Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

മകരവിളക്ക് ഉത്സവത്തോട് അനുബന്ധിച്ചുള്ള മുന്നൊരുക്കങ്ങൾ പൂര്‍ത്തിയായി; കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് തീര്‍ഥാടനം ഉറപ്പുവരുത്തിയിട്ടുള്ളതെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍

10 JANUARY 2022 05:27 PM IST
മലയാളി വാര്‍ത്ത

മകരവിളക്ക് ഉത്സവത്തോട് അനുബന്ധിച്ചുള്ള മുന്നൊരുക്കങ്ങള്‍ തൃപ്തികരമെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. മകരവിളക്ക് ഉത്സവത്തോട് അനുബന്ധിച്ചുള്ള മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍.

തിരുവാഭരണ ഘോഷയാത്രയോട് അനുബന്ധിച്ചുള്ള മുന്നൊരുക്കങ്ങളും പൂര്‍ത്തിയായി. മകരജ്യോതി ദര്‍ശിക്കുന്ന സ്ഥലങ്ങളിലെ സുരക്ഷാ ക്രമീകരണങ്ങള്‍ അവസാന ഘട്ടത്തിലാണ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് തീര്‍ഥാടനം ഉറപ്പുവരുത്തിയിട്ടുള്ളത്. ഈ വര്‍ഷം ശബരിമല തീര്‍ഥാടനത്തിന് ഇതുവരെ 15,52,227 പേര്‍ എത്തിയിട്ടുണ്ട്. കാനനപാതയിലൂടെ മാത്രം 18,375 പേര്‍ സന്നിധാനത്തെത്തി. തീര്‍ഥാടകരുടെ വര്‍ധനവ് കണക്കിലെടുത്ത് കാനനപാത വഴിയുള്ള തീര്‍ഥാടന സമയം പുന:ക്രമീകരിച്ചിട്ടുണ്ട്. എരുമേലി കോയിക്കല്‍ വഴി രാവിലെ 5:30 മുതല്‍ ഉച്ചക്ക് 1.30 വരെയും അഴുത, മുക്കുഴി കാനനപാതകളിലൂടെ രാവിലെ ഏഴു മുതല്‍ വൈകിട്ട് മൂന്നു വരെയുമാണ് തീര്‍ഥാടകരെ കയറ്റി വിടുക.


പോലീസ് സുരക്ഷ ഉറപ്പാക്കും. മകരവിളക്ക് ഉത്സവവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയതായി ദേവസ്വം ബോര്‍ഡ് അറിയിച്ചു. മകരജ്യോതി ദര്‍ശിക്കുന്ന സ്ഥലങ്ങളില്‍ കുടിവെള്ളം ഉറപ്പാക്കും. പണ്ടിത്താവളത്തില്‍ പുതുതായി 240 ടോയ്ലറ്റുകള്‍ സ്ഥാപിക്കും. ബാരിക്കേഡുകള്‍ സ്ഥാപിക്കുന്നത് 13 ന് പൊതുമരാമത്ത് വകുപ്പ് പൂര്‍ത്തിയാക്കും. കെഎസ്‌ആര്‍ടിസി അധിക ബസ് സര്‍വീസുകള്‍ നടത്തും. 300 ബസുകള്‍ ചെയിന്‍ സര്‍വീസും 400 ബസുകള്‍ ദീര്‍ഘദൂര സര്‍വീസും നടത്തും.

ജ്യോതി ദര്‍ശിക്കുന്ന ഒന്‍പതു സ്ഥലങ്ങളില്‍ ആരോഗ്യ വകുപ്പ് ആംബുലന്‍സ് സൗകര്യം ഒരുക്കും. ഫയര്‍ഫോഴ്സ് 124 ഉദ്യോഗസ്ഥരെ അധികമായി നിയമിച്ചിട്ടുണ്ട്. എല്ലാ വകുപ്പുകളും ഒന്നിച്ചു ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും കളക്ടര്‍ പറഞ്ഞു. ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍, ശബരിമല എഡിഎം അര്‍ജുന്‍പാണ്ഡ്യന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി  (4 hours ago)

ശബരിമല യുവതി പ്രവേശനത്തില്‍ സുപ്രീം കോടതിയുടെ നിരീക്ഷണം  (4 hours ago)

14കാരിയില്‍ ജയി ജയകുമാറിന്റെ ഹൃദയം മിടിച്ചു; അടുത്ത 48 മണിക്കൂര്‍ വിലപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍  (4 hours ago)

ഹോര്‍മുസ് വഴി ഒരു ദിവസം 15 കപ്പലുകളില്‍ കൂടുതല്‍ കടത്തി വിടില്ലെന്ന് ഇറാന്‍  (4 hours ago)

ലൈംഗിക പീഡന പരാതിയില്‍ ഐടി കമ്പനിയിലെ ആറ് പേര്‍ അറസ്റ്റില്‍  (4 hours ago)

സംസ്ഥാനത്ത് 78. 20 ശതമാനം പോളിംഗ്  (4 hours ago)

ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിറുത്തലില്‍ നിന്ന് പിന്‍മാറുമെന്ന് മുന്നറിയിപ്പുമായി ഇറാന്‍  (5 hours ago)

പൂഞ്ഞാറില്‍ പോലീസിനെ ഭീഷണിപ്പെടുത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തൂങ്കല്‍  (7 hours ago)

വയോധികയുടെ മരണം കൊലപാതകം; കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെയെന്ന് പൊലീസ്  (7 hours ago)

ആറന്മുളയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണം  (7 hours ago)

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു  (7 hours ago)

വനിതാ ബൂത്ത് ഏജന്റുമാര്‍ക്കെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി  (7 hours ago)

ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 254 ആയി  (7 hours ago)

ആറാം ക്ലാസ്സില്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കി സി ബി എസ് ഇ  (7 hours ago)

മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അക്ഷയ വോട്ട് ചെയ്തു  (8 hours ago)

Malayali Vartha Recommends