ആക്രമിക്കപ്പെട്ട നടിയേയും നിരന്തരമായി ആക്രമിക്കപ്പെടുന്ന ബിന്ദുഅമ്മിണി ടീച്ചറെയും അതുപോലെയുള്ള സമാന ജീവിതങ്ങളെയും ഉള്‍പ്പെടുത്തി അതിജീവിത എന്ന വാക്കിനെ സ്വയം തിരുത്തി അതിജീവിതകള്‍ക്ക് എന്നാക്കിമാറ്റി പിന്തുണ പ്രഖ്യാപിക്കുന്നു; അക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി ഹരീഷ് പേരടി രംഗത്ത്

നടന്‍ ഹരീഷ് പേരാടി അക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
എന്നാല്‍ അദ്ദേഹം നടിയെ മാത്രമല്ല പിന്തുണച്ചിരിക്കുന്നത്. താന്‍ ഒരേപോലെ നിരന്തരമായി ആക്രമിക്കപ്പെടുന്ന ബിന്ദു അമ്മിണിയെയും അതുപോലെയുള്ള സമാന ജീവിതങ്ങളെയും പിന്തുണയ്ക്കുന്നു എന്നാണ് അദ്ദേഹം കുറിച്ചത്. സ്വയം തിരുത്തി അതിജീവിത എന്ന വാക്കിനെ അതിജീവിതകള്‍ക്ക് എന്നാക്കിമാറ്റിയാണ് ഹരീഷ് പേരടിയുടെ പോസ്റ്റ്.
ഹരീഷ് പേരടിയുടെ വാക്കുകള്‍
അതിജീവിതക്ക് പിന്തുണ നല്‍കുന്ന യുവതാരങ്ങളെ...മദ്ധ്യവയസക്കനായ ഞാനും നിങ്ങളൊടൊപ്പമാണ്...പക്ഷെ ചെറിയ ഒരു വിത്യാസമുണ്ട്...ആക്രമിക്കപ്പെട്ട നടിയേയും നിരന്തരമായി ആക്രമിക്കപ്പെടുന്ന ബിന്ദുഅമ്മിണി ടീച്ചറെയും അതുപോലെയുള്ള സമാന ജീവിതങ്ങളെയും ഉള്‍പ്പെടുത്തി അതിജീവിത എന്ന വാക്കിനെ സ്വയം തിരുത്തി അതിജീവിതകള്‍ക്ക് എന്നാക്കിമാറ്റി ഞാന്‍ പിന്തുണ പ്രഖ്യാപിക്കുന്നു...ഇരകള്‍ക്കിടയിലെ classification അഥവാ വര്‍ഗ്ഗീകരണം പിന്തുണ നല്‍കാതിരിക്കുന്നതിനേക്കാളും വൃത്തികേടാണ്...തിരുത്തുക...തിരുത്തി തിരുത്തി നമുക്ക് മുന്നോട്ട് പോവാം.
https://www.facebook.com/Malayalivartha



























