കോളേജ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘർഷത്തിനിടെ കത്തിക്കുത്ത്; ഇടുക്കി എൻജിനീയറിങ് കോളേജിൽ എസ്എഫ്ഐ പ്രവർത്തകൻ കുത്തേറ്റ് മരിച്ചു; കൊലപാതകി കെ എസ് യു, യൂത്ത് കോൺഗ്രസ് പ്രവർത്തകനെന്ന് വിദ്യാർത്ഥികൾ; കുത്തേറ്റ മറ്റൊരു വിദ്യാര്‍ത്ഥി തീവ്ര പരിചരണ വിഭാഗത്തില്‍

ഇടുക്കി എൻജിനീയറിങ് കോളേജിൽ എസ്എഫ്ഐ പ്രവർത്തകൻ കുത്തേറ്റ് മരിച്ചു. മരിച്ചത് കണ്ണൂർ സ്വദേശി ധീരജ്. കോളേജ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘർഷത്തിനിടെയാണ് കുത്തേറ്റത്. കുത്തേറ്റ മറ്റൊരു പ്രവർത്തകന്റെ നില ഗുരുതരമാണ്.
കുത്തിയത് കെ എസ് യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെന്ന് വിദ്യാർത്ഥികൾ. പ്രതി സംഭവ സ്ഥലത്ത് നിന്നും ഓടി കളഞ്ഞു. ധീരജ് സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചു. കുത്തേറ്റ മറ്റൊരു വിദ്യാര്‍ത്ഥിയെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അവിടെ നിന്ന് ഓടിരക്ഷപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകനായി അന്വേഷണം ഊർജ്ജിതമാക്കി.മൃതദേഹം ഇടുക്കി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഈ സംഭവത്തിൽ പ്രതിഷേധിക്കണമെന്ന് ആവശ്യപ്പെട്ട് മേയർ ആര്യ രാജേന്ദ്രൻ രംഗത്ത് വന്നിരിക്കുകയാണ്.
https://www.facebook.com/Malayalivartha



























