കല്യാണം കഴിഞ്ഞ് ഇരുപത് വർഷം ആയവരും, കല്യാണം കഴിഞ്ഞ് ഒരു വര്‍ഷം ആകുന്നതിനു മുന്‍പ് തന്നെ പങ്കാളികളെ കൈമാറ്റം ചെയ്യാന്‍ താല്പര്യം കാണിച്ചവരും ഗ്രൂപ്പിൽ; പങ്കാളികളെ കൈമാറാത്തവരും യുവതിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി: ഒമ്പത് പേർ ചേര്‍ന്ന് ക്രൂരമായി പീഡിപ്പിച്ചെന്ന് കോട്ടയം സ്വദേശി

കേരളത്തെ ഞെട്ടിച്ച പങ്കാളികളെ കൈമാറ്റം ചെയ്‌ത് ലൈംഗിക ബന്ധത്തിന് ഇരയാക്കിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തായി. വിവിധ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോം വഴി ഏഴു ഗ്രൂപ്പുകള്‍ ഉണ്ടാക്കിയാണ് പങ്കാളികളെ കൈമാറിയിരുന്നത് ഈ ഗ്രൂപ്പുകളില്‍ ആയി 5000 അംഗങ്ങള്‍ ഉണ്ടായിരുന്നുവെന്നും പൊലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
ഇതില്‍ കല്യാണം കഴിഞ്ഞ് 20 വര്‍ഷം ആയവരും ഉണ്ട്. . കല്യാണം കഴിഞ്ഞ് ഒരു വര്‍ഷം ആകുന്നതിനു മുന്‍പ് തന്നെ പങ്കാളികളെ കൈമാറ്റം ചെയ്യാന്‍ താല്പര്യം കാണിച്ച് ഗ്രൂപ്പുകളില്‍ എത്തിയവരും പങ്കാളികളെ കൈമാറിയവരും ഉണ്ടെന്ന് പൊലീസ് പറയുന്നു.
പങ്കാളികളെ കൈമാറാത്തവരും പരാതിക്കാരിയായ കോട്ടയം സ്വദേശിനിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു എന്ന് പൊലീസ് പറയുന്നു. ആകെയുള്ള ഒമ്ബത് പ്രതികളില്‍ അഞ്ചുപേര്‍ മാത്രമാണ് പങ്കാളികളുമായി എത്തിയത്. ബാക്കിയുള്ള നാലുപേര്‍ പങ്കാളികള്‍ ഇല്ലാതെ ആയിരുന്നു എത്തിയത്.
പങ്കാളികള്‍ ഇല്ലാതെ എത്തുന്നവരെ സ്റ്റഡ് എന്നാണ് അറിയപ്പെടുന്നത് എന്നും പൊലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. ഇവര്‍ 14,000 രൂപ നല്‍കണമെന്നതാണ് ധാരണ. ഇത്തരത്തില്‍ നിരവധി യുവാക്കളടക്കം ഗ്രൂപ്പില്‍ അംഗങ്ങള്‍ ആയിരുന്നു എന്ന് പൊലീസ് പറയുന്നു.
പങ്കാളികള്‍ അല്ലാത്തവര്‍ക്ക് പണം വാങ്ങി ഭാര്യമാരെ കൈമാറ്റം ചെയ്ത സംഭവം പെണ്‍വാണിഭത്തിന് പരിധിയില്‍ വരുമെന്ന് പൊലീസ് വ്യക്തമാക്കി. അത്തരം വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരികയാണ്. . ഗ്രൂപ്പുകളില്‍ കണ്ട നമ്പരുകള്‍ കേന്ദ്രീകരിച്ച് പൊലീസ് പരാതിക്കാരെ തപ്പിയെടുക്കാന്‍ ഉള്ള ശ്രമത്തിലാണ്.
പലരും കുടുംബമായി കഴിയുന്നതിനാല്‍ തന്നെ പരാതി നല്‍കാന്‍ തയ്യാറാകുന്നില്ല എന്നാണ് പൊലീസ് പറയുന്നത്. കുട്ടികള്‍ അടക്കമുള്ളവരുമായി വിവിധ വീടുകള്‍ കേന്ദ്രീകരിച്ചാണ് ലൈംഗിക വ്യാപാരം നടന്നിരുന്നത് അതുകൊണ്ട് തന്നെ ആര്‍ക്കും സംശയം ജനിപ്പിക്കുന്ന സാഹചര്യം ഉണ്ടാകുന്നില്ല എന്നാണ് പൊലീസ് ചൂണ്ടിക്കാട്ടുന്നത്.
നിലവില്‍ കൊല്ലം ആലപ്പുഴ എറണാകുളം കോട്ടയം ജില്ലകളില്‍ നിന്നുള്ളവരാണ് കേസില്‍ അറസ്റ്റിലായത്. കോട്ടയം സ്വദേശി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കറുകച്ചാല്‍ പൊലീസ് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. കോട്ടയം സ്വദേശിനിയെ ഒന്‍പത് പേരാണ് ലൈംഗിക പീഡനത്തിന് ഇരയാക്കിയത് എന്ന് പൊലീസ് കണ്ടെത്തി. ഇതില്‍ ആറു പേരും പൊലീസിന്റെ പിടിയിലായി. പിടിയില്‍ ആകാനുള്ള മൂന്നുപേരില്‍ ഒരാള്‍ സൗദിയിലേക്ക് കടന്നു എന്ന്‌അ ന്വേഷണത്തില്‍ കണ്ടെത്തി. ഇയാള്‍ കൊല്ലം സ്വദേശിയാണ് എന്ന് പോലീസ് പറയുന്നു. ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്നു വരുന്നതായി പൊലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha



























