Widgets Magazine
13
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തമാകാന്‍ സാധ്യത...


ശുഭാംശു ശുക്‌ള ചൊവ്വാഴ്ച വൈകുന്നേരം ഭൂമിയില്‍ തിരിച്ചെത്തും... അമേരിക്കയില്‍ കാലിഫോര്‍ണിയയ്ക്ക് സമീപമുള്ള തീരത്ത് പസഫിക് സമുദ്രത്തിലാണ് ശുഭാംശുവും സംഘവും യാത്ര ചെയ്യുന്ന ഡ്രാഗണ്‍ പേടകം പതിക്കുക


'മെയ് ഡേ' ‘മേയ് ഡേ.. ഒടുവിൽ ദിവസങ്ങൾ ഇത്രയും കഴിഞ്ഞിട്ടും വീണ്ടും വിമാനാപകടം ചർച്ചയാവാൻ കാരണം..വിമാനാപകടത്തിന്റ നാൾ വഴികളിലൂടെ ഒന്ന് സഞ്ചരിച്ചു നോക്കാം ..


ഇറാനില്‍ അമേരിക്ക ആക്രമിച്ച് തകര്‍ത്ത ആണവ കേന്ദ്രങ്ങളില്‍, ഇപ്പോഴും സമ്പുഷ്ടീകരിച്ച യുറേനിയം.. ഇസ്രായേലിന്റെ ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സിയുടെ പ്രഥമ റിപ്പോര്‍ട്ടിലാണ് , നടുക്കുന്ന വിവരങ്ങൾ..


ആർ. ബിന്ദു ഒറ്റപ്പെട്ടു... സി പി എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മന്ത്രിയെ വിളിച്ചുവരുത്തി, ശ്രദ്ധയോടെ നീങ്ങാൻ ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ട്...കീം പരീക്ഷണം പാളിയതോടെ സഹമന്ത്രിമാരും മന്ത്രി ബിന്ദുവിനെ കൈവിട്ട മട്ടാണ്..

നൂറിൽപരം മുസ്ലിം യുവതികളെ ഓണ്‍ലൈനില്‍ വില്‍പനയ്ക്ക് വെച്ച ബുള്ളി ബായ് ആപിന് പിന്നില്‍ വിദ്യാര്‍ത്ഥികള്‍; മുസ്ലിങ്ങളും സിഖുകാരും തമ്മിൽ അകല്‍ച്ച ഉണ്ടാക്കാനായിരുന്നു ശ്രമമെന്ന് പ്രതികൾ, സംഭവത്തിൽ ഒരു പെൺകുട്ടി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ

09 JANUARY 2022 10:35 PM IST
മലയാളി വാര്‍ത്ത

നിരവധി മേഖലകളിലുള്ള നൂറിലധികം യുവതികളെ ഓണ്‍ലൈനില്‍ വില്‍പനയ്ക്ക് വെച്ച ബുള്ളി ബായി ആപിന് പിന്നില്‍ പ്രവർത്തിച്ചത് വിദ്യാർഥികൾ. ഇവര്‍ക്കാര്‍ക്കും ഹിന്ദു അജണ്ടയില്ലെന്നും പാട്രിയോടിക് പിപ്പിള്‍സ് ഫ്രണ്ട് അസം അഭിപ്രായപ്പെട്ടു. ഇതേപ്പറ്റി കൂടുതല്‍ അന്വേഷണം നടത്തി യഥാര്‍ത്ഥ സത്യം പുറത്തുകൊണ്ടുവരണമെന്നാണ് പിപിഎഫ്‌എ അഭിപ്രായപ്പെടുന്നത്.

ബുുള്ളി ബായി ആപിന്‍റെ മുഖ്യസൂത്രധാരന്‍ നീരജ് ബിഷ്‌നോയി എന്ന കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയാണ്. അസമിലെ ജോര്‍ഹടില്‍ നിന്നും അറസ്റ്റിലായ നീരജിന് വികൃതമായ ലൈംഗിക ചോദനയുള്ള വിദ്യാര്‍ത്ഥിയാണ്. രാജസ്ഥാന്‍ സ്വദേശിയായ ഇയാള്‍ ഹിന്ദു സംഘടനകളുമായോ അത്തരം ആശയങ്ങളുമായോ ബന്ധമുള്ള വിദ്യാര്‍ത്ഥിയല്ല.

ബുള്ളി ബായിക്ക് മുന്‍പുണ്ടായിരുന്ന സുള്ളി ഡീല്‍സ് എന്ന വെബ്‌സൈറ്റില്‍ നേരത്തെ ഒരു മുസ്ലിം വിദ്യാര്‍ത്ഥിയായ ഹസീബ അമീന്‍റെ ഫോട്ടോ വില്‍പനയ്ക്ക് വെച്ചാണ് നീരജ് രംഗത്തെത്തുന്നത്. കോണ്‍ഗ്രസിന്‍റെ സമൂഹമാധ്യമവിഭാഗത്തിന്‍റെ ദേശീയ കോഓര്‍ഡിനേറ്ററായ ഹസിബ അമിനുമായി നീരജിനുണ്ടായ നീരസത്തിന്‍റെ ഭാഗമായാണ് അവരുടെ ഫോട്ടോ വില്‍പനയ്ക്ക് വെച്ചതെന്ന് പറയുന്നു.

ജാവേദ് ആലം എന്ന മുസ്ലിം യുവാവാണ് തനിക്ക് വേണ്ടി ബുള്ളി ബായി എന്ന ആപ് നിര്‍മ്മിച്ചു നല്‍കിയതെന്നും നീരജ് ബിഷ്‌നോയി ദല്‍ഹി പൊലീസിനോട് പറഞ്ഞു. നേരത്തെ മുസ്ലിം യുവതികളെ ഓണ്‍ലൈനില്‍ വില്‍പനയ്ക്ക് വെച്ചതിന്‍റെ പേരില്‍ ഗിറ്റ്ഹബ്ബ് എന്ന ആപ് വിവാദമായിരുന്നു. പിന്നീട് ഈ ആപ് സര്‍ക്കാര്‍ നിരോധിച്ചു. പക്ഷെ ഈ ആപിന്‍റെ പ്ലാറ്റ് ഫോം ആണ് ബുള്ളി ബായി ആപിന് വേണ്ടി നീരജും കൂട്ടരും ഉപയോഗിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട ഒരു പെണ്‍കുട്ടിയുള്‍പ്പെട്ട മറ്റ് മൂന്ന് വിദ്യാര്‍ത്ഥികളും അറസ്റ്റിലായിട്ടുണ്ട്. ഇവരെല്ലാം വിവിധ സംസ്ഥാനങ്ങളിലെ കോളെജ് വിദ്യാര്‍ത്ഥികളാണ്. വിശാല്‍കുമാര്‍ ജാ, മായാങ്ക് റാവത്ത്, ശ്വേത് സിങ് എന്നിവരാണ് അറസ്റ്റിലായ മറ്റ് മൂന്ന് പേര്‍. ഇവര്‍ മൂവരും സിഖുകാരുടെ പേരുകളാണ് ഇവരുടെ ട്വിറ്റര്‍ പേജുകളില്‍ ഉപയോഗിച്ചിരുന്നു. സിഖുകാരും മുസ്ലിങ്ങളും തമ്മില്‍ അകല്‍ച്ച ഉണ്ടാക്കാനായിരുന്നു ഇവരുടെ ശ്രമമെന്ന് പറയുന്നു. ഇതില്‍ ഇനിയും വ്യക്തത വരുത്തേണ്ടതുണ്ട്.

2021 ജൂലായ് നാലിന് പത്രപ്രവര്‍ത്തകരും ഗവേഷകരും സാമൂഹ്യപ്രവര്‍ത്തകരുമായ 90 മുസ്ലിം സ്ത്രീകളെയാണ് ബുള്ളി ബായി ആപില്‍ വില്‍പനയ്ക്ക് വെച്ചത്. ഇവരുടെ ഫോട്ടോകള്‍ ഉള്‍പ്പെടെയാണ് വില്‍പനയ്ക്ക് വെച്ചത്. പ്രതികള്‍ തന്നെ സൃഷ്ടിച്ച വിവിധ ട്വിറ്റര്‍ പേജുകളിലും ഇവരുടെ ഫോട്ടോ വില്‍പനയ്ക്ക് വെച്ചിരുന്നു.

നിരവധി സ്ത്രീ വിമോചക പ്രവര്‍ത്തകരും സാമൂഹ്യപ്രവര്‍ത്തകരും രാഷ്ട്രീയക്കാരും ദല്‍ഹി, മുംബൈ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയായത്. എന്നാല്‍ ഈ പ്രതികള്‍ക്കാര്‍ക്കും ഹിന്ദു അജണ്ടയില്ല. ഇവര്‍ ആരും ഏതെങ്കിലും ഹിന്ദു സംഘടനകളില്‍ അംഗവുമല്ല. മുസ്ലിം പെൺകുട്ടികളുടെ ചിത്രം വില്പനയ്ക്ക് വെച്ചതിന്റെ പിന്നിലെ പ്രചോദനം എന്താണെന്ന് വ്യക്തമായിട്ടില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തെന്നിന്ത്യന്‍ നടന്‍ കോട്ട ശ്രീനിവാസ റാവു  (9 minutes ago)

സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി വിദ്യാര്‍ത്ഥികള്‍...  (19 minutes ago)

രാവിലെ 5.30ന് തൃശൂരില്‍ നിന്നും പുറപ്പെടുന്ന യാത്ര ...  (26 minutes ago)

ഇന്ന് പുലര്‍ച്ചെയോടെയാണ് ഡീസല്‍ ശേഖരിച്ച ട്രെയിന്‍ വാഗണുകളില്‍ തീ പിടിച്ചത്...  (36 minutes ago)

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ  (1 hour ago)

സംസ്ഥാനത്ത് നിപ വൈറസ് ഭീഷണി വീണ്ടും സജീവം...  (1 hour ago)

വാതകം ചോര്‍ന്ന് മലയാളിയുള്‍പ്പെടെ രണ്ട് ജീവനക്കാര്‍ മരിച്ചു  (1 hour ago)

പാലക്കാട് പൊല്‍പ്പുള്ളി കാര്‍ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തില്‍  (2 hours ago)

കാലവര്‍ഷം വീണ്ടും ശക്തമാകാന്‍ സാധ്യത...  (2 hours ago)

കുളിയ്ക്കാന്‍ ഇറങ്ങിയ രണ്ട് കുട്ടികള്‍  (2 hours ago)

ബഹിരാകാശ നിലയത്തില്‍ നിന്ന് തിങ്കളാഴ്ച വൈകിട്ട് ഇന്ത്യന്‍ സമയം  (2 hours ago)

തിരുവനന്തപുരം നഗരൂരില്‍ മൂന്ന് നില കെട്ടിടത്തില്‍ തീപിടിച്ചു  (8 hours ago)

വയറ്റില്‍ കോടികളുടെ മയക്കുമരുന്ന് ഗുളികയുമായി നെടുമ്പാശേരിയില്‍ ദമ്പതികള്‍ പിടിയില്‍  (8 hours ago)

ബിജെപിയുടെ അപരനാമം വാഷിങ് മെഷീന്‍ എന്നാണെന്ന് എം എ ബേബി  (8 hours ago)

എഎഐബി റിപ്പോര്‍ട്ടിനെതിരെ എയര്‍ലൈന്‍ പൈലറ്റ്‌സ് അസോസിയേഷന്‍  (9 hours ago)

Malayali Vartha Recommends