Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലൻസിനുള്ളിൽ ജീവനക്കാരുടെ പരിചരണത്തിൽ യുവതിക്ക് സുഖ പ്രസവം

10 JANUARY 2022 03:02 PM IST
മലയാളി വാര്‍ത്ത

ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലൻസിനുള്ളിൽ ജീവനക്കാരുടെ പരിചരണത്തിൽ യുവതിക്ക് സുഖ പ്രസവം. വിതുര മണ്ണാൻതല ഇരിഞ്ചയം ഞാറനീലി ഷനീസ ഭവനിൽ ഷൈനിൻ്റെ ഭാര്യ വർഷ മോഹൻ(30) ആണ് ആംബുലൻസിനുള്ളിൽ ആൺ കുഞ്ഞിന് ജന്മം നൽകിയത്. തിങ്കളാഴ്ച പുലർച്ചെ 1 മണിയോടെയാണ് സംഭവം.

പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബന്ധുക്കൾ വർഷയെ വിതുര താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഡോക്ടറുടെ പരിശോധനയിൽ വർഷയെ വിദഗ്ദ ചികിത്സക്കായി ഉടൻ തന്നെ എസ്. എ. ടി ആശുപത്രിയിലേക്ക് മാറ്റണമെന്ന് മനസിലാക്കി കനിവ് 108 ആംബുലൻസിൻ്റെ സേവനം തേടുകയായിരുന്നു.

കൺട്രോൾ റൂമിൽ നിന്നുള്ള വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഉടൻ വിതുര താലൂക്ക് ആശുപത്രിയിലെ കനിവ് 108 ആംബുലൻസ് പൈലറ്റ് അനന്തൻ എസ്.എ, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ഷിജി ജോസ് എന്നിവർ ആശുപത്രിയൽ എത്തി വർഷയെ ആംബുലൻസിലേക്ക് മാറ്റി എസ്. എ.ടിയിലേക്ക് യാത്ര തിരിച്ചു.

എന്നാൽ ചേന്നൻപ്പാറ എന്ന സ്ഥലം എത്തിയപ്പോഴേക്കും വർഷയുടെ ആരോഗ്യനില കൂടുതൽ വഷളാകുകയും എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ഷിജി നടത്തിയ പരിശോധനയിൽ പ്രസവം എടുക്കാതെ മുന്നോട്ട് പോകാൻ കഴിയില്ല എന്നും മനസിലാക്കി ആംബുലൻസിൽ ഇതിന് വേണ്ട സജ്ജീകരണങ്ങൾ ഒരുക്കി.

പുലർച്ചെ 1.19ന് ഷിജിയുടെ പരിചരണത്തിൽ വർഷ കുഞ്ഞിന് ജന്മം നൽകുകയായിരുന്നു. പ്രഥമ ശുശ്രൂഷ നൽകി ഉടനെ പൈലറ്റ് അനന്ദൻ അമ്മയെയും കുഞ്ഞിനെയും വിതുര താലൂക്ക് ആശുപത്രിയിലും ഇവിടെ നിന്ന് എസ്. എ. ടി ആശുപത്രിയിലേക്കും മാറ്റി. ഇരുവരും സുഖമായി ഇറിക്കുന്നതയി ആശുപത്രി അധികൃതർ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി  (2 hours ago)

ശബരിമല യുവതി പ്രവേശനത്തില്‍ സുപ്രീം കോടതിയുടെ നിരീക്ഷണം  (2 hours ago)

14കാരിയില്‍ ജയി ജയകുമാറിന്റെ ഹൃദയം മിടിച്ചു; അടുത്ത 48 മണിക്കൂര്‍ വിലപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍  (2 hours ago)

ഹോര്‍മുസ് വഴി ഒരു ദിവസം 15 കപ്പലുകളില്‍ കൂടുതല്‍ കടത്തി വിടില്ലെന്ന് ഇറാന്‍  (3 hours ago)

ലൈംഗിക പീഡന പരാതിയില്‍ ഐടി കമ്പനിയിലെ ആറ് പേര്‍ അറസ്റ്റില്‍  (3 hours ago)

സംസ്ഥാനത്ത് 78. 20 ശതമാനം പോളിംഗ്  (3 hours ago)

ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിറുത്തലില്‍ നിന്ന് പിന്‍മാറുമെന്ന് മുന്നറിയിപ്പുമായി ഇറാന്‍  (4 hours ago)

പൂഞ്ഞാറില്‍ പോലീസിനെ ഭീഷണിപ്പെടുത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തൂങ്കല്‍  (5 hours ago)

വയോധികയുടെ മരണം കൊലപാതകം; കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെയെന്ന് പൊലീസ്  (5 hours ago)

ആറന്മുളയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണം  (5 hours ago)

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു  (5 hours ago)

വനിതാ ബൂത്ത് ഏജന്റുമാര്‍ക്കെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി  (6 hours ago)

ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 254 ആയി  (6 hours ago)

ആറാം ക്ലാസ്സില്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കി സി ബി എസ് ഇ  (6 hours ago)

മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അക്ഷയ വോട്ട് ചെയ്തു  (6 hours ago)

Malayali Vartha Recommends