ആദ്യം സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെടും, പിന്നീട് നേരിൽ കാണണമെന്ന് പറയും; ശേഷം മറ്റുളളവരുടെ പങ്കാളികളുമായി സ്വന്തം പങ്കാളികളെ ലൈംഗികബന്ധത്തിന് നിർബന്ധിക്കും: കോട്ടയത്ത് പങ്കാളികളെ പരസ്പരം കൈമാറുന്ന വൻ സംഘം പിടിയിൽ

പങ്കാളികളെ പരസ്പരം കൈമാറുന്ന വന്‍സംഘം കോട്ടയം ജില്ലയിലെ കറുകച്ചാലില്‍ പിടിയിലായി. സംഘത്തില്‍ ഉള്‍പ്പെട്ട ആറു പേരെ കറുകച്ചാല്‍ പോലീസ് പിടികൂടി. സമൂഹമാധ്യമങ്ങളിലൂടെ പങ്കാളികളെ കൈമാറുന്നവരാണിവർ.
ചങ്ങനാശ്ശേരി സ്വദേശിനിയായ യുവതിയുടെ പരാതിയെ തുടർന്നായിരുന്നു അന്വേഷണം. മെസഞ്ചറിലൂടെയും ടെലിഗ്രാം ഗ്രൂപ്പുകളിലൂടെയും കപ്പിൾ മീറ്റ് അപ് കേരള എന്ന ഗ്രൂപ്പുണ്ടാക്കി ഇതിലൂടെ പരിചയപ്പെടുന്ന തരത്തിലാണ് പിടിയിലായവർ പ്രവർത്തിച്ചിരുന്നത്. ആദ്യം പരിചയപ്പെടും. പിന്നീട് നേരിൽ കാണാമെന്ന് അറിയിക്കും. നേരിൽ കാണുമ്പോൾ മറ്റുളളവരുടെ പങ്കാളികളുമായി സ്വന്തം പങ്കാളികളെ ലൈംഗികബന്ധത്തിന് നിർബന്ധിക്കുകയും ചെയ്യും.
ഇത്തരത്തിൽ ഭർത്താവ് മറ്റുള്ളവരുമായി ലൈംഗികബന്ധത്തിന് നിർബന്ധിക്കുന്നതായിട്ടായിരുന്നു യുവതിയുടെ പരാതി. സംഭവത്തില്‍ ആറ് പേരെ പിടികൂടിയിട്ടുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്തുവിടുമെന്നും കറുകച്ചാല്‍ പോലീസ് അറിയിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ നിന്നുള്ളവരാണ് പോലീസിന്റെ കസ്റ്റഡിയിലുള്ളതെന്നാണ് സൂചന.
പങ്കാളികളെ പരസ്പരം കൈമാറുന്നത് അടക്കമുള്ള കാര്യങ്ങളാണ് ഗ്രൂപ്പുകളില്‍ ചര്‍ച്ച ചെയ്തിരുന്നത്. ഇവരുടെ ഗ്രൂപ്പുകളിൽ പ്രശസ്തരായവരും ഉന്നത പദവികൾ വഹിക്കുന്നവരുമുണ്ടെന്നാണ് വിവരം. സംഭവത്തിൽ സംസ്ഥാന വ്യാപകമായി അന്വേഷണം നടത്താനാണ് തീരുമാനം.
https://www.facebook.com/Malayalivartha



























