കോട്ടയം കറുകച്ചാലില്‍ പങ്കാളികളെ പരസ്പരം കൈമാറുന്ന സംഘം പിടിയിലായതിന് മുമ്പേ എറണാകുളം, തിരുവനന്തപുരം പോലുള്ള നഗരങ്ങളില്‍ ഇത്തരം സംഘങ്ങള്‍ സജീവം... മൂന്ന് ജില്ലകളില്‍ നിന്നായി കറുകച്ചാലില്‍ പിടിയിലായത് അഞ്ചു പേര്‍, പങ്കാളികളെ കൈമാറുന്നവരെ പിടിച്ചപ്പോള്‍ പോലീസിന് കൈ വിറച്ചതെന്തിന്?

കോട്ടയം കറുകച്ചാലില്‍ പങ്കാളികളെ പരസ്പരം കൈമാറുന്ന സംഘം പിടിയിലായതിന് മുമ്പേ എറണാകുളം, തിരുവനന്തപുരം പോലുള്ള നഗരങ്ങളില്‍ ഇത്തരം സംഘങ്ങള്‍ സജീവം. മൂന്ന് ജില്ലകളില്‍ നിന്നായി അഞ്ച് പേരാണ് കറുകച്ചാലില്‍ പിടിയിലായത്. കോട്ടയം സംഘം പിടിയിലായത് പരാതി ഉയര്‍ന്നതു കൊണ്ടു മാത്രമാണ്. എന്നാല്‍ മറ്റ് നഗരങ്ങളില്‍ ആര്‍ക്കും പരാതിയില്ലെന്ന റിപ്പോര്‍ട്ടാണ് ലഭിക്കുന്നത്.
ഉന്നതര്‍ അടങ്ങുന്ന സംഘമാണ് റാക്കറ്റുകളില്‍ സജീവം.കോട്ടയം റാക്കറ്റിലും ഉന്നതര്‍ പങ്കാളികളാണ്. കോട്ടയം റാക്കറ്റിലുള്ളവര്‍ തിരുവനന്തപുരത്തെയും എറണാകുളത്തെയും കോഴിക്കോട്ടെ റാക്കറ്റുകളിലും സജീവമാണ്. ഇവര്‍ അതി സമ്പന്നരാണ്. സമൂഹത്തില്‍ ഉന്നത സ്ഥാനം അലങ്കരിക്കുന്നവരാണ്. അതു കൊണ്ടു തന്നെ കോട്ടയം അന്വേഷണം പൊടുന്നനെ അസ്തമിക്കുമെന്നാണ് പോലീസുദ്യോഗസ്ഥര്‍ തന്നെ പറയുന്നത്.
ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. നിരവധി സ്ത്രീകള്‍ ലൈംഗിക ചൂഷണത്തിനും പ്രകൃതി വിരുദ്ധ വേഴ്ചയ്ക്കും ഇരയായതായാണ് വിവരം. ഇന്നലെഉച്ചയോടെയാണ് പങ്കാളികളെ പരസ്പരം കൈമാറുന്ന വന്‍ സംഘം കോട്ടയത്ത് പിടിയിലാവുന്നത്. റാക്കറ്റിന്റെ വിവരങ്ങള്‍ പുറത്തു പോയത് റാക്കറ്റിന് നേതൃത്വം നല്‍കുന്നവര്‍ക്ക് സംഭവിച്ച പിഴവാണ്.
ഭര്‍ത്താവിനെതിരെ ചങ്ങനാശ്ശേരി സ്വദേശിനിയായ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഏഴംഗ സംഘത്തെ പിടികൂടിയത്. ഭര്‍ത്താവ് മറ്റുള്ളവരുമായി ലൈം?ഗിക ബന്ധത്തിന് പ്രേരിപ്പിക്കുന്നു എന്നായിരുന്നു യുവതിയുടെ പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് വലിയ സംഘത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്. ഭാര്യമാരെ ഭീഷണിപ്പെടുത്തിയും ശാരീരികമായി ഉപദ്രവിച്ചും പരസ്പരം കൈമാറിയുള്ള ലൈംഗിക വേഴ്ചയ്ക്ക് നിര്‍ബന്ധിച്ചിരുന്നുവെന്നും പൊലീസ് പറയുന്നു.
നേരത്തെ കായംകുളത്തും സമാനകേസുകളില്‍ നാലുപേര്‍ പിടിയിലായിരുന്നു. 2019-ലാണ് സംഭവം. പ്രതികളിലൊരാളുടെ ഭാര്യ നല്‍കിയ പരാതിയിലാണ് അന്നും പ്രതികള്‍ പിടിയിലായത്. ഷെയര്‍ ചാറ്റ് ആപ്പ് വഴിയായിരുന്നു അന്ന് ഇടപാടുകള്‍ നടന്നത്. ആലപ്പുഴ, കോട്ടയം, എറണാകുളം എന്നിവിടങ്ങളില്‍ നിന്നുള്ള ആറുപേരാണ് കറുകച്ചാല്‍ പൊലീസിന്റെ പിടിയിലായത്.
മെസഞ്ചര്‍, ടെലിഗ്രാം ഗ്രൂപ്പുകള്‍ വഴിയാണ് സംഘം ഭാര്യമാരെ പരസ്പരം പങ്കുവയ്ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. കപ്പിള്‍ മീറ്റ് അപ്പ് കേരള എന്ന ഗ്രൂപ്പ് വഴിയാണ് പ്രധാനമായും പ്രവര്‍ത്തനം നടന്നിരുന്നത്. ആയിരക്കണക്കിന് ദമ്പതികളാണ് ഗ്രൂപ്പുകളിലുള്ളത്. മെസ്സഞ്ചര്‍, ടെലഗ്രാം തുടങ്ങിയ സമൂഹ മാധ്യമങ്ങളില്‍ കൂടിയും പ്രത്യേക ഗ്രൂപ്പുകള്‍ വഴിയുമായിരുന്നു ഇടപാട്. ഇതിന് പണവും ഈടാക്കിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അന്നും ഇന്നും ഇതേ മാര്‍ഗ്ഗം തന്നെയാണ് പിന്തുടരുന്നത്.
ദമ്പതികള്‍ പരസ്പരം പരിചയപ്പെടുന്നത് സമൂഹമാധ്യമങ്ങളിലാണ്. പിന്നീട് നേരിട്ട് കാണുകയും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയുമാണ് ചെയ്യുക. പണം വാങ്ങി ഭാര്യയെ കൈമാറുന്ന പ്രവര്‍ത്തനവും ഗ്രൂപ്പിലൂടെ നടന്നിരുന്നു. 25 ഓളം പേര്‍ പൊലീസിന്റെ നിരീക്ഷണത്തിലാണ്.
ഭാര്യമാരെ പരസ്പരം കൈമാറി ലൈംഗിക വേഴ്ച്ച നടത്തുന്ന വന്‍ സംഘം കോട്ടയത്ത് പിടിയില്‍. മൂന്ന് ജില്ലകളില്‍ നിന്നായി അഞ്ചുപേര്‍ കറുകച്ചാല്‍ പൊലീസിന്റെ പിടിയിലായി. ഭര്‍ത്താവിനെതിരെ ചങ്ങനാശ്ശേരി സ്വദേശിനി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കറുകച്ചാല്‍ പൊലീസിന്റെ അന്വേഷണം. അന്വേഷണ വഴിയില്‍ വന്‍ കണ്ണികളുള്ള കപ്പിള്‍ മീറ്റ് അപ്പ് കേരള ഗ്രൂപ്പുകളാണ് പൊലീസ് കണ്ടെത്തിയത്.
ഓരോ ഗ്രൂപ്പുകളിലും വ്യാജ പേരുകളില്‍ ആയിരത്തിലധികം അംഗങ്ങളാണുള്ളത്. വയസുകള്‍ അറിയിക്കുന്ന രീതിയിലുള്ള വ്യാജ അക്കൗണ്ടുകള്‍ വരെയുണ്ട്. ഉദാഹരണത്തിന് 31, 27 എന്നിങ്ങനെയുള്ള അക്കൗണ്ടിനര്‍ത്ഥം 31 വയസുള്ള ഭര്‍ത്താവും 27 വയസുള്ള ഭാര്യയും എന്നാണ്.
ഇങ്ങനെ പരിചയപ്പെടുന്നവര്‍ മെസഞ്ചര്‍ ചാറ്റും ടെലിഗ്രാം ചാറ്റും വഴി ഇടപാടുകളിലേക്ക് കടക്കുന്നു. ആദ്യം വീഡിയോ ചാറ്റുകള്‍ എങ്കില്‍ പിന്നീട് തമ്മില്‍ കാണുന്നു. ഇത് പരസ്പരം ഭാര്യമാരെ കൈമാറിയുള്ള ലൈംഗിക വേഴ്ച്ചയിലേക്ക് എത്തുന്നു. ഭാര്യമാരെ ബലമായി പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തിനും പ്രേരിപ്പിക്കുന്നു. ഇത്തരം ഗ്രൂപ്പുകളുടെ പ്രവര്‍ത്തനത്തില്‍പ്പെട്ട് പോയി മാനസികമായി തകര്‍ന്ന വീട്ടമ്മയാണ് പരാതിക്കാരി. ഇടപാടുകളുടെ ഭാഗമായി പണവും കൈമാറിയിട്ടുണ്ട്. ബലാത്സംഗം, പ്രേരണ കുറ്റം, പ്രേരകന്റെ സാന്നിധ്യം, പ്രകൃതി വിരുദ്ധ ലൈംഗികത എന്നീ കുറ്റങ്ങളാണ് പിടിയിലായവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഏതായാലും നിരവധി ഉന്നതര്‍ ഫോണ്‍ ഓഫാക്കി സ്ഥലം വിട്ടിരിക്കുകയാണ്. ഇല്ലെങ്കില്‍ കേസില്‍ കുരുങ്ങുമെന്ന കാര്യം ഇവര്‍ക്കറിയാം.
"
https://www.facebook.com/Malayalivartha



























