പ്രസവിച്ച് മൂന്നു ദിവസം മാത്രം; മൂന്ന് വര്ഷം വരെ പോറ്റേണ്ട കുഞ്ഞുങ്ങളാണ്... ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടില്‍ കാണപ്പെട്ട പുലിക്കുഞ്ഞുങ്ങളെത്തേടി അമ്മപ്പുലി വരും! പുലിക്കുട്ടികളെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മൃഗാശുപത്രിയിലേക്ക് മാറ്റി, അമ്മപ്പുലി എത്തുമെന്ന ഭീതിയിൽ ജനങ്ങൾ
കഴിഞ്ഞ ദിവസം പാലക്കാട് ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടില്‍ കാണപ്പെട്ട പുലിക്കുഞ്ഞുങ്ങളെത്തേടി അമ്മപ്പുലി വരുമെന്ന ഉറപ്പിലാണ് സമീപവാസികൾ. അതാണ് പുലിയുടെ പ്രകൃതം എന്നാണ് പറയപ്പെടുന്നത്. പഴക്കംചെന്നു പൊളിഞ്ഞ വീടാണ് പുലി ഇതിനായി തിരഞ്ഞെടുത്തത്. എന്നാൽ ആളനക്കംകേട്ടതോടെയാണ് തള്ളപ്പുലി ജനൽ വഴി ചാടിപ്പോയത്. ഇതിനുപിന്നാലെ പ്രസവിച്ച് മൂന്നു ദിവസം മാത്രമായ പുലിക്കുട്ടികളെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പാലക്കാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസിലേക്കും അവിടെ നിന്ന് മൃഗാശുപത്രിയിലേക്കും മാറ്റിയിരിക്കുകയാണ്. എന്നാൽ അമ്മപ്പുലി എത്തുമെന്ന ഭീതിയിലാണ് ജനങ്ങള്‍.
പാലക്കാട് അകത്തേത്തറ പഞ്ചായത്തില്‍ ഒലവക്കോട് റെയില്‍വേ കോളനിക്ക് സമീപം ഉമ്മിനിയില്‍ പപ്പാടിയിലെ മാധവന്റെ വീട്ടിലാണ് പുലി പ്രസവിച്ചത്. 15 വര്‍ഷമായി ആള്‍താമസമില്ലാതെ ജനലും വാതിലും മറ്റും കേടായ വീടാണ് ഇത്. വീട് നോക്കിയിരുന്ന സമീപവാസിയായ പൊന്നന്‍ ഇന്നലെ ഉച്ചയ്ക്ക് വീടിനു സമീപത്തുകൂടി പോകവേ, നായ്ക്കള്‍ അസാധാരണമായി കുരയ്ക്കുന്നത് കണ്ട് ജനല്‍പ്പാളി വഴി നോക്കിയപ്പോഴാണ് പുലിക്കുഞ്ഞുങ്ങളെ കണ്ടത്. ഇതിനുപിൻനിലെ അമ്മപ്പുലി മറ്റൊരു ജനല്‍വഴി ചാടിപ്പോകുകയായിരുന്നു. സമീപ പ്രദേശത്താണ് ധോണി വനമേഖല.
'നാട്ടുകാരെ വിളിച്ചുകൂട്ടിയശേഷം വനപാലകരെ അറിയിച്ചു. അവര്‍ എത്തി വീട് പരിശോധിച്ചപ്പോഴാണ് ഒരു മൂലയില്‍ രണ്ട് പുലിക്കുട്ടികളെ കണ്ടത്. മുന്‍കരുതലെന്നോണം വനംവകുപ്പിന്റെ ദ്രുത പ്രതികരണസേന പ്രദേശത്ത് നിലയുറപ്പിച്ചിട്ടുണ്ട്. തള്ളപ്പുലിയെ പിടികൂടാന്‍ പ്രദേശത്ത് കൂട് സ്ഥാപിക്കും. പുലിയെയും കുഞ്ഞുങ്ങളെയും കാട്ടിലേക്ക് മാറ്റും.' - എന്ന് വിജയാനന്ദ് വ്യക്തമാക്കി.
അതേസമയം ഇവ പ്രസവസങ്കേതം നേരത്തേ കണ്ടെത്തും. പ്രസവത്തിന് സുരക്ഷിത സ്ഥാനം പെണ്‍പുലി നേരത്തേ കണ്ടുവയ്ക്കും. ഈ സ്ഥലം നേരത്തെ കണ്ടുവച്ചുവെന്ന് ഉറപ്പ്. ഒരു പ്രസവത്തില്‍ അഞ്ചു കുഞ്ഞുങ്ങള്‍ വരെയാകാം.വീട്ടില്‍ നിന്ന് ലഭിച്ചത് രണ്ട് പെണ്‍കുഞ്ഞുങ്ങളാണെന്ന് സൂചന. കുറച്ചുകൂടി വളര്‍ന്നാലെ അത് വ്യക്തമാകൂ. പെണ്‍കുഞ്ഞുങ്ങളെ അമ്മപ്പുലി മൂന്നുവര്‍ഷംവരെ പോറ്റും. ആണ്‍കുഞ്ഞുങ്ങളെ രണ്ടു വര്‍ഷത്തോളമാകുമ്പോൾള്‍ അകറ്റുന്നതാണ് പതിവ്. ആയതിനാൽ തന്നെ അമ്മപ്പുലി തേടിയെത്തും എന്ന ഭീതിയിലാണ് ഇവിടുത്തെ ജനങ്ങൾ.
https://www.facebook.com/Malayalivartha



























