ആശങ്കയോടെ സംസ്ഥാനം! തമിഴ്‌നാട്ടില്‍ നിന്ന് ട്രെയിനില്‍ കേരളത്തിലെത്തിയ രണ്ട് പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു; സംസ്ഥാനാന്തര യാത്രാനിയന്ത്രണത്തെ കുറിച്ച് ആലോചന

തമിഴ്‌നാട്ടില്‍ നിന്നും ട്രെയിനില്‍ കൊല്ലത്തെത്തിയ രണ്ട് പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ഗുരുവായൂര്‍-ചെന്നൈ എഗ്മൂര്‍, തിരുനെല്‍വേലി-പാലക്കാട് പാലരുവി എക്‌സ്പ്രസ് എന്നീ ട്രെയിനുകളിലെത്തിയ ഓരോ യാത്രക്കാര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
ട്രെയിനില്‍ നിന്നാണോ ഇവര്‍ക്ക് ഒമിക്രോണ്‍ പകര്‍ന്നത് എന്ന കാര്യത്തില്‍ വ്യക്തതയില്ല. അതേസമയം ട്രെയിനിലെ മറ്റു യാത്രക്കാര്‍ക്കും രോഗം പകരാനുള്ള സാധ്യതയും കൂടുതലാണ്. അതുകൊണ്ടു തന്നെ സമൂഹവ്യാപന സാധ്യത ആരോഗ്യവകുപ്പും തള്ളിക്കളയുന്നില്ല.
വിദേശത്തു നിന്നെത്തിയവര്‍ക്കും അവരുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന അടുത്ത ബന്ധുക്കള്‍ക്കും മാത്രമാണ് ഇതുവരെ ഒമിക്രോണ്‍ സ്ഥിരീകരിച്ചിരുന്നത്.
രോഗവ്യാപനം ഉണ്ടായിട്ടില്ലാത്ത രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നതും ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. ഒമിക്രോണ്‍ സംശയിക്കുന്നവരുടെ രണ്ട് സാംപിള്‍ വീതം പരിശോധനയ്ക്കായി ശേഖരിക്കും. ആദ്യ സാംപിള്‍ പരിശോധിച്ച് പോസിറ്റീവ് ആയാല്‍ രണ്ടാം സാംപിള്‍ ജനിതകശ്രേണീകരണ പരിശോധനയ്ക്ക് അയക്കും. ഒമിക്രോണ്‍ ആണോയെന്ന് ഉറപ്പിക്കുകയാണ് ഇതിലൂടെ ആരോഗ്യവകുപ്പിന്റെ ലക്ഷ്യം.
അതേസമയം കൊവിഡ് വ്യാപിക്കുന്നതോടെ സംസ്ഥാനത്ത് റെയില്‍-വിമാന സര്‍വീസുകളില്‍ നിയന്ത്രണം വേണോ എന്നതാണ് പരിശോധിക്കുന്നത്. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ സംസ്ഥാന ആരോഗ്യമന്ത്രിമാരുമായി ഇന്ന് ചര്‍ച്ച നടത്തും. രാജ്യത്ത് മൂന്നാം ഡോസ് (കരുതല്‍ ഡോസ്) പ്രതിരോധ കുത്തിവയ്പ്പിന് തുടക്കമാകും.
രണ്ടു ഡോസ് വാക്‌സിനെടുത്ത് 9 മാസം (39 ആഴ്ച) പിന്നിട്ട ആരോഗ്യപ്രവര്‍ത്തകര്‍, കൊവിഡ് മുന്നണിപ്പോരാളികള്‍, മറ്റു രോഗങ്ങളുള്ള 60 കഴിഞ്ഞവര്‍ എന്നിവര്‍ക്കാണ് ഇപ്പോള്‍ കരുതല്‍ ഡോസ് ലഭ്യമാവുക.
"
https://www.facebook.com/Malayalivartha



























