Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

'കപ്പിൾ ഷെയറിങ്' എന്ന പേരിൽ സാമൂഹികമാധ്യമങ്ങളിൽ ഗ്രൂപ്പുകൾ നിർമിച്ചാണ് ഇവർ പ്രവർത്തിച്ചിരുന്നത്; ഈ ഗ്രൂപ്പുകളിലെല്ലാം സീക്രട്ട് ചാറ്റുകളിലൂടെയാണ് ഇവർ ആശയവിനിമയം നടത്തിയിരുന്നത്; ഭാര്യമാരെ കൈമാറുന്നവർക്ക് പണം നൽകും; കോട്ടയം കറുകച്ചാലിൽ ഭാര്യമാരെ പങ്കുവച്ച കേസ്; ചങ്ങനാശേരി സ്വദേശിനിയുടെ പരാതിയിൽ ഭർത്താവ് അറസ്റ്റിൽ; ആറു പേർ കസ്റ്റഡിയിൽ

09 JANUARY 2022 11:13 PM IST
മലയാളി വാര്‍ത്ത

കറുകച്ചാലിൽ സോഷ്യല്‍ മീഡിയ സുഹൃത്തുക്കള്‍ക്ക് ഭാര്യയെ ലൈംഗീകചൂഷണത്തിനായി കാഴ്ചവച്ചതായുള്ള പരാതിയിൽ ചങ്ങനാശേരി സ്വദേശിനിയുടെ ഭര്‍ത്താവ് അറസ്റ്റില്‍. ഭര്‍തൃമതിയായ യുവതിയെ കറുകച്ചാല്‍ പാലീസ് സ്റ്റേഷന്‍ പരിധിയില്‍ വച്ചും മറ്റു പല സ്ഥലങ്ങളില്‍ വച്ചും ഭര്‍ത്താവ് തന്റെ സോഷ്യല്‍ മീഡിയ സുഹൃത്തുക്കള്‍ക്ക് ലൈംഗീകചൂഷണത്തിനായി പരാതി നൽകിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ കറുകച്ചാൽ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ റിച്ചാർഡ് വർഗീസ് അറസ്റ്റ് ചെയ്തത്. ചങ്ങനാശേരി സ്വദേശിനിയായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അഞ്ചു കേസുകളാണ് കറുകച്ചാൽ പൊലീസ് രജിസ്റ്റർ ചെയ്തത്. പരാതിക്കാരിയുടെ ഭര്‍ത്താവും സുഹൃത്തുക്കളും സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ ഉണ്ടാക്കി ലൈംഗിക ആവശ്യങ്ങള്‍ക്ക് ഭാര്യമാരെ പരസ്പരം കൈമാറുന്നതായും വിവരം ലഭിച്ചിട്ടുണ്ട്.

കറുകച്ചാലിൽ പിടിയിലായവരുമായി ബന്ധപ്പെട്ട് പങ്കാളികളെ പരസ്പരം കൈമാറി ലൈംഗികബന്ധത്തിലേർപ്പെടുന്ന സംഘത്തിൽ നിരവധി പേരുണ്ടെന്ന സൂചനയാണ് പൊലീസ് നൽകുന്നത്. കുടുംബവുമായി ബന്ധപ്പെട്ട കേസായത് കൊണ്ട് തന്നെ കൂടുതൽ വിവരങ്ങളൊന്നും ഇപ്പോൾ പറയാൻ സാധിക്കില്ലെന്നും നിലവിൽ കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്ത് വരികയാണെന്നും കൂടുതൽ പേരെ നിരീക്ഷിച്ചു വരികയാണെന്നും പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു.

 

 

കപ്പിൾ ഷെയറിങ്' എന്ന പേരിൽ സാമൂഹികമാധ്യമങ്ങളിൽ ഗ്രൂപ്പുകൾ നിർമിച്ചാണ് ഇവർ പ്രവർത്തിച്ചിരുന്നത്. ഈ ഗ്രൂപ്പുകളിലെല്ലാം സീക്രട്ട് ചാറ്റുകളിലൂടെയാണ് ഇവർ ആശയവിനിമയം നടത്തിയിരുന്നതെന്നും ഭാര്യമാരെ കൈമാറുന്നവർക്ക് പണം നൽകുന്നതടക്കം നടക്കുന്നുണ്ടെന്നും പോലീസ് പറയുന്നു.ചങ്ങനാശ്ശേരി സ്വദേശിനിയായ വീട്ടമ്മയുടെ പരാതി ലഭിച്ചതോടെയാണ് കറുകച്ചാൽ പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചത്.

കറുകച്ചാൽ സ്വദേശിയായ ഭർത്താവ് മറ്റുപലരുമായി ലൈംഗികബന്ധത്തിന് നിർബന്ധിച്ചെന്നായിരുന്നു യുവതിയുടെ പരാതി.പ്രകൃതിവിരുദ്ധ പീഡനത്തിനിരയായെന്നും പരാതിയിലുണ്ടായിരുന്നു. തുടർന്നാണ് പോലീസ് സംഘം അന്വേഷണം നടത്തി യുവതിയുടെ ഭർത്താവ് അടക്കമുള്ളവരെ പിടികൂടിയത്. ഇവരിൽനിന്നാണ് പങ്കാളികളെ കൈമാറുന്നതിനായി വലിയ സംഘം തന്നെ പ്രവർത്തിക്കുന്നതായുള്ള വിവരങ്ങൾ ലഭിച്ചത്.

ടെലഗ്രാം, മെസഞ്ചർ തുടങ്ങിയ ആപ്പുകളിൽ സീക്രട്ട് ഗ്രൂപ്പുകളുണ്ടാക്കിയാണ് സംഘം പ്രവർത്തിച്ചിരുന്നത്. പങ്കാളികളെ കൈമാറുന്നവർക്ക് പണം നൽകിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. നിലവിൽ കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളിൽനിന്നായി അഞ്ച് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിയിരിക്കുന്നത്.

വലിയ കണ്ണികളാണ് ഇത്തരം ഗ്രൂപ്പുകൾക്ക് പിന്നിലുള്ളതെന്നും ആയിരക്കണക്കിന് പേരാണ് ഈ ഗ്രൂപ്പുകളിലുള്ളതെന്നും പോലീസ് പറയുന്നു. പണമിടപാടുകളടക്കം നടക്കുന്നതിനാൽ സംഭവം അതീവഗൗരവതരമായാണ് പോലീസ് കാണുന്നത്. അതിനാൽതന്നെ വിശദമായ അന്വേഷണം നടക്കുമെന്നാണ് പോലീസ് കേന്ദ്രങ്ങൾ നൽകുന്ന സൂചന.

കുടുംബവുമായി ബന്ധപ്പെട്ട കേസായത് കൊണ്ട് തന്നെ കൂടുതൽ വിവരങ്ങളൊന്നും ഇപ്പോൾ പറയാൻ സാധിക്കില്ലെന്നും നിലവിൽ കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്ത് വരികയാണെന്നും കൂടുതൽ പേരെ നിരീക്ഷിച്ചു വരികയാണെന്നും പോലീസ് മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെ കായംകുളത്തും സമാനകേസുകളിൽ നാലുപേർ പിടിയിലായിരുന്നു.

2019-ലായിരുന്നു ഈ സംഭവം. പ്രതികളിലൊരാളുടെ ഭാര്യ നൽകിയ പരാതിയിലാണ് അന്നും പോലീസ് അന്വേഷണം നടത്തിയത്. ഭർത്താവിന്റെ നിർബന്ധത്തിന് വഴങ്ങി രണ്ടുപേരുമായി ലൈംഗികബന്ധത്തിലേർപ്പെട്ടെന്നും വീണ്ടും മറ്റുള്ളവരുമായി ലൈംഗികബന്ധത്തിലേർപ്പെടാൻ ഭർത്താവ് നിർബന്ധിക്കുന്നുണ്ടെന്നുമായിരുന്നു യുവതിയുടെ പരാതി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി  (58 minutes ago)

ശബരിമല യുവതി പ്രവേശനത്തില്‍ സുപ്രീം കോടതിയുടെ നിരീക്ഷണം  (1 hour ago)

14കാരിയില്‍ ജയി ജയകുമാറിന്റെ ഹൃദയം മിടിച്ചു; അടുത്ത 48 മണിക്കൂര്‍ വിലപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍  (1 hour ago)

ഹോര്‍മുസ് വഴി ഒരു ദിവസം 15 കപ്പലുകളില്‍ കൂടുതല്‍ കടത്തി വിടില്ലെന്ന് ഇറാന്‍  (1 hour ago)

ലൈംഗിക പീഡന പരാതിയില്‍ ഐടി കമ്പനിയിലെ ആറ് പേര്‍ അറസ്റ്റില്‍  (1 hour ago)

സംസ്ഥാനത്ത് 78. 20 ശതമാനം പോളിംഗ്  (1 hour ago)

ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിറുത്തലില്‍ നിന്ന് പിന്‍മാറുമെന്ന് മുന്നറിയിപ്പുമായി ഇറാന്‍  (2 hours ago)

പൂഞ്ഞാറില്‍ പോലീസിനെ ഭീഷണിപ്പെടുത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തൂങ്കല്‍  (3 hours ago)

വയോധികയുടെ മരണം കൊലപാതകം; കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെയെന്ന് പൊലീസ്  (4 hours ago)

ആറന്മുളയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണം  (4 hours ago)

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു  (4 hours ago)

വനിതാ ബൂത്ത് ഏജന്റുമാര്‍ക്കെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി  (4 hours ago)

ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 254 ആയി  (4 hours ago)

ആറാം ക്ലാസ്സില്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കി സി ബി എസ് ഇ  (4 hours ago)

മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അക്ഷയ വോട്ട് ചെയ്തു  (4 hours ago)

Malayali Vartha Recommends