട്ടിയെടുത്തതില്‍ ഇയാള്‍ക്കു പങ്കില്ലെങ്കിലും പണം തട്ടിയെടുത്തെന്നും കുഞ്ഞിനെ ഉപദ്രവിച്ചിരുന്നു എന്നുമുള്ള നീതുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്ത് ഇയാളെ അറസ്റ്റു ചെയ്തത്.
https://www.facebook.com/Malayalivartha



























