Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

അതിവേഗം പറന്നെത്താവുന്ന ആകാശയാത്ര മറന്ന്, അത്യാവശ്യമല്ലാത്ത ഒരു പാളത്തിനായി അതിവേഗം ഓടി നടക്കുമ്പോള്‍ പാളത്തില്‍ തട്ടി മറിഞ്ഞു വീഴുന്ന വീടുകളും സമ്പാദ്യങ്ങളും ആഢംബരത്തില്‍ കെട്ടി പൊക്കിയ സ്വപ്നങ്ങളല്ല, അതൊരായുസ്സിന്റെ വിയര്‍പ്പിനാല്‍ തലചായ്ക്കാനായ് കെട്ടി പൊക്കിയതാണെന്ന് മറന്നു പോകരുത് !

10 JANUARY 2022 02:42 PM IST
മലയാളി വാര്‍ത്ത

കെ റെയിലിനെ അനുകൂലിച്ചും പ്രതികൂലിച്ചുമൊക്കെയുള്ള വാദങ്ങള്‍ വിവിധയിടങ്ങളില്‍ തുടരുകയാണ്. സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്റെ മകന്‍ രൂപേഷ് പന്ന്യന്‍ കെ റെയിലിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍. കൊവിഡിനാല്‍ പണി നഷ്ടപ്പെട്ടവര്‍ക്ക് തൊഴില്‍ നല്കാന്‍ വ്യവസായങ്ങളും തൊഴില്‍ ശാലകളുമാണ് തൊഴിലില്ലാത്ത ഈ കാലത്ത് അത്യാവശ്യമെന്ന് രൂപേഷ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.


പറന്നെത്താനായി ഒന്നര മണിക്കൂര്‍ അകലെ മാത്രം നില്‍ക്കുന്നിടത്തേക്ക് നാലു മണിക്കൂര്‍ കൊണ്ടോടിയെത്താനായി തിടുക്കപ്പെടുമ്പോള്‍ ആ ഓട്ടത്തിന് വെറും കാഴ്ചക്കാരാകാന്‍ മാത്രമായി നില്‍ക്കുന്ന ഒരു വലിയ ജനസഞ്ചയം കൊവിഡില്‍ പാളം തെറ്റി പണിയില്ലാതെ അലയുന്നത് കാണാതെ പോകരുതെന്ന് രൂപേഷ് പന്ന്യന്‍ ഫെയ്സ്ബുക്ക് കുറിപ്പില്‍ ആവശ്യപ്പെടുന്നു.



ജപ്തികളുടെയും ജീവിതത്തിന്റെയും പാളത്തിനിടയില്‍ ഉത്തരമില്ലാത്ത ചോദ്യമായി കുരുങ്ങി കിടക്കുന്നതും മങ്ങിയ കാഴ്ചകളാകരുതൊരിക്കലും. അതിവേഗം പറന്നെത്താവുന്ന ആകാശയാത്ര മറന്ന് അത്യാവശ്യമല്ലാത്ത ഒരു പാളത്തിനായി അതിവേഗം ഓടി നടക്കുമ്പോള്‍ പാളത്തില്‍ തട്ടി മറിഞ്ഞു വീഴുന്ന വീടുകളും സമ്പാദ്യങ്ങളും ആഢംബരത്തില്‍ കെട്ടി പൊക്കിയ സ്വപ്നങ്ങളല്ല, അതൊരായുസ്സിന്റെ വിയര്‍പ്പിനാല്‍ തലചായ്ക്കാനായ് കെട്ടി പൊക്കിയതു മാത്രമാണെന്ന് മറന്നു പോകരുത് ...

കട്ടന്‍ ചായയും പരിപ്പുവടയും ഓര്‍മ്മകളായി പോലും ഓര്‍ക്കാനിഷ്ടപ്പെടാതെ, പകിട്ടു നോക്കി പറക്കുന്ന മനസ്സുകളുടെ കാഴ്ചകള്‍ക്ക് മുന്നില്‍ വികസന വിരുദ്ധനാകാം. കോവിഡിനാല്‍ പണി നഷ്ടപ്പെട്ടവര്‍ക്ക് തൊഴില്‍ നല്‍കാന്‍ വ്യവസായങ്ങളും തൊഴില്‍ ശാലകളുമാണ് തൊഴിലില്ലാത്തഈ കാലത്ത് അത്യാവശ്യം. ചെലവുചുരുക്കി അകമ്പടി വാഹനമില്ലാതെ തെന്നി നീങ്ങുന്ന കമ്മ്യൂണിസ്റ്റ് മന്ത്രിമാര്‍ ..അതാകണം ഈ കോവിഡു കാലത്തെ വികസന കാഴ്ചകള്‍. രൂപേഷ് ഫെയ്സ്ബുക്കില്‍ കുറിച്ചു



ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം...

ആശകളും മോഹങ്ങളും ആഗ്രഹങ്ങളും അതിരുവിടുമ്പോള്‍ കാലത്തിനു മുമ്പെ പറക്കാനായി മനസ് താനെ ചിറകുകള്‍ തുന്നി കൂട്ടും ...കാലത്തിനു മുമ്പേ പറക്കാന്‍ വെമ്പുന്ന മനസ്സുമായി നില്‍ക്കുന്നവര്‍ക്ക് മുന്നില്‍..തുന്നാനായി ചിറകുകളില്ലാത്തവരുടെ മോഹങ്ങള്‍ വെറും വ്യാമോഹങ്ങളായി തീരും ..സ്വന്തം ചിറകുകള്‍ തുന്നാതെ മറ്റുള്ളവരുടെ ചിറകുകള്‍ തുന്നാനായി തുനിഞ്ഞിറങ്ങിയവരായിരുന്നു കയ്യൂരും കരിവള്ളൂരും പുന്നപ്രയിലും വയലാറിലും ചിറകുകളറ്റ് ചാരമായത് ..എം പി ആകാനും എംഎല്‍എ ആകാനും മന്ത്രിയാകാനുമുള്ള മോഹമില്ലാതെ ചാരമായ അവരുടെ ചാരത്തില്‍ ഹൃദയം ചേര്‍ത്ത് വെച്ചപ്പോഴാ വയലാറിന്റെ കവി മനസ്സില്‍ ബലികുടീരങ്ങള്‍ കെടാത്ത കൈത്തിരിനാളങ്ങളായി തീര്‍ന്നത്...ആ കൈത്തിരി നാളങ്ങള്‍കെ റെയിലിനും ജലപാതയ്ക്കും കടമെടുക്കാനായി കെടാതെ കത്തുമ്പോള്‍ മറന്നു പോകുന്നത്രണ സ്മാരകങ്ങള്‍ മാത്രമല്ല ....മരുന്നിനു പോലും തികയാത്തക്ഷേമ പെന്‍ഷനുകളുമായി ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനാവാത്ത പെന്‍ഷന്‍ കൂട്ടി കിട്ടേണ്ട പതിനായിരങ്ങളെ കൂടിയാണ്.

പറന്നെത്താനായി ഒന്നര മണിക്കൂര്‍ അകലെ മാത്രം നില്‍ക്കുന്നിടത്തേക്ക് ...നാലു മണിക്കൂര്‍ കൊണ്ടോടിയെത്താനായി തിടുക്കപ്പെടുമ്പോള്‍ ...ആ ഓട്ടത്തിന് വെറും കാഴ്ചക്കാരാകാന്‍ മാത്രമായി നില്‍ക്കുന്ന ഒരു വലിയ ജനസഞ്ചയം കോവിഡില്‍ പാളം തെറ്റി പണിയില്ലാതലയുന്നതും ..കടം കയറി ജപ്തികളുടെയും ജീവിതത്തിന്റെയും പാളത്തിനിടയില്‍ ഉത്തരമില്ലാത്ത ചോദ്യമായി കുരുങ്ങി കിടക്കുന്നതും മങ്ങിയ കാഴ്ചകളാകരുതൊരിക്കലും..അകമ്പടി വാഹനങ്ങളോ ആഡംബര സൗകര്യങ്ങളോ വേണ്ട എന്ന് ചിന്തിക്കാന്‍ പോലും പറ്റാത്ത കമ്മ്യൂണിസ്റ്റ് മന്ത്രിമാര്‍....അതിവേഗം പറന്നെത്താവുന്ന ആകാശയാത്ര മറന്ന് അത്യാവശ്യമല്ലാത്തഒരു പാളത്തിനായി അതിവേഗം ഓടി നടക്കുമ്പോള്‍ പാളത്തില്‍ തട്ടി മറിഞ്ഞു വീഴുന്ന വീടുകളും സമ്പാദ്യങ്ങളും ആഢംമ്പരത്തില്‍ കെട്ടി പൊക്കിയ സ്വപ്നങ്ങളല്ല...അതൊരായുസ്സിന്റെ വിയര്‍പ്പിനാല്‍ തലചായ്ക്കാനായ് കെട്ടി പൊക്കിയതു മാത്രമാണെന്നത് മറന്നു പോകരുത് ...കാര്‍ മേഘങ്ങള്‍ക്കുള്ളിലൊളിച്ചിരിക്കാനല്ല കമ്മ്യൂണിസ്റ്റായത്..മരണം വരെ കമ്മ്യൂണിസ്റ്റാണെന്ന് പറഞ്ഞു നടന്ന്....



കിട്ടാവുന്ന സൗകര്യങ്ങള്‍ തേടി പിടിച്ച്പട്ടുമെത്തയില്‍ കിടക്കാനായുമല്ല കമ്മ്യൂണിസ്റ്റായത് ...വിശക്കുന്ന വയറിന്റെ വേദന നേരിട്ടനുഭവിച്ച കുട്ടിക്കാലത്തെ നോവില്‍കിളിര്‍ത്തതാണ് കമ്യൂണിസ്റ്റ്മനസ്സ്...കട്ടന്‍ ചായയും പരിപ്പുവടയും ഓര്‍മ്മകളായി പോലും ഓര്‍ക്കാനിഷ്ടപ്പെടാതെ..പകിട്ടു നോക്കി പറക്കുന്ന മനസ്സുകളുടെ കാഴ്ചകള്‍ക്ക് മുന്നില്‍ വികസന വിരുദ്ധനാകാം...കോവിഡിനാല്‍ പണി നഷ്ടപ്പെട്ടവര്‍ക്ക് തൊഴില്‍ നല്കാന്‍ വ്യവസായങ്ങളും തൊഴില്‍ ശാലകളുമാണ് തൊഴിലില്ലാത്ത ഈ കാലത്ത് അത്യാവശ്യം ..ചെലവു ചുരുക്കി അകമ്പടി വാഹനമില്ലാതെ തെന്നി നീങ്ങുന്ന കമ്മ്യൂണിസ്റ്റ് മന്ത്രിമാര്‍ ..അതാകണം ഈ കോവിഡു കാലത്തെ വികസന കാഴ്ചകള്‍ ..സന്യാസിയായ കമ്മ്യൂണിസ്റ്റായി ജീവിച്ചു കാണിച്ചു തന്ന വെളിയം ഭാര്‍ഗ്ഗവന്റ ഓര്‍മ്മകള്‍ തുടിക്കുന്ന ജീവനുകളാകണം കൊടി വെച്ച കാറിനുള്ളിലെ കമ്യൂണിസ്റ്റ് മന്ത്രിമാര്‍..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി  (2 hours ago)

ശബരിമല യുവതി പ്രവേശനത്തില്‍ സുപ്രീം കോടതിയുടെ നിരീക്ഷണം  (2 hours ago)

14കാരിയില്‍ ജയി ജയകുമാറിന്റെ ഹൃദയം മിടിച്ചു; അടുത്ത 48 മണിക്കൂര്‍ വിലപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍  (2 hours ago)

ഹോര്‍മുസ് വഴി ഒരു ദിവസം 15 കപ്പലുകളില്‍ കൂടുതല്‍ കടത്തി വിടില്ലെന്ന് ഇറാന്‍  (3 hours ago)

ലൈംഗിക പീഡന പരാതിയില്‍ ഐടി കമ്പനിയിലെ ആറ് പേര്‍ അറസ്റ്റില്‍  (3 hours ago)

സംസ്ഥാനത്ത് 78. 20 ശതമാനം പോളിംഗ്  (3 hours ago)

ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിറുത്തലില്‍ നിന്ന് പിന്‍മാറുമെന്ന് മുന്നറിയിപ്പുമായി ഇറാന്‍  (4 hours ago)

പൂഞ്ഞാറില്‍ പോലീസിനെ ഭീഷണിപ്പെടുത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തൂങ്കല്‍  (5 hours ago)

വയോധികയുടെ മരണം കൊലപാതകം; കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെയെന്ന് പൊലീസ്  (5 hours ago)

ആറന്മുളയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണം  (5 hours ago)

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു  (5 hours ago)

വനിതാ ബൂത്ത് ഏജന്റുമാര്‍ക്കെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി  (6 hours ago)

ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 254 ആയി  (6 hours ago)

ആറാം ക്ലാസ്സില്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കി സി ബി എസ് ഇ  (6 hours ago)

മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അക്ഷയ വോട്ട് ചെയ്തു  (6 hours ago)

Malayali Vartha Recommends