അമ്മയെ കൊലപ്പെടുത്തി അച്ഛൻ; പിതാവിനെ പോലീസ് പിടികൂടിയപ്പോൾ മരിച്ചുകിടക്കുന്ന അമ്മയെ നോക്കി വാവിട്ട് നിലവിളിയ്ക്കുന്ന കുഞ്ഞ്, അനാഥത്വത്തിലേക്ക് ആ നാലുവയസ്സുകാരന്‍, നൊമ്ബരമായി ആ കണ്ണീർകാഴ്ച
കുഞ്ഞിന്റെ മുന്നിൽ അമ്മയെ തൂമ്പ കൊണ്ട് അടിച്ചുകൊന്ന് അച്ഛൻ. പോലീസ് എത്തിയപ്പോൾ അച്ഛന്‍ ജയിലിനുള്ളിലേക്ക്. എന്നാൽ അനാഥത്വത്തിലേക്ക് നോക്കി ആ കുഞ്ഞ് വാവിട്ട് കരയുകയാണ്. നിശ്ചലമായി കിടക്കുന്ന അമ്മയെ നോക്കി വാവിട്ട് നിലവിളിയ്ക്കുന്ന ആ നാല് വയസുകാരൻ നൊമ്പരകാഴ്ചയായി മാറിയിരിക്കുകയാണ്. കുന്നമ്പറ്റയിലാണ് സംഭവം. ഇവിടെ സ്വകാര്യ കാപ്പിത്തോട്ടത്തില്‍ കാപ്പി പറിക്കുന്ന ജോലിക്കെത്തിയ നേപ്പാള്‍ സ്വദേശിനി വിമല (28)യെ ഭര്‍ത്താവ് കൊലപ്പെടുത്തിയപ്പോള്‍ അനാഥമായത് ഇവരുടെ കുഞ്ഞിന്റെ ജീവിതമാണ്.
കുന്നമ്പറ്റയിലെ സ്വകാര്യ കാപ്പിത്തോട്ടത്തില്‍ കാപ്പി പറിക്കുന്ന ജോലിക്കെത്തിയ വിമലയെ കാപ്പിക്കളത്തിനോടു ചേര്‍ന്ന കെട്ടിടത്തിനുള്ളില്‍ തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം, ഭര്‍ത്താവ് സാലിവന്‍ ജാഗിരി കുഞ്ഞിനെയും കൊണ്ട് സ്ഥലംവിടുന്നതിനിടെയാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.
എന്നാൽ അമ്മ കൊല്ലപ്പെടുകയും പിതാവ് പോലീസ് പിടിയിലാവുകയും ചെയ്തതോടെ ഇവരുടെ നാലു വയസ്സുകാരന്‍ മകന്‍ നൊമ്പരക്കാഴ്ചയായി മാറുകയായിരുന്നു. വിമലയുടെ അമ്മാവന്‍ കല്‍പറ്റ കോഫി ബോര്‍ഡില്‍ വാച്ചറായി ജോലി ചെയ്തുവരുകയാണ്. സ്ഥലത്തെത്തിയ ഇയാള്‍ കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കാമെന്ന് പോലീസിനെ അറിയിച്ചു. ആ ഉറപ്പില്‍ പോലീസ് കുട്ടിയെ അമ്മാവനൊപ്പം അയക്കുകയാണ് ചെയ്തത്.
മൂന്നുദിവസം മുമ്പാണ് കുന്നമ്പറ്റയിലെ കാപ്പിത്തോട്ടത്തില്‍ ഇവർ ജോലിക്കെത്തിയത്. ഇതിന് മുമ്പ് ദമ്പതികള്‍ മീനങ്ങാടിയില്‍ കാപ്പി പറിക്കുന്ന ജോലി ചെയയ്തുവരുകയായിരുന്നു. ഇരുവരുടെയും ബന്ധുക്കള്‍ വയനാട്ടില്‍ വിവിധ തോട്ടങ്ങളില്‍ ജോലി ചെയ്തുവരുന്നുണ്ട്. ചിലര്‍ സംഭവസ്ഥലത്ത് എത്തിയതായാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.
അതേസമയം കൊലപാതകത്തിലേക്ക് നയിച്ച പ്രകോപനമെന്തെന്ന് ഇതുവരെ പുറത്ത് വന്നിട്ടില്ല. തലക്കടിച്ച് കൊലപ്പെടുത്താന്‍ ഉപയോഗിച്ച തൂമ്പ മൃതദേഹത്തിനടുത്തുതന്നെ കണ്ടെടുത്തിട്ടുണ്ട്. തറയില്‍ രക്തം തളംകെട്ടിക്കിടക്കുന്നുമുണ്ട്. പോലീസ് ഇന്‍ക്വസ്റ്റിനുശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയിട്ടുണ്ട്. ജില്ല പോലീസ് മേധാവി അരവിന്ദ് സുകുമാര്‍, കല്‍പറ്റ ഡി.വൈ.എസ്.പി എം.ഡി. സുനില്‍ എന്നിവര്‍ സംഭവ സ്ഥലം സന്ദര്‍ശിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha



























