Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

കെ-റെയിൽ പദ്ധതിയുടെ പാരിസ്ഥിതിക പ്രതികൂല പ്രത്യാഘാതങ്ങളെക്കുറിച്ചാണ് ഒട്ടേറെപ്പേർ ആശങ്കപ്പെടുന്നത്; അവയെല്ലാം അടിസ്ഥാനരഹിതമാണെന്നു പറയാനാവില്ല; പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ച് വളരെ വിശദമായി പഠിച്ച് അവ ഓരോന്നിനും പ്രതിവിധികൾ കണ്ടെത്തിക്കൊണ്ടുവേണം പദ്ധതി നടപ്പാക്കാൻ; അതിവേഗ റെയിൽ പാത ഇല്ലാതെ ദീർഘദൂര കാർ യാത്രക്കാരെ റോഡ് യാത്രയിൽ നിന്ന് പൊതുഗതാഗത സംവിധാനത്തിലേക്ക് മാറ്റാൻ ആവില്ലെന്ന് ഡോ. തോമസ് ഐസക്ക്

09 JANUARY 2022 11:28 PM IST
മലയാളി വാര്‍ത്ത

കെ-റെയിൽ പദ്ധതിയുടെ പാരിസ്ഥിതിക പ്രതികൂല പ്രത്യാഘാതങ്ങളെക്കുറിച്ചാണ് ഒട്ടേറെപ്പേർ ആശങ്കപ്പെടുന്നത്. അവയെല്ലാം അടിസ്ഥാനരഹിതമാണെന്നു പറയാനാവില്ല. പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ച് വളരെ വിശദമായി പഠിച്ച് അവ ഓരോന്നിനും പ്രതിവിധികൾ കണ്ടെത്തിക്കൊണ്ടുവേണം പദ്ധതി നടപ്പാക്കാനെന്ന് ഡോ. തോമസ് ഐസക്ക്. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; കെ-റെയിൽ പദ്ധതിയുടെ പാരിസ്ഥിതിക പ്രതികൂല പ്രത്യാഘാതങ്ങളെക്കുറിച്ചാണ് ഒട്ടേറെപ്പേർ ആശങ്കപ്പെടുന്നത്. അവയെല്ലാം അടിസ്ഥാനരഹിതമാണെന്നു പറയാനാവില്ല.

പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ച് വളരെ വിശദമായി പഠിച്ച് അവ ഓരോന്നിനും പ്രതിവിധികൾ കണ്ടെത്തിക്കൊണ്ടുവേണം പദ്ധതി നടപ്പാക്കാൻ. പാരിസ്ഥിതിക പ്രത്യാഘാതം പരമാവധി കുറയ്ക്കാൻപറ്റുന്ന രീതിയിലാണ് പ്രൊജക്ട് രൂപകൽപ്പന ചെയ്തിട്ടുള്ളത്. എന്നാൽ ഓരോ പ്രദേശത്തെയും നീർച്ചാലുകളും ഭൂപ്രകൃതിയെയും കണക്കിലെടുത്ത് സൂക്ഷ്മമായി ഇനിയും പരിശോധിക്കേണ്ടതുണ്ട്. ഇതിനാണ് അലൈൻമെന്റിന്റെ അടിസ്ഥാനത്തിൽ ഓരോ പ്രദേശത്തെയും അതിർത്തികൾ രേഖപ്പെടുത്താൻ ശ്രമിക്കുന്നത്.

ആ പരിശോധന പൂർത്തീകരിച്ച് അന്തിമ അംഗീകാരവുംകൂടി ലഭിച്ചശേഷം മാത്രമേ ഭൂമി ഏറ്റെടുക്കുന്നതിനും മറ്റും കഴിയൂ. എന്നാൽ ഇത്തരമൊരു പാരിസ്ഥിതിക പരിശോധനയെ തടസ്സപ്പെടുത്തുംവിധമാണ് ഭൂമി നഷ്ടപ്പെടുന്നതിനെക്കുറിച്ചു പരിഭ്രാന്തി സൃഷ്ടിച്ച് പ്രാദേശികമായി ജനങ്ങളെ ഇളക്കാൻ ജമാ-അത്തെ ഇസ്ലാമിയും എസ്ഡിപിഐയും യുഡിഎഫും ശ്രമിക്കുന്നത്.

പല മുൻകാല അനുഭവങ്ങളുംവച്ച് പാരിസ്ഥിതിക അവകാശവാദങ്ങളെ സംശയിക്കുന്നവരെ ഞാൻ പഴിക്കില്ല. ഇത്തരം ജനകീയജാഗ്രത നല്ലതാണ്. പക്ഷെ വിശദമായ പഠനം നടത്താനേ അനുവദിക്കില്ലായെന്ന നിലപാട് വികസന വിരുദ്ധമാണ്. പ്രളയത്തിൽ നിന്നും പാഠങ്ങൾ പഠിച്ചിട്ടില്ലായെന്നും ആ അനുഭവങ്ങളെ വിസ്മരിച്ചിരിക്കുന്നുവെന്നുമുള്ള അനുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പലപ്പോഴും ചോദ്യങ്ങൾ ഉന്നയിക്കുന്നത്.

ഉദാഹരണത്തിനു ഡോ. കെ.പി. കണ്ണന്റെ അഞ്ചാമത്തെ ചോദ്യം ഇതാണ്: “UN PDNA റിപ്പോർട്ടിൽ എടുത്തു പറഞ്ഞിട്ടുള്ളതും സർക്കാർ അംഗീകരിച്ചതുമായ അജണ്ടയുടെ ഇന്നത്തെ സ്ഥിതി എന്താണ്? പ്രത്യേകിച്ചും (a) സ്ഥല-ജല മാനേജ്മെന്റ്, (b) പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യയുടെ ഉപയോഗം (ഉദാ: നിർമ്മാണപ്രവർത്തനങ്ങൾ, ഊർജം..) (c) സാമൂഹ്യ നീതിയിലും ഉൾക്കൊള്ളലിലും അധിഷ്ഠിതമായ വികസനം എന്നിവ?”

സ്ഥലജല മാനേജ്മെന്റിനു വേണ്ടിയുള്ള നീർത്തടാടിസ്ഥാന ആസൂത്രണമായിരിക്കും വികേന്ദ്രീകൃതാസൂത്രണത്തിന്റെ അടുത്തഘട്ടമെന്നു വ്യക്തമാക്കിയിട്ടുള്ളതാണ്. ഇതിന്റെ ഏറ്റവും നല്ല മാതൃകയാണ് കാട്ടാക്കട, തളിപ്പറമ്പ് മണ്ഡലങ്ങളിലെ വികസന പ്രവർത്തനങ്ങൾ. ഇത്തരം നീർത്തടാധിഷ്ടിതാസൂത്രണം മറ്റിടങ്ങളിലേയ്ക്ക് വ്യാപിപ്പിക്കുമെന്ന് മാനിഫെസ്റ്റോയിൽ പ്രഖ്യാപിച്ചിട്ടുള്ളതാണ്. ഇതിനുവേണ്ടിയുള്ള തയ്യാറെടുപ്പുകൾ നടത്തുന്ന വേളയിൽതന്നെ പുഴകളുടെയും ജലാശയങ്ങളുടെയും ശുചീകരണം, വലിയ തോതിലുള്ള മരം നടീൽ, മാലിന്യസംസ്കരണം തുടങ്ങിയവ ഹരിതമിഷന്റെ ആഭിമുഖ്യത്തിൽ ഏറ്റെടുത്തിരിക്കുകയാണ്.

പരിസ്ഥിതിസൗഹൃദ സാങ്കേതികവിദ്യകളുടെ പ്രോത്സാഹനത്തിന് കഴിഞ്ഞ ബജറ്റിൽതന്നെ പല നൂതനമായ നിർദ്ദേശങ്ങളും മുന്നോട്ടുവച്ചിട്ടുണ്ട്. ഉൾച്ചേർന്ന വികസനസമീപനത്തിനു കേരളത്തേക്കാൾ മെച്ചപ്പെട്ടൊരു മാതൃക ഇന്നുണ്ടോ? കെ-റെയിനെക്കുറിച്ചുള്ള വലിയൊരു വിമർശനം അതു കേരളത്തെ രണ്ടായി പിളർക്കുമെന്നുള്ളതാണ്. ഭൂരിപക്ഷഭാഗം റെയിലും എംബാങ്ക്മെന്റിലൂടെയാണ്.

എംബാങ്ക്മെന്റ് എന്നാൽ റെയിൽവേ ലൈൻ സ്ഥാപിക്കുന്ന മൺതിട്ടയാണ്. നിലവിലുള്ള റെയിൽപ്പാതകളും ഇത്തരം മൺതിട്ടകളിലാണ് സ്ഥാപിച്ചിരിക്കുന്നത്. തിരൂർ മുതൽ കാസർഗോഡ് വരെ നിലവിലുള്ള റെയിൽ പാതയ്ക്ക് സമാന്തരമായിട്ടാണ് കെ റെയിൽ പാളം എന്നുള്ളത് കൊണ്ട് അത് ഈ പ്രദേശത്ത് ഒരു പുതിയ പിളർപ്പും സൃഷ്ടിക്കാൻ പോകുന്നില്ല എന്നത് വ്യക്തമാണല്ലോ.

എന്നാൽ വെള്ളപ്പൊക്ക സാധ്യത കണക്കിലെടുത്ത് ഇന്നുള്ള എംബാങ്ക്മെന്റുകളേക്കാൾ കൂടുതൽ ഉയരമുണ്ടായിരിക്കും. അത് ഓരോ പ്രദേശത്തും വ്യത്യസ്തവും ആയിരിക്കും. 530 കിലോമീറ്റർ നീളമുള്ള കെ-റെയിൽ പാതയുടെ 137 കിലോമീറ്റർ ട്രാക്ക് തൂണുകളിലൂടെയോ തുരങ്കങ്ങളിലൂടെയോ ആണ്. അല്ലാത്തിടങ്ങളിൽ പാതയ്ക്കു കുറുകേ സഞ്ചരിക്കുന്നതിന് 500 മീറ്റർ ഇടവിട്ട് ഓവർ ബ്രിഡ്ജുകളോ അടിപ്പാതകളോ നിർമ്മിക്കും. ട്രാക്കിലേക്ക് ആളുകളോ മൃഗങ്ങളോ കടക്കുന്നത് ഒഴിവാക്കാൻ ഇന്ത്യൻ റെയിൽവേ നിയമമനുസരിച്ചുള്ള സംരക്ഷണ വേലിയുണ്ടാകും.

ഇന്ന് റെയിൽപ്പാളങ്ങൾക്ക് കുറുകേ കടക്കുന്നതു നിയമവിരുദ്ധമാണെങ്കിലും തടസ്സങ്ങളില്ല. എന്നാൽ അതിവേഗ പാതയാകുമ്പോൾ പാളത്തിലേയ്ക്ക് മറ്റുള്ളവർ കടക്കാൻ പാടില്ല. ഇതിനു മതിൽ അല്ല. ഫെൻസിംഗ് ആണ് ചെയ്യാൻ പോകുന്നതെന്നാണ് കെ-റെയിൽ വ്യക്തമാക്കിയിട്ടുള്ളത്. ആറുവരി പാതകളിലും ഡിവൈഡറുകളിൽ ഫെൻസിംഗ് നടത്തുന്നത് ഇന്നു സാധാരണമാണ്. ആ അർത്ഥത്തിൽ ആറുവരി പാതകളും കേരളത്തെ രണ്ടായി വിഭജിക്കുന്നൂവെന്നു വാദിക്കാം.

കെ-റെയിൽ ഫെൻസുകളിൽ ഹരിതാഭമാക്കുന്നതിന് പടർപ്പുകൾ വളർത്താം. എക്സ്പ്രസ് റോഡ് ഹൈവേകളുടെ വശങ്ങളിൽ ആൾപ്പാർപ്പുള്ള പ്രദേശങ്ങളിൽ ഇത്തരം ജൈവവേലികൾ ഉയർത്താറുണ്ട്. ശബ്ദമലിനീകരണം കുറയ്ക്കാൻ ഇതു സഹായിക്കും. വെള്ളമൊഴുക്ക് തടസ്സപ്പെടും വെള്ളപ്പൊക്കമുണ്ടാകും എന്നൊക്കെ പറയുന്നത് അസംബന്ധമാണ്. വെള്ളം പടിഞ്ഞാറേയ്ക്ക് പരന്ന് ഒഴുകുകയല്ല. നീർച്ചാലുകൾ, പുഴകൾ, തോടുകൾ എന്നിവയിലൂടെയാണ് ഒഴുകുന്നത്. അവയുടെ ഒഴുക്കിനു തടസ്സമുണ്ടാവില്ലായെന്ന് ഉറപ്പുവരുത്തും. നീർച്ചാലുകളുടെ ഒഴുക്കിനെ തടസ്സപ്പെടുത്താതെ കുറച്ചുകൂടി വിപുലീകരിച്ചു കൊടുക്കുന്നതിനാണു ശ്രമിക്കുക.

അതിർത്തികല്ലുകൾ ഇട്ടുകഴിഞ്ഞാൽ ഇത്തരം സ്ഥലങ്ങൾ കൃത്യമായി കണ്ടെത്താനാവും. എംബാങ്ക്മെന്റുകളിൽ ആവശ്യമായ കൾവർട്ടുകൾ ഉണ്ടായിരിക്കും. ബന്ധപ്പെട്ട ഹൈഡ്രോഗ്രാഫിക് സർവ്വേ നടന്നുവരുന്നു. കഴിഞ്ഞ നൂറു വർഷത്തെ വെള്ളപ്പൊക്കത്തിന്റെയും വേലിയേറ്റത്തിന്റെയും വേലിയിറക്കത്തിന്റെയുമൊക്കെ കണക്കുകളെടുത്താണ് പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഡാമുകളിൽ നിന്ന് നദികളിലേക്കോ ചാലുകളിലേക്കോ വെള്ളം വരാൻ സാധ്യതയുണ്ടോ, ഉണ്ടെങ്കിൽ അത് എത്ര സമയംകൊണ്ട് വരും, എത്ര അളവിൽ വരും എന്നൊക്കെ കൃത്യമായി പഠിക്കുന്നുണ്ട്. യഥാർത്ഥം പറഞ്ഞാൽ കെ-റെയിൽ നമ്മുടെ ഗതാഗത ഘടനയിൽ പാരിസ്ഥിതികാനുകൂലമായ വലിയൊരു തിരുത്തൽ കൊണ്ടുവരും. അതിവേഗ റെയിൽ പാത ഇല്ലാതെ ദീർഘദൂര കാർ യാത്രക്കാരെ റോഡ് യാത്രയിൽ നിന്ന് പൊതുഗതാഗത സംവിധാനത്തിലേക്ക് മാറ്റാൻ ആവില്ല.

റോഡിൽ നിന്ന് ദീർഘദൂര ഗതാഗതത്തെ മാറ്റുന്നതിന്റെ ഫലമായി 2.8 ലക്ഷം ടൺ കാർബൺ ബഹിർഗമനം കുറവു ചെയ്യാൻ കഴിയുമെന്നാണ് കണക്ക്. ആറുവരി ദേശീയപാതയ്ക്ക് വേണ്ടിവരുന്നതിന്റെ ഭൂമി, കല്ല്, മണ്ണ്, മണൽ എന്നിവയുടെ പകുതി മാത്രം കെ-റെയിലിനു മതിയാകും. പരിസ്ഥിതിലോല പ്രദേശങ്ങളിലൂടെയോ വന്യജീവി മേഖലകളിലൂടെയോ പാത കടന്നുപോകുന്നില്ല. നെൽപ്പാടങ്ങളിലും തണ്ണീർത്തടങ്ങളിലും പാത തൂണുകളിലൂടെയാണ് പോകുന്നത്. പുഴകളുടെയും അരുവികളുടെയും നീരൊഴുക്കിനെ തടസ്സപ്പെടുത്തില്ലെന്ന് ഉറപ്പുവരുത്തുന്നുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി  (58 minutes ago)

ശബരിമല യുവതി പ്രവേശനത്തില്‍ സുപ്രീം കോടതിയുടെ നിരീക്ഷണം  (1 hour ago)

14കാരിയില്‍ ജയി ജയകുമാറിന്റെ ഹൃദയം മിടിച്ചു; അടുത്ത 48 മണിക്കൂര്‍ വിലപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍  (1 hour ago)

ഹോര്‍മുസ് വഴി ഒരു ദിവസം 15 കപ്പലുകളില്‍ കൂടുതല്‍ കടത്തി വിടില്ലെന്ന് ഇറാന്‍  (1 hour ago)

ലൈംഗിക പീഡന പരാതിയില്‍ ഐടി കമ്പനിയിലെ ആറ് പേര്‍ അറസ്റ്റില്‍  (1 hour ago)

സംസ്ഥാനത്ത് 78. 20 ശതമാനം പോളിംഗ്  (1 hour ago)

ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിറുത്തലില്‍ നിന്ന് പിന്‍മാറുമെന്ന് മുന്നറിയിപ്പുമായി ഇറാന്‍  (2 hours ago)

പൂഞ്ഞാറില്‍ പോലീസിനെ ഭീഷണിപ്പെടുത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തൂങ്കല്‍  (3 hours ago)

വയോധികയുടെ മരണം കൊലപാതകം; കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെയെന്ന് പൊലീസ്  (4 hours ago)

ആറന്മുളയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണം  (4 hours ago)

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു  (4 hours ago)

വനിതാ ബൂത്ത് ഏജന്റുമാര്‍ക്കെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി  (4 hours ago)

ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 254 ആയി  (4 hours ago)

ആറാം ക്ലാസ്സില്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കി സി ബി എസ് ഇ  (4 hours ago)

മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അക്ഷയ വോട്ട് ചെയ്തു  (4 hours ago)

Malayali Vartha Recommends