ദിലീപിന്റെ വീട്ടിലും ഹോട്ടലിലും വച്ച് ആ കാഴ്ച്ച ഞാൻ കണ്ടിട്ടുണ്ട്; ജയിലിൽ നിന്നും പൾസർ സുനിയുടെ ഞെട്ടിക്കുന്ന ഫോൺ സംഭാഷണം പുറത്ത്; ബാലചന്ദ്രകുമാർ പറയുന്നത്? രണ്ടും കൽപ്പിച്ച് ക്രൈംബ്രാഞ്ച്; ദിലീപ് ഊരാക്കുടുക്കിലേക്ക്

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ വീണ്ടും മറ്റൊരു നിർണ്ണായക ഫോൺ കാൾ കൂടെ പുറത്ത് വന്നിരിക്കുകയാണ്. കേസിലെ പ്രതിയായ പൾസർ സുനിയും സാക്ഷി ജിൻസനും തമ്മിലുള്ള ഫോൺ സംഭാഷണമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സംവിധായകൻ ബാലചന്ദ്രകുമാറിനെ മുൻപ് കണ്ടിട്ടുണ്ടെന്നും സംഭാഷണത്തിനിടയിൽ സുനി പറയുന്ന കാര്യമാണ് ആ കോളിൽ ഉള്ളത്.
പൾസർ സുനി ഫോൺ സംഭാഷണത്തിൽ പറയുന്നത് ദിലീപിന്റെ വീട്ടിലും ഹോട്ടലിലും വച്ച് ബാലചന്ദ്രകുമാറിനെ മൂന്നിലേറെ തവണ കണ്ടിട്ടുണ്ടെന്നാണ്. ജിന്‍സന്‍ സുനിയുടെ സഹതടവുകാരന്‍ ആയിരുന്നു . സുനിയുടെ ജയിലിൽ നിന്നുള്ള ഫോണ്‍വിളിയെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കുവാൻ ഒരുങ്ങുകയാണ്. ബാലചന്ദ്രകുമാർ കേസിലെ മുഖ്യപ്രതിയായ സുനിയെ നിരവധി തവണ കണ്ടിട്ടുണ്ടെന്ന് നേരത്തെ വെളിപ്പെടുത്തിയിരുന്നു.
പൾസർ സുനിയുമായി ദിലീപിന് അടുത്ത ബന്ധമായിരുന്നു. ഇക്കാര്യം പുറത്തുപറയാതിരിക്കാൻ നടനും ബന്ധുക്കളും നിർബന്ധിച്ചുവെന്നും ബാലചന്ദ്രകുമാർ പറഞ്ഞിരുന്നു. ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന ഫോൺ സംഭാഷണം ദിലീപിനെതിരെ ശക്തമായ കുരുക്കായി മാറിയിരിക്കുകയാണ് . അതേസമയം നേരത്തെ പൾസർ സുനിയുടെ കത്ത് പുറത്ത് വന്നിരുന്നു. അത്യന്തം നടുക്കുന്ന വിവരങ്ങൾ ഉൾക്കൊള്ളിച്ച് കൊണ്ടുള്ള കത്താണ് പൾസർ സുനി എഴുതിയിരിക്കുന്നത്.
ഒരു പ്രമുഖ ചാനലായിരുന്നു ഈ കത്ത് പുറത്തു വിട്ടത്. ദിലീപിനെ ഗുരുതര ആരോപണങ്ങളാണ് കത്തില്‍ ഉന്നയിച്ചിരിക്കുന്നത് . നടിയെ ആക്രമിച്ചതിന് പിന്നില്‍ ദിലീപാണെന്ന് വ്യക്തമായി എഴുതിയിട്ടുണ്ട്. 2018 മെയ് മാസത്തില്‍ എഴുതിയ കത്താണിത്. പള്‍സര്‍ സുനി ഈ കത്ത് തന്റെ അമ്മയ്ക്ക് സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചതായിരുന്നു. തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ കത്ത് പുറത്തു വിടണമെന്ന് അമ്മയോട് പള്‍സര്‍ സുനി പറഞ്ഞിരുന്നു. ഈ കത്താണിപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. കത്തിലെ പരാമര്‍ശങ്ങള്‍ ഇങ്ങനെ-
അമ്മയുടെ സംഘടനയില്‍ ചേട്ടന്‍ ഉള്‍പ്പെടെ എത്ര പേര്‍ക്ക് സെക്‌സ് റാക്കറ്റുമായി ബന്ധമുണ്ടെന്നും ചേട്ടന്‍ എന്ന് പുറത്ത് പോയി പരിപാടി അവതരിപ്പിക്കാന്‍ പോകുന്നത് എന്തിനാണ് എന്നും. പരിപാടിയുടെ ലാഭം എത്ര ആളുകള്‍ക്ക് നല്‍കണമെന്നും, പുറത്ത് വന്നാല്‍ എന്നകാര്യവും. എന്നെ ജീവിക്കാന്‍ എവിടെയും സമ്മതിക്കില്ല എന്ന തീരുമാനത്തിലാണെങ്കില്‍ ചേട്ടന്‍ ഇതെല്ലാം ഓര്‍ത്താല്‍ നന്നായിരിക്കും'. എന്നുമാണ് പള്‍സര്‍ സുനിയുടെ കത്തിലെ പരാമര്‍ശം.
പ്രതികളെയും സാക്ഷികളെയും എല്ലാം വിലയ്‌ക്കെടുത്താലും സത്യം അറിയാവുന്നവര്‍ എല്ലാം എന്നും മൂടി വെക്കുമെന്ന് കരുതുന്നത് മണ്ടത്തരമാണെന്നും കത്തില്‍ പറയുന്നു. 'എനിക്ക് ശിക്ഷ കിട്ടിയാലും പരിഭവമോ വിഷമമോ ഇല്ല. കാരണം താന്‍ തെറ്റ് ചെയ്തിട്ടുണ്ട്. പക്ഷെ അത് എനിക്ക് വേണ്ടിയല്ല എന്നെങ്കിലും ഓര്‍ക്കണം. മൂന്ന് വര്‍ഷം മുമ്പ് പറഞ്ഞ കാര്യം പുറത്ത് പറഞ്ഞാല്‍ ജനം ആരാധിക്കുകയില്ല. തല്ലിക്കൊല്ലും. സ്വന്തം കുഴി ചേട്ടന്‍ തന്നെ തോണ്ടിയതല്ലേ,' എന്നും കത്തില്‍ പറയുന്നു.
'യജമാനന്‍ നായയെ പോറ്റുന്നത് വിശ്വസ്തനായ കാവല്‍ക്കാരനായതിനാലാണ്. യജമാനനോടുള്ള സ്‌ഹേനഹത്താല്‍ മുരളുകയും കുരക്കുകയും ചെയ്യും. പക്ഷെ അതിനെക്കൊണ്ട് ഇനി ആവശ്യമില്ലെന്ന് കണ്ടാല്‍ ഒന്നിനും പറ്റില്ലെന്ന് കണ്ടാല്‍ കൊല്ലുകയോ ഉപേക്ഷിക്കുകയോ ചെയ്യും. ഇതറിയാവുന്ന ഞാന്‍ എല്ലാം കോടതിയില്‍ തുറന്ന് പറഞ്ഞ് ചെയ്ത തെറ്റിന് മാപ്പിരന്ന് കിട്ടാവുന്ന ശിക്ഷ വാങ്ങി അനുഭവിച്ച് തീര്‍ക്കാമെന്നും കത്തില്‍ പറയുന്നു.
https://www.facebook.com/Malayalivartha



























