ഓഫീസുകള്‍ പരമാവധി ഓണ്‍ലൈന്‍ ആക്കും..... പൊതുപരിപാടിയില്‍ പങ്കെടുക്കുന്നവരുടെ എണ്ണം കുറയ്ക്കാന്‍ തീരുമാനം.... ഒമിക്രോണ്‍ വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനം

ഒമിക്രോണ്‍ വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു.
ആദ്യഘട്ടമെന്ന നിലയില്‍ സമ്പര്‍ക്കം കുറയ്ക്കുന്നതിന്റെ ഭാഗമായി പൊതുപരുപാടിയില്‍ പങ്കെടുക്കുന്നവരുടെ എണ്ണം കുറയ്ക്കാന്‍ യോഗം തീരുമാനിച്ചിട്ടുണ്ട്. വിവാഹ, മരണ ചടങ്ങുകളില്‍ 50 പേര്‍ക്ക് മാത്രമേ പങ്കെടുക്കാന്‍ സാധിക്കുകയുള്ളൂ.
മുന്‍പ് 75 പേര്‍ക്ക് പങ്കെടുക്കാന്‍ അനുമതിയുണ്ടായിരുന്നു. ഓഫീസുകള്‍ പരമാവധി ഓണ്‍ലൈന്‍ ആക്കും. സംസ്ഥാനത്തെ സ്‌കൂളുകളും കോളജുകളും തത്കാലം അടയ്ക്കില്ല. രാത്രികാല കര്‍ഫ്യുവും ഇല്ല.
അടുത്ത അവലോകന യോഗത്തില്‍ സ്ഥിതി വീണ്ടും ചര്‍ച്ച ചെയ്യും. അതേസമയം, രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം ഒന്നേമുക്കാല്‍ ലക്ഷം കടന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,79,723 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 146 പേര്‍ മരിച്ചു. നിലവില്‍ 7,23,619 കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്.
"
https://www.facebook.com/Malayalivartha



























