പരസ്പരം ഭാര്യമാരെ കൈമാറിയുള്ള ലൈംഗിക വേഴ്ച്ച; സോഷ്യൽ മീഡിയ സുഹൃത്തുക്കൾക്ക് ഭാര്യയെ ലൈംഗീകചൂഷണത്തിനായി കാഴ്ചവച്ചു; കപ്പിൾ ഷെയറിങ് ഗ്രൂപ്പുകളെ തൂക്കിയെടുത്ത് പോലീസ്; പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ; പരാതിക്കാരിയുടെ ഭർത്താവ് അറസ്റ്റിൽ

സോഷ്യൽ മീഡിയ സുഹൃത്തുക്കൾക്ക് ഭാര്യയെ ലൈംഗീകചൂഷണത്തിനായി കാഴ്ചവച്ചതായുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ഭർതൃമതിയായ യുവതിയെ കറുകച്ചാൽ പോലീസ് സ്റ്റേഷൻ പരിധിയിൽ വച്ചും മറ്റു പല സ്ഥലങ്ങളിൽ വച്ചും ഭർത്താവ് തന്‍റെ സോഷ്യൽ മീഡിയ സുഹൃത്തുക്കൾക്ക് ലൈംഗീകചൂഷണത്തിനായി കാഴ്ചവച്ചതായി മൊഴി പറഞ്ഞ പ്രകാരം കറുകച്ചാൽ പോലീസ് സ്റ്റേഷനിൽ 5 കേസുകൾ രജിസ്ട്രർ ചെയ്തിട്ടുണ്ട് .
പരാതിക്കാരിയുടെ ഭർത്താവും സുഹൃത്തുക്കളും സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ ഉണ്ടാക്കി ലൈംഗീക ആവശ്യങ്ങൾക്ക് ഭാര്യമാരെ പരസ്പരം കൈമാറുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. പരാതിക്കാരിയുടെ ഭർത്താവിനെ കറുകച്ചാൽ പോലീസ് അറസ്റ്റുചെയ്തിട്ടുള്ളതാണ്. പ്രതിയായ ഭർത്താവിന്‍റെ വിവരങ്ങൾ പുറത്തുവിട്ടാൽ പരാതിക്കാരിയുടെ വ്യക്തിവിവരങ്ങൾ പുറത്തു പോകുമെന്നതിനാൽ പുറത്തുവിടാൻ സാധിക്കുന്നതല്ല. മറ്റു പ്രതികളെപ്പറ്റി അന്വേഷണം നടത്തുന്നുണ്ട്.
ഭാര്യമാരെ പരസ്പരം കൈമാറി ലൈംഗിക വേഴ്ച്ച നടത്തുന്ന വൻ സംഘമായിരുന്നു കോട്ടയത്ത് പിടിയിലായത് . മൂന്ന് ജില്ലകളിൽ നിന്നായി അഞ്ചുപേരാണ് കറുകച്ചാൽ പൊലീസിന്‍റെ പിടിയിലായത്. ഭർത്താവിനെതിരെ ചങ്ങനാശ്ശേരി സ്വദേശിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കറുകച്ചാൽ പൊലീസ് അന്വേഷണം നടതിയത് .
അന്വേഷണ വഴിയിൽ വൻ കണ്ണികളുള്ള കപ്പിൾ മീറ്റ് അപ്പ് കേരള ഗ്രൂപ്പുകളാണ് പൊലീസ് കണ്ടെത്തിയത്. ഓരോ ഗ്രൂപ്പുകളിലും വ്യാജ പേരുകളിൽ ആയിരത്തിലധികം അംഗങ്ങളാണുള്ളത്. വയസുകൾ അറിയിക്കുന്ന രീതിയിലുള്ള വ്യാജ അക്കൗണ്ടുകള്‍ വരെയുണ്ട്.
ഉദാഹരണത്തിന് 31, 27 എന്നിങ്ങനെയുള്ള അക്കൗണ്ടിനര്‍ത്ഥം 31 വയസുള്ള ഭർത്താവും 27 വയസുള്ള ഭാര്യയും എന്നാണ്. ശേഷം മെസഞ്ചർ ചാറ്റും ടെലിഗ്രാം ചാറ്റും വഴി ഇടപാടുകളുകൾ നടത്തുന്നു. ആദ്യം വീഡിയോ ചാറ്റുകൾ എങ്കിൽ പിന്നീട് തമ്മിൽ കാണുന്നു. ഇത് പരസ്പരം ഭാര്യമാരെ കൈമാറിയുള്ള ലൈംഗിക വേഴ്ച്ചയിലേക്ക് എത്തുന്നു. ഭാര്യമാരെ ബലമായി പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തിനും പ്രേരിപ്പിക്കുന്നു.
പരാതിക്കാരി ഇത്തരം ഗ്രൂപ്പുകളുടെ പ്രവർത്തനത്തിൽപ്പെട്ട് പോയി മാനസികമായി തകർന്ന വീട്ടമ്മയാണ് . ഇടപാടുകളുടെ ഭാഗമായി പണവും കൈമാറി . ബലാത്സംഗം, പ്രേരണ കുറ്റം, പ്രേരകന്‍റെ സാന്നിധ്യം, പ്രകൃതി വിരുദ്ധ ലൈംഗികത എന്നീ കുറ്റങ്ങളാണ് പിടിയിലായവർക്കെതിരെ ചുമത്തിയിരിക്കുന്നത്. സമൂഹത്തിൽ ഉന്നത സ്ഥാനങ്ങളിൽ ഉള്ളവരും ഈ സംഘത്തിലുണ്ടെന്നാണ് പൊലീസിന്‍റെ നിഗമനം.
https://www.facebook.com/Malayalivartha