അമ്മയ്ക്കു പിന്നാലെ മകളും.... കിടപ്പിലായിരുന്ന അമ്മയെ മകള്‍ പരിചരിക്കവേ രാത്രിയില്‍ രോഗം മൂര്‍ച്ഛിച്ചു അമ്മ മരണത്തിന് കീഴടങ്ങി, കണ്ടു നിന്ന മകള്‍ കുഴഞ്ഞു വീണു, ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

അമ്മയ്ക്കു പിന്നാലെ മകളും.... കിടപ്പിലായിരുന്ന അമ്മയെ പരിചരിക്കവേ രാത്രിയില്‍ രോഗം മൂര്‍ച്ഛിച്ചു അമ്മ മരണത്തിന് കീഴടങ്ങി, കണ്ടു നിന്ന കുഴഞ്ഞു വീണു, ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കിടപ്പ് രോഗിയായ അമ്മയുടെ മരണം കണ്ടുനിന്ന മകള്‍ ഹൃദയാഘാതം മൂലമാണ് മരണമടഞ്ഞത്. പച്ച കൂട്ടക്കര പരേതനായ മാത്തന്‍ മത്തായിയുടെ ഭാര്യ റോസമ്മയുടെ (കുഞ്ഞമ്മ -85) മരണം കണ്ടുനിന്ന മകള്‍ പച്ച കളത്തില്‍ ജോയിയുടെ ഭാര്യ അന്നമ്മ ജോസഫ് (ലിസിയാമ്മ -54) ആണ് ഹൃദയാഘാതം മൂലം മരിച്ചത്.
ശനിയാഴ്ച രാത്രി 1.30 നാണ് സംഭവം നടന്നത്. കിടപ്പ് രോഗിയായിരുന്ന റോസമ്മയെ മകള്‍ പരിചരിച്ച് വരുകയായിരുന്നു. രാത്രിയില്‍ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് റോസമ്മ മരണത്തിന് കീഴടങ്ങി. കണ്ടുനിന്ന അന്നമ്മ നെഞ്ചുവേദനയോടെ കുഴഞ്ഞുവീണു.
ബന്ധുക്കള്‍ അന്നമ്മയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇരുവരുടേയും സംസ്‌കാരം തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് മൂന്നിന് പച്ച ചെക്കിടിക്കാട് ലൂര്‍ദ്ദ്മാതാ പള്ളിയില്‍ നടക്കും
"
https://www.facebook.com/Malayalivartha



























