നടന്‍ ദിലീപിനെ വൈകാതെ അറസ്റ്റ് ചെയ്‌തേക്കും... അറസ്റ്റിന് തയ്യാറെടുക്കാനും ദിലീപിന്റെ ചലനങ്ങള്‍ നിരീക്ഷിക്കാനുമുള്ള നിര്‍ദ്ദേശം ക്രൈംബ്രാഞ്ച് മേധാവി നല്‍കിയതായി സൂചന

നടന്‍ ദിലീപിനെ വൈകാതെ അറസ്റ്റ് ചെയ്‌തേക്കും. അറസ്റ്റിന് തയ്യാറെടുക്കാനും ദിലീപിന്റെ ചലനങ്ങള്‍ നിരീക്ഷിക്കാനുമുള്ള നിര്‍ദ്ദേശം ക്രൈംബ്രാഞ്ച് മേധാവി നല്‍കിയതായി സൂചന.
അന്വേഷണ ഉദ്യോ ഗസ്ഥരെ അപായപെടുത്താന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ ദിലീപിനെ ചോദ്യം ചെയ്ത ശേഷമായിരിക്കും അറസ്റ്റ് രേഖപ്പെടുത്തുക. ഇത് സംബന്ധിച്ചുള്ള പുതിയ എഫ് ഐ ആര്‍ ഇന്ന് ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച ശേഷമായിരിക്കും ചോദ്യം ചെയ്യല്‍. ഡി വൈ എ സ്പിബൈജു പൗലോസിന്റെ പരാതിയിലാണ് നടപടി. ജാമ്യമില്ലാ കുറ്റം ചുമത്തിയ തിനാല്‍
അറസ്റ്റ് ചെയ്താല്‍ ജയിലില്‍ കിടക്കും.
നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് കുരുക്കായി ജയിലിലെ ഫോണ്‍വിളി പുറത്തുവന്നതോടെയാണ് കുരുക്ക് മുറുകിയത്.
മുഖ്യ പ്രതി പള്‍സര്‍ സുനി എന്ന സുനില്‍ കുമാര്‍, സാക്ഷിയായ ജിന്‍സനുമായി നടത്തിയ ഫോണ്‍ സംഭാഷണമാണ് പുറത്ത് വന്നത്. സംവിധായകന്‍ ബാലചന്ദ്രകുമാറിനെ മൂന്നിലേറെ തവണ കണ്ടിട്ടുണ്ടെന്ന് സുനില്‍ ഫോണ്‍ സംഭാഷണത്തില്‍ പറയുന്നുണ്ട്.
ആലുവയിലെ ദിലീപിന്റെ വീട്ടില്‍വെച്ചും ഹോട്ടലില്‍ വെച്ചും ബാലചന്ദ്രകുമാറിനെ കണ്ടു. പിക് പോക്കറ്റ് സിനിമയുമായി ബന്ധപ്പെട്ടും കണ്ടിട്ടുണ്ടെന്ന് സുനില്‍ പറയുന്നുണ്ട്. ദിലീപിനൊപ്പം മുഖ്യ പ്രതിയായ സുനിലിനെ നിരവധി വട്ടം കണ്ടിരുന്നെന്നായിരുന്നു ബാല ചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍. ഇതോടെ ദിലീപും ബാലചന്ദ്രകുമാറും സുനില്‍കുമാറും തമ്മിലുള്ള ബന്ധം വ്യക്തമായിരിക്കുകയാണ്.
പള്‍സര്‍ സുനിയുടെ ഫോണ്‍ വിളി ശരിക്കും ദിലീപിന് കുരുക്കായിതീര്‍ന്നിരിക്കുകയാണ് . ബാലചന്ദ്രകുമാറുമായി ദിലീപിന് വ്യക്തമായ ബന്ധം ഉണ്ടെന്ന് തെളിയിക്കേണ്ടത് പോലീസിന്റെ ബാധ്യതയായിരുന്നു.
ഇതിനിടെ ഫോണ്‍വിളിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. നടിയെ ആക്രമിച്ച സംഭവത്തിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ ഗൂഢാലോചന നടത്തിയ സംഭവം എറണാകുളം ക്രൈം ബ്രാഞ്ച് എസ്പി മോഹന ചന്ദ്രന്‍ ആണ് അന്വേഷിക്കുന്നത്. തിരുവനന്തപുരം ക്രൈംബ്രാഞ്ച് എടുത്ത കേസ് കൊച്ചി യൂണിറ്റിന് കൈമാറി ക്രൈംബ്രാഞ്ച് മേധാവി ഉത്തരവിറക്കിയിട്ടുണ്ട്.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെതിരെ പുതിയ കേസ് കഴിഞ്ഞ ദിവസം റജിസ്റ്റര്‍ ചെയ്തിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ശ്രമിച്ചുവെന്ന് വ്യക്തമാക്കി സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പുതിയ കേസ്. ക്രൈംബ്രാഞ്ചാണ് ജാമ്യമില്ലാക്കുറ്റം ചുമത്തി കേസെടുത്തിരിക്കുന്നത്. അന്വേഷണസംഘത്തിലുള്ള ചിലരെയും പ്രതിപ്പട്ടികയിലുള്ള ചിലരെയും ദിലീപ് ലോറിയിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചുവെന്നാണ് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയത്.
അന്വേഷണ ഭാഗമായി പള്‍സര്‍ സുനിയെ ചോദ്യം ചെയ്യാന്‍ ക്രൈം ബ്രാഞ്ച് ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും. ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലില്‍ ആണ് ചോദ്യം ചെയ്യല്‍.
ദിലീപിനെതിരെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കാമെന്ന് പൊലീസിന് നിയമോപദേശം കിട്ടിയിരുന്നു. ദിലീപിനെയും കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി എന്ന് വിളിക്കപ്പെടുന്ന സുനില്‍ കുമാറിനെയും വീണ്ടും അന്വേഷണസംഘം ചോദ്യം ചെയ്യാനൊരുങ്ങുകയാണ്.
വീണ്ടും ദിലീപ് ജയിലിലാകുമെന്ന സൂചന തന്നെയാണ് ലഭിക്കുന്നത്. പോലീസുദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന ആക്ഷേപത്തില്‍ ഏതായാലും ഉന്നത ഉദ്യോഗസ്ഥര്‍ പൊറുക്കാന്‍ തയ്യാറാവില്ല. അതു കൊണ്ടു തന്നെയാണ് പരമാവധി തെളിവുകള്‍ ശേഖരിച്ച് ദിലീപിനെ അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ പോലീസ് നടത്തുന്നത്. ദിലീപിന്റെ അപായ ഭീഷണി നിസാരവത്കരിക്കാന്‍
പോലീസ് തയ്യാറല്ല.കാരണം ഇരയായ നടിയെ പോലെ ഇത്രയും പ്രശസ്തയായ ഒരാളെ ഇല്ലാതാക്കാന്‍ ദിലീപ് ശ്രമിച്ചെങ്കില്‍ എന്തിനും ഇയാള്‍ തയ്യാറാകുമെന്ന് പോലീസ് കരുതുന്നു.
"
https://www.facebook.com/Malayalivartha



























