എനിക്ക് യാതൊരു മുന്നറിയിപ്പും ലഭിച്ചില്ല, പോലീസ് കളവായ റിപ്പോർട്ട് അയക്കുന്നു, ഇതിന് ശേഷം പെട്ടെന്ന് പ്രൊട്ടക്ഷൻ അവസാനിപ്പിച്ചു, വനിതാ പോലീസിൽ ചിലർ എന്നോട് ഒരു പ്രതിയോടെന്ന പോലെ പെരുമാറി, അത് എനിക്ക് വളരെ അധികം മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കി, റൂറൽ എസ്.പിയ്ക്ക് അയച്ച മെയിൽ പുറത്ത് വിട്ട് ബിന്ദു അമ്മിണി

സുപ്രീം കോടതി ഉത്തരവ് പ്രകാരം തന്റെ സംരക്ഷണത്തിനായി ഏർപ്പെടുത്തിയ പോലീസുകാർ തന്നോട് മോശമായി പെരുമാറിയെന്ന് ബിന്ദു അമ്മിണിഞാൻ ദളിതും, സാമ്പത്തിക മായ് പിന്നോക്കം നിൽക്കുന്ന ആളും, ലളിത ജീവിതം നയിക്കുന്ന ആളുമായതിനാൽ വനിതാ പോലീസിൽ ചിലർ എന്നോട് ഒരു പ്രതിയോടെന്ന പോലെ ആണ് പെരുമാറുന്നതെന്നാണ് കോഴിക്കോട് റൂറൽ എസ്.പിയ്ക്ക് അയച്ച മെയിലിൽ പറയുന്നത്.
വീണ്ടും പോലീസ് കളവായ റിപ്പോർട്ട് അയക്കുന്നത് ശ്രദ്ധയിൽ പെട്ടത് കൊണ്ട് മെയിലിന്റെ കോപ്പി ഫെയ്സ് ബുക്കിൽ പേസ്റ്റ് ചെയ്യുതാണ്.ബിന്ദു അമ്മിണി രംഗത്തെത്തിയിരിക്കുന്നത്.
ബിന്ദു അമ്മിണി കോഴിക്കോട് റൂറൽ എസ്.പിയ്ക്ക് അയച്ച മെയിലിൽ പറയുന്നത്....
20.01.2021 ഇൽ ഞാൻ കോഴിക്കോട് റൂറൽ എസ്.പിയ്ക്ക് അയച്ച മെയിൽ ആണിത്. ഇതിന് ശേഷം പെട്ടെന്ന് പ്രൊട്ടക്ഷൻ അവസാനിപ്പിക്കുകയാണ് ഉണ്ടായത്. എനിക്ക് യാതൊരു മുന്നറിയിപ്പും ലഭിച്ചിട്ടില്ല. വീണ്ടും പോലീസ് കളവായ റിപ്പോർട്ട് അയക്കുന്നത് ശ്രദ്ധയിൽ പെട്ടത് കൊണ്ട് ഇത് ഇവിടെ കോപ്പി പേസ്റ്റ് ചെയ്യുന്നു.
സർ, ഞാൻ ബിന്ദു അമ്മിണി. എനിക്ക് സുപ്രീം കോടതി ഉത്തരവ് പ്രകാരം പോലീസ് സംരക്ഷണം അനുവദിച്ചിരുന്നു. ഞാൻ തന്നെ നിർദ്ദേശിച്ചിരുന്നത് അനുസരിച്ച് മുൻപ് ഗൺമാൻ ആയിരുന്നു. എന്നാൽ പ്രളയ സമയത്ത് തല്ക്കാലം വേണ്ട എന്ന് ആവശ്യപ്പെട്ടതനുസരിച്ച് സുരക്ഷ അവസാനിപ്പിക്കുകയും പിന്നീട് വനിതാ പോലീസ് മതി എന്നാവശ്യപ്പെട്ടതനുസരിച്ച് റൊട്ടേഷൻ
അനുസരിച്ച് കോഴിക്കോട് റൂറലിൽ നിന്ന് ഓരോ ദിവസവും രണ്ട് വനിതാ പോലീസുകാർ സുരക്ഷാ ഡ്യൂട്ടി ചെയ്തുവരുന്നു. സാമൂഹ്യ പ്രവർത്തകയായ ഞാൻ എല്ലാത്തരത്തിലും ആദരവോടെയും ബഹുമാനത്തോടെയും സ്നേഹത്തോടെയുമാണ് ഡ്യൂട്ടിയിലുള്ളവരോട് പെരുമാറുന്നത്.
എന്നാൽ ഞാൻ ദളിതും, സാമ്പത്തിക മായ് പിന്നോക്കം നിൽക്കുന്ന ആളും, ലളിത ജീവിതം നയിക്കുന്ന ആളുമായതിനാൽ വനിതാ പോലീസിൽ ചിലർ എന്നോട് ഒരു പ്രതിയോടെന്ന പോലെ ആണ് പെരുമാറുന്നത്. എന്റെ ഒപ്പം നടക്കുന്നത് അപമാനകരമെന്നതു പോലെയും, എനിക്കെതിരെ കളവായ ആരോപണങ്ങൾ ഉന്നയിച്ചും എന്നെ മാനസിക ബുദ്ധിമുട്ടിലാക്കി അവസാനം എനിക്ക് പോലീസ് സംരക്ഷണം വേണ്ട എന്ന് എന്നെക്കൊണ്ടു തന്നെ പറയിക്കാനുള്ള ആസൂത്രിത നീക്കമായാണ് ഞാനിതിനെ കാണുന്നത്.
ഇന്ന് മുക്കം സ്റ്റേഷനിൽ നിന്ന് ഡ്യൂട്ടിയിലെത്തിയ വനിതാ പോലീസുകാരുടെ പെരുമാറ്റം എനിക്ക് വളരെ അധികം മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ട്. എന്റെ പരാതിയ്ക്ക് പരിഹാരം ഉണ്ടാകാനിടയില്ല എന്ന ബോദ്ധ്യത്തിലാണ് എനിക്ക് ഫേസ്ബുക്കിൽ കുറിക്കേണ്ടി വന്നത്. എന്നോട് ശത്രുതാപരമായ് ഇടപെടുന്നത് ഒഴിവാക്കാനെങ്കിലും നിർദ്ദേശം ഉണ്ടാകുമെന്ന് പ്രത്യാശിക്കുന്നു.
വിശ്വസ്ഥതയോടെ
ബിന്ദു അമ്മിണി......
https://www.facebook.com/Malayalivartha