Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

ഞങ്ങളെ ഒന്നും ഇപ്പോള്‍ ആര്‍ക്കും വേണ്ടല്ലേ... ലോക്ക്ഡൗണ്‍ കാലത്ത് പറയുന്ന വിലയ്ക്ക് വാങ്ങാന്‍ ആളുകളെത്തി; ഇന്നിപ്പോള്‍ ആര്‍ക്കും വേണ്ട! പെറ്റ് ഷോപ്പുകളില്‍ വില്‍പ്പന കുറഞ്ഞു: സ്‌കൂള്‍ തുറന്നതും തിരിച്ചടി

10 JANUARY 2022 12:35 PM IST
മലയാളി വാര്‍ത്ത

കൊവിഡ് കാലത്ത് അരുമമൃഗങ്ങളെയും പക്ഷികളെയും അലങ്കാര മത്സ്യവളര്‍ത്തലിലേക്കുമൊക്കെ പലരും തെരഞ്ഞിരുന്നു. കൊവിഡ് കാലത്തെ മാനസിക സമ്മര്‍ദവും ഏകാന്തതയും മറികടക്കാനായിരുന്നു പലരും വളര്‍ത്തു മൃഗപരിപാലനത്തിലേക്ക് തിരിയാനുണ്ടായ ഒരു കാരണം.

വീട്ടിലെ ജോലികളും ഓഫീസ് ജോലികളും ലോക്ക്ഡൗണ്‍കാല സ്‌ട്രെസും ഒഴിവാക്കി മനസിനെ റിലാക്‌സ് ആക്കാന്‍ ഈ വളര്‍ത്തുമൃഗങ്ങളുടെ സാന്നിധ്യം പലരെയും ഏറെ സഹായിക്കുന്നുണ്ട്. ഇതിന് പിന്നാലെ വളര്‍ത്തു മൃഗങ്ങളുടെ വില്‍പ്പന കേന്ദ്രങ്ങള്‍ക്കും വന്‍ ഡിമാന്‍ഡാണ് ഉണ്ടായത്. ലോക്ക്ഡൗണ്‍ കാലത്ത് ഈ മേഖലയില്‍ വന്‍തോതില്‍ വ്യാപാരം നടന്നിരുന്നു.



മികച്ച വരുമാന മാര്‍ഗമായി വളര്‍ത്തു മൃഗങ്ങളുടെ വിപണന മേഖല തെരഞ്ഞെടുത്തവരും കുറവല്ല. വിവിധ പ്രദേശങ്ങളിലായി പെറ്റ് ഷോപ്പുകളുടെ എണ്ണവും കൂടിയിരുന്നു.

എന്നാലിപ്പോള്‍ ഈ മേഖലയില്‍ ആവശ്യക്കാര്‍ കുറയുന്നുവെന്നാണ് പെറ്റ് ഷോപ്പ് ഉടമകള്‍ പറയുന്നത്. അലങ്കാര മത്സ്യങ്ങളില്‍ ഗപ്പി, മോളി, ഗോള്‍ഡ് ഫിഷ് എന്നിവയ്ക്കായിരുന്നു ആവശ്യക്കാരേറെ. മത്സ്യങ്ങള്‍ കൂടാതെ വിവിധ ഇനത്തില്‍പ്പെട്ട നായക്കുട്ടികളും പൂച്ചകളുമൊക്കെ നന്നായി വിറ്റു പോയിരുന്നു. ഡാഷ്, ലാബ്രഡോര്‍, പൊമറേനിയന്‍ ഇനത്തില്‍പ്പെട്ട നായക്കുട്ടികള്‍ക്കായിരുന്നു ഡിമാന്‍ഡ് കൂടുതല്‍. പൂച്ചകളില്‍ പേര്‍ഷ്യന്‍, സിയമീസ് എന്നീ ഇനങ്ങളായിരുന്നു കൂടുതലും വിറ്റു പോയിരുന്നത്.



ലോക്ക്ഡൗണ്‍ കാലത്ത് കച്ചവടക്കാര്‍ പറയുന്ന വിലയ്ക്ക് വാങ്ങാന്‍ ആളുണ്ടായിരുന്നു. ഇപ്പോള്‍ വിപണി കണ്ടെത്താനുള്ള വിഷമത്തിലാണ് കച്ചവടക്കാര്‍. സ്‌കൂള്‍ തുറന്നതും വളര്‍ത്തുമൃഗ വില്‍പ്പന കേന്ദ്രങ്ങള്‍ക്ക് തിരിച്ചടിയായി എന്നു വേണം പറയാന്‍.

ഓണ്‍ലൈന്‍ ക്ലാസുകളൊക്കെ കഴിഞ്ഞ് കുട്ടികള്‍ സ്‌കൂളിലേക്ക് പോകാന്‍ തുടങ്ങിയതോടെ ഓമന മൃഗങ്ങളെ പരിപാലിക്കാന്‍ സമയമില്ലാതെയായി. അതേസമയം അരുമമൃഗങ്ങളേയും പക്ഷികളേയും വില്‍ക്കുന്ന സ്ഥാപനങ്ങളുടെ എണ്ണം കൂടിയതോടെ ഇവയ്ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. വ്യവസ്ഥകളും ചട്ടങ്ങളും എന്ന പേരില്‍ മൃഗസംരക്ഷണ വകുപ്പ് കൈപ്പുസ്തകവും പുറത്തിറക്കിയിരുന്നു.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി  (2 hours ago)

ശബരിമല യുവതി പ്രവേശനത്തില്‍ സുപ്രീം കോടതിയുടെ നിരീക്ഷണം  (2 hours ago)

14കാരിയില്‍ ജയി ജയകുമാറിന്റെ ഹൃദയം മിടിച്ചു; അടുത്ത 48 മണിക്കൂര്‍ വിലപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍  (2 hours ago)

ഹോര്‍മുസ് വഴി ഒരു ദിവസം 15 കപ്പലുകളില്‍ കൂടുതല്‍ കടത്തി വിടില്ലെന്ന് ഇറാന്‍  (2 hours ago)

ലൈംഗിക പീഡന പരാതിയില്‍ ഐടി കമ്പനിയിലെ ആറ് പേര്‍ അറസ്റ്റില്‍  (2 hours ago)

സംസ്ഥാനത്ത് 78. 20 ശതമാനം പോളിംഗ്  (3 hours ago)

ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിറുത്തലില്‍ നിന്ന് പിന്‍മാറുമെന്ന് മുന്നറിയിപ്പുമായി ഇറാന്‍  (3 hours ago)

പൂഞ്ഞാറില്‍ പോലീസിനെ ഭീഷണിപ്പെടുത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തൂങ്കല്‍  (5 hours ago)

വയോധികയുടെ മരണം കൊലപാതകം; കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെയെന്ന് പൊലീസ്  (5 hours ago)

ആറന്മുളയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണം  (5 hours ago)

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു  (5 hours ago)

വനിതാ ബൂത്ത് ഏജന്റുമാര്‍ക്കെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി  (5 hours ago)

ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 254 ആയി  (6 hours ago)

ആറാം ക്ലാസ്സില്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കി സി ബി എസ് ഇ  (6 hours ago)

മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അക്ഷയ വോട്ട് ചെയ്തു  (6 hours ago)

Malayali Vartha Recommends