സംസ്ഥാനത്ത് കോവിഡ് കുതിക്കുന്നു..... ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11ശതമാനം കടന്നു, നിയന്ത്രണം കടുപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍, കോവിഡ് നിയന്ത്രണ നടപടികളുടെ ഭാഗമായി ആള്‍ക്കൂട്ട നിയന്ത്രണം കടുപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കാന്‍ ഇന്നു രാവിലെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകനയോഗം ചേരും.

സംസ്ഥാനത്ത് ഒമിക്രോണിന്റെ സാന്നിദ്ധ്യവും ശക്തമാണെന്ന വിലയിരുത്തലിലാണ് ആരോഗ്യവിദഗ്ദ്ധര്‍.കഴിഞ്ഞയാഴ്ച മുതല്‍ അടച്ചിട്ട മുറിയില്‍ 75പേര്‍ക്കും തുറസായ സ്ഥലങ്ങളില്‍ 150പേര്‍ക്കും പ്രവേശനം അനുവദിച്ച് ഉത്തരവായെങ്കിലും, സര്‍ക്കാര്‍ പരിപാടികളില്‍ ഉള്‍പ്പെടെ അത് ലംഘിക്കുന്നു. ഇന്നു രാവിലെ 11.30ന് ചേരുന്ന അവലോകന യോഗത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ തീരുമാനിച്ചേക്കും.
മാസ്‌ക്ക് ധാരണവും ആള്‍ക്കൂട്ടം ഒഴിവാക്കലും ഉറപ്പാക്കാന്‍ സെക്ടറല്‍ മജിസ്‌ട്രേട്ടുമാരെ വിന്യസിക്കും.
വാരാന്ത്യ, രാത്രികാല കര്‍ഫ്യൂ, സ്‌കൂളുകളുടെയും ഓഫീസുകളുടെയും പ്രവര്‍ത്തനത്തില്‍ നിയന്ത്രണം, ഓഫീസുകളില്‍ 50ശതമാനം ഹാജര്‍, ആഘോഷങ്ങളും ഒത്തുചേരലുകളും ഒഴിവാക്കല്‍ തുടങ്ങിയ നിയന്ത്രണങ്ങള്‍ക്കുള്ള സാധ്യത ചര്‍ച്ചചെയ്യും...
അതേസമയം കേരളം അടക്കം എല്ലാ സംസ്ഥാനങ്ങളിലും കരുതല്‍ ഡോസ് ഇന്നാരംഭിക്കും. കൊവിഡ് മുന്നണി പോരാളികള്‍, 60 വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവര്‍ എന്നിവര്‍ക്കാണിത്. രണ്ടാം ഡോസ് വാക്‌സിന്‍ എടുത്തുകഴിഞ്ഞ് 9 മാസം കഴിഞ്ഞവര്‍ക്കാണ് കരുതല്‍ ഡോസ് നല്‍കുക.
"
https://www.facebook.com/Malayalivartha