'എത്രയോ തവണ കണ്ണെടുക്കാതെ നോക്കിയിരുന്നു പോയി ആ കണ്ണുകളിലേക്ക്… എന്തോ വല്ലാത്തൊരു സങ്കടവും സന്തോഷവും എല്ലാം കൂടി… മൂന്നാം ദിവസം പാക്ക് ചെയ്യാനായി എടുത്തപ്പോള്‍ നെഞ്ച് പൊട്ടുന്ന ഒരു ഫീല്‍ ആയിരുന്നു…' സമൂഹമാധ്യമങ്ങളിൽ നൊമ്പരമായി വിസ്മയ

സഹോദരന്റെ കുഞ്ഞിനെ ചേർത്തുപിടിച്ചു നിൽക്കുന്ന വിസ്മയയുടെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ ഒരു നൊമ്പരമായി ശ്രദ്ധ നേടുകയാണ്. കേരളത്തെ ആകമാനം നൊമ്പരത്തിലാഴ്ത്തി വിസ്മയ ഭര്‍ത്തൃഗൃഹത്തില്‍ സ്ത്രീധനത്തിന്‍റെ പേരില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.
എന്നാൽ ഇപ്പോഴിതാ സൈബര്‍ ലോകത്ത് വ്യാപകമായി പ്രചരിക്കുന്നത് വിസ്മയയുടെ സഹോദരന്‍ വിജിത്തിന്‍റെ കുഞ്ഞായ നീല്‍ വി. വിക്രമിനെ എടുത്തു നില്‍ക്കുന്ന ചിത്രമാണ്. വിജിത്തിന്‍റെ ഭാര്യ ഡോ. രേവതി 2021 ജൂണ്‍ 21ന് വിസ്മയ മരിക്കുമ്പോള്‍ ആറ് മാസം ഗര്‍ഭിണിയായിരുന്നു.
പിന്നാലെ വിജിത്ത് ചിത്രകാരിയും കോഴിക്കോട് സ്വദേശിയുമായ അജിലാ ജനീഷിനെ ഇവര്‍ക്ക് കുഞ്ഞ് പിറന്നപ്പോള്‍ തന്‍റെ സഹോദരി വിസ്മയ കുഞ്ഞിനൊപ്പം നില്‍ക്കുന്ന ചിത്രം വരയ്ക്കാന്‍ സമീപിക്കുകയായിരുന്നു. ആ ചിത്രം ആണ് ഇപ്പോള്‍ സൈബർ ലോകത്ത് ശ്രദ്ധ നേടുന്നത്.
അതോടൊപ്പം തന്നെ ചിത്രം വിജിത്തിന്‍റെ വീട്ടിലെത്തിയത് തിങ്കളാഴ്ച വിസ്മയയുടെ കേസില്‍ വിചാരണ തുടങ്ങുന്നതിനു തൊട്ടുമുമ്പാണ് .വിസ്മയയുടെ ചിത്രം വരച്ചുതീര്‍ത്തത് വളരെ വേദനയോടെയാണെന്ന് ചിത്രകാരി അജിലയും തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ കുറിക്കുകയുണ്ടായി.
അജിലയുടെ പോസ്റ്റ് ഇങ്ങനെ:
ഈ ഒരു വര്‍ക്കിന്‍്റെ തുടക്കം മുതല്‍ ചെയ്തു കഴിയും വരെ വല്ലാത്തൊരു വിങ്ങലായിരുന്നു മനസ്സ് മുഴുവനും… pic Frame ചെയ്തതിനു ശേഷം രണ്ടു ദിവസം എന്റെ കൂടെ തന്നെ ഉണ്ടായിരുന്നു.. എത്രയോ തവണ കണ്ണെടുക്കാതെ നോക്കിയിരുന്നു പോയി ആ കണ്ണുകളിലേക്ക്… എന്തോ വല്ലാത്തൊരു സങ്കടവും സന്തോഷവും എല്ലാം കൂടി… മൂന്നാം ദിവസം pack ചെയ്യാനായി എടുത്തപ്പോള്‍ നെഞ്ച് പൊട്ടുന്ന ഒരു ഫീല്‍ ആയിരുന്നു … Povvuaano എന്ന് ചോതിച്ച് ആ കവിളില്‍ ഒരു ഉമ്മ കൊടുത്തു കൊണ്ടുപോവാന്‍ courier വണ്ടി വന്നപ്പോള്‍ പ്രിയപ്പെട്ട ആരോ വീട്ടില്‍ നിന്ന് പോവുന്ന ഫീല്‍ ആയിരുന്നു.
https://www.facebook.com/Malayalivartha



























