പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരായ വാചകങ്ങള്‍ എഴുതിയ വാഹനം തലസ്ഥാനത്ത്; ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയത് തിരുവനന്തപുരം പട്ടത്ത്, കൂടുതല്‍ പരിശോധനയ്‌ക്കായി വാഹനം പോലീസ് കസ്റ്റഡിയിലെടുത്ത് പോലീസ്
തലസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരായ വാചകങ്ങള്‍ എഴുതിയ വാഹനം കണ്ടെത്തി. തിരുവനന്തപുരം പട്ടത്ത് ദുരൂഹ സാഹചര്യത്തിലാണ് വാഹനം കണ്ടെത്തിയത്. ഉത്തര്‍പ്രദേശ് രജിസ്‌ട്രേഷനിലുള്ള പഞ്ചാബ് സ്വദേശി ഓംകാരിന്റെ ഉടമസ്ഥതയിലുള്ള വാഹനമാണ് പോലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.
വിദഗ്ധ പരിശോധനയ്‌ക്കായാണ് വാഹനം പോലീസ് കസ്റ്റഡിയിലെടുത്തത്. വാഹനത്തിന്റെ ഉടമസ്ഥനെ കണ്ടെത്താനായിട്ടില്ല. ഇന്ന് ഉച്ചയോടെയാണ് പട്ടത്തുള്ള റോയല്‍ ക്ലബ്ബിന് മുന്നില്‍ നിന്നും വാഹനം ഉപേക്ഷിച്ച നിലയില്‍ കണ്ടെടുത്തത്. ഇതിനോടകം തന്നെ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതോടൊപ്പം തന്നെ വാഹനത്തില്‍ നിന്നും നാല് ബാഗുകളും പഴകിയ വസ്ത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. റോയല്‍ ക്ലബ്ബില്‍ നിന്നും മദ്യപിച്ച ശേഷം ഇയാള്‍ അവിടെ ബഹളം വെച്ചുവെന്നും വാഹനം ഉപേക്ഷിച്ച് കടന്നുകളഞ്ഞുവെന്നുമാണ് ലഭ്യമാകുന്ന വിവരം. കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധിച്ചവരെ അനുകൂലിച്ചുള്ള വാചകങ്ങളാണ് കാറില്‍ കുറിച്ചിരുന്നത്.
https://www.facebook.com/Malayalivartha



























