പാലക്കാട് വീടിന്റെ ചായ്പ്പിൽ നിന്നും രണ്ട് പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തി; അമ്മപ്പുലിയ്ക്കായി തെരച്ചിൽ വ്യാപിപിച്ച് വനംവകുപ്പ്

പാലക്കാട് ഒലവക്കോട് വീടിന്റെ ചായ്പ്പിൽ നിന്നും പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തി. ഉമ്മിനിയിൽ തകർന്ന വീടിനുള്ളിലാണ് പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയത്. പുലിക്കുഞ്ഞുങ്ങളെ വനംവകുപ്പ് ഉദ്യോഗസ്ഥർ ഡിഎഫ്ഒ ഓഫിസിലേക്ക് കൊണ്ടുപോയി. പതിനഞ്ച് ദിവസം പ്രായമായ രണ്ട് പുലിക്കുഞ്ഞുങ്ങളെയാണ് കണ്ടെത്തിയത്. ഡിഎഫ്ഒ ഓഫീസിൽ എത്തിച്ച പുലിക്കുഞ്ഞുങ്ങൾക്ക് ആവശ്യമായ പരിചരണങ്ങൾ നൽകി വരികയാണ്. വനമേഖലയോട് ചേർന്ന് കിടക്കുന്ന പ്രദേശമാണ് ഉമ്മിനി. പുലിക്കുഞ്ഞുങ്ങളെ കണ്ടതോടെ ആശങ്കയിലാണ് പ്രദേശവാസികൾ.
അതേസമയം വലിയ പുലിയെയും വീടിനുള്ളിൽ കണ്ടിരുന്നതായി ദൃക്സാക്ഷി പൊന്നൻ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ പുലിയെ കണ്ടെത്താനായില്ല. മാധവൻ എന്ന ആളുടെ ഉടമസ്ഥതയിലുള്ള വീടും പറമ്പും പൊന്നൻ ആണ് നോക്കുന്നത്. തെരുവുനായ്ക്കളെ ഓടിക്കാനായാണ് പൊന്നൻ വീടിന്‍റെ ജനലിൽ തട്ടി ശബ്ദം പുറപ്പെടുവിച്ചത്. ഈ സമയത്താണ് വീടിന് പുറത്തേക്ക് അമ്മപ്പുലി പോകുന്നത് കണ്ടത്. അമ്മപ്പുലി കുഞ്ഞുങ്ങളെ തേടി തിരികെ വരുമോ എന്ന ഭയത്തിലാണ് പ്രദേശവാസികൾ. അമ്മപ്പുലിക്കായുള്ള തെരച്ചിലും വനംവകുപ്പ് ആരംഭിച്ചു.https://www.facebook.com/Malayalivartha



























