Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

ഒമിക്രോണ്‍ വ്യാപനം: അടച്ചുപൂട്ടല്‍ നടപടികളിലേക്ക് കടക്കാതെ ആള്‍ക്കൂട്ടം നിയന്ത്രിക്കുന്നതിന് നടപടികള്‍ സ്വീകരിക്കും; സംസ്ഥാനത്ത് കര്‍ഫ്യൂ ഉണ്ടാകില്ല, സ്‌കൂളുകള്‍ അടക്കില്ല; ജാഗ്രത തുടരും; പൊതുപരിപാടികളില്‍ ആളുകളുടെ എണ്ണം പരമാവധി കുറക്കാനും ആള്‍ക്കൂട്ട നിയന്ത്രണം കര്‍ശനമാക്കാനും നിര്‍ദേശം

10 JANUARY 2022 11:25 PM IST
മലയാളി വാര്‍ത്ത

രാജ്യത്ത് ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തും ജാഗ്രത ശക്തമാക്കാന്‍ നിര്‍ദേശം. എന്നാല്‍ അടച്ചുപൂട്ടല്‍ നടപടികളിലേക്ക് കടക്കാതെ ആള്‍ക്കൂട്ടം നിയന്ത്രിക്കുന്നതിന് നടപടികള്‍ സ്വീകരിക്കാനാണ് ഇന്നലെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല അവലോകന യോഗം തീരുമാനിച്ചിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ സ്‌കൂളുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടേണ്ടെന്നും നിയന്ത്രണങ്ങളുടെ ഭാഗമായി വാരാന്ത്യ കര്‍ഫ്യൂ, രാത്രികാല കര്‍ഫ്യൂ തുടങ്ങിയവ ഏര്‍പ്പെടുത്തേണ്ടെന്നും യോഗം തീരുമാനിച്ചു.

സംസ്ഥാനത്ത് നിലവില്‍ ഒമിക്രോണ്‍ വ്യാപന ഭീഷണി ഇല്ലെന്നും വിമാനത്താവളങ്ങളിലുള്‍പ്പെടെ കര്‍ശന പരിശോധന തുടരുന്ന സാഹചര്യത്തില്‍ കാര്യങ്ങള്‍ നിയന്ത്രണ വിധേയമാണെന്നും എന്നാല്‍, കൊവിഡ് ബാധിതരുടെ എണ്ണത്തിലെ വര്‍ധന സമീപ സംസ്ഥാനങ്ങളിലുള്‍പ്പെടെയുള്ള വര്‍ധനയുടെ ഭാഗമാണെന്നും യോഗം വിലയിരുത്തി.

അതേസമയം, പൊതുപരിപാടികളില്‍ ആളുകളുടെ എണ്ണം പരമാവധി കുറക്കാനും ആള്‍ക്കൂട്ട നിയന്ത്രണം കര്‍ശനമാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഓഫീസുകളുടെ പ്രവര്‍ത്തനം പരമാവധി ഓണ്‍ലൈന്‍ ആക്കണമെന്ന നിര്‍ദേശവും യോഗം മുന്നോട്ടുവച്ചു. ഇതോടൊപ്പം വിവാഹം, മരണാനന്തര ചടങ്ങുകള്‍ തുടങ്ങിയ അനിവാര്യമായ ചടങ്ങുകളില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം പരമാവധി 50 ആക്കി പരിമിതപ്പെടുത്തി.

നേരത്തെ അടച്ചിട്ട സ്ഥലങ്ങളില്‍ 75 പേര്‍ക്കും തുറസ്സായ സ്ഥാനങ്ങളില്‍ 150 പേര്‍ക്കും പങ്കെടുക്കാനായിരുന്നു അനുമതി നല്‍കിയിരുന്നത്. അതേസമയം, സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ച് അടുത്ത അവലോകന യോഗത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.

ഒത്തുചേരലുകളും, ചടങ്ങുകളും പൊതുവായ സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക, സാമുദായിക പരിപാടികളും അത്യാവശ്യ സന്ദര്‍ഭങ്ങളിലൊഴികെ ഓണ്‍ലൈനായി നടത്തുക, പരിപാടികള്‍ നേരിട്ട് നടത്തുമ്‌ബോള്‍ ശാരീരിക അകലമടക്കമുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കുക, പൊതുയോഗങ്ങള്‍ പരമാവധി ഒഴിവാക്കുക, ഒമിക്രോണുമായി ബന്ധപ്പെട്ട് വലിയതോതില്‍ ബോധവത്കരണം നടത്തുക, ടെലിമെഡിസിന്‍ സംവിധാനം നല്ലതുപോലെ നടപ്പാക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ യോഗം മുന്നോട്ടുവച്ചു. 15 വയസിന് മുകളിലുള്ള വിദ്യാര്‍ഥികള്‍ക്കുള്ള വാക്‌സിനേഷന്‍ ഈ ആഴ്ച തന്നെ പൂര്‍ത്തീകരിക്കുമെന്ന് ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകള്‍ ഉറപ്പു വരുത്തണമെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പോയി വാക്‌സിനേഷന്‍ നല്‍കുന്ന കാര്യം പരിശോധിക്കണമെന്നും നിര്‍ദേശിച്ചു.

ഇതോടൊപ്പം നിലവില്‍ തീരുമാനിച്ച കുടുംബശ്രീ തിരഞ്ഞെടുപ്പ്, ഗ്രാമസഭ എന്നിവ ശാരീരിക അകലം പാലിച്ച് കൊവിഡ് മാനദണ്ഡമനുസരിച്ച് നടത്താന്‍ അനുമതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ച വരെ കേരളത്തില്‍ രണ്ടായിരത്തിന് താഴെയായിരുന്ന പ്രതിദിന കൊവിഡ് നിരക്ക് ഇപ്പോള്‍ 6,000നും മുകളിലെത്തിയിട്ടുണ്ട്. കൊവിഡ് വ്യാപനത്തിന്റെ സൂചന നല്‍കി ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിലും നേരിയ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പമാണ് ഒമിക്രോണും പടരുന്നത്. ആര്‍ നോട്ട് കൂടുതലായ ഒമിക്രോണ്‍ കൂടുതല്‍ പേരിലേക്ക് പടരാനുള്ള സാഹചര്യം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സ്‌കൂളുകളുടെ പ്രവര്‍ത്തനത്തില്‍ നിയന്ത്രണം വേണമോ എന്ന് അവലോകനയോഗം പുനരാലോചന നടത്തിയത്.

അതേസമയം, രാജ്യത്ത് കൊവിഡ് പ്രതിദിന കേസുകള്‍ 1,80,000 ആയി ഉയര്‍ന്നു. പ്രതിവാര കേസുകളില്‍ 500 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഒമിക്രോണിന്റെ തന്നെ മറ്റൊരു വകഭേദമായ ബി എ വണ്‍ ഇന്ത്യയില്‍ പടര്‍ന്നുപിടിക്കുന്നുണ്ട്്. ഈ സാഹചര്യത്തില്‍ കൊവിഡ് ഗുരുതരമാകാന്‍ സാധ്യതയുള്ളവരില്‍ നല്‍കുന്ന കോക്ടെയില്‍ ചികിത്സയുടെ ഫലപ്രാപ്തിയടക്കം പരിശോധിക്കേണ്ടി വരുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി  (4 hours ago)

ശബരിമല യുവതി പ്രവേശനത്തില്‍ സുപ്രീം കോടതിയുടെ നിരീക്ഷണം  (4 hours ago)

14കാരിയില്‍ ജയി ജയകുമാറിന്റെ ഹൃദയം മിടിച്ചു; അടുത്ത 48 മണിക്കൂര്‍ വിലപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍  (4 hours ago)

ഹോര്‍മുസ് വഴി ഒരു ദിവസം 15 കപ്പലുകളില്‍ കൂടുതല്‍ കടത്തി വിടില്ലെന്ന് ഇറാന്‍  (4 hours ago)

ലൈംഗിക പീഡന പരാതിയില്‍ ഐടി കമ്പനിയിലെ ആറ് പേര്‍ അറസ്റ്റില്‍  (4 hours ago)

സംസ്ഥാനത്ത് 78. 20 ശതമാനം പോളിംഗ്  (5 hours ago)

ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിറുത്തലില്‍ നിന്ന് പിന്‍മാറുമെന്ന് മുന്നറിയിപ്പുമായി ഇറാന്‍  (5 hours ago)

പൂഞ്ഞാറില്‍ പോലീസിനെ ഭീഷണിപ്പെടുത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തൂങ്കല്‍  (7 hours ago)

വയോധികയുടെ മരണം കൊലപാതകം; കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെയെന്ന് പൊലീസ്  (7 hours ago)

ആറന്മുളയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണം  (7 hours ago)

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു  (7 hours ago)

വനിതാ ബൂത്ത് ഏജന്റുമാര്‍ക്കെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി  (7 hours ago)

ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 254 ആയി  (7 hours ago)

ആറാം ക്ലാസ്സില്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കി സി ബി എസ് ഇ  (7 hours ago)

മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അക്ഷയ വോട്ട് ചെയ്തു  (8 hours ago)

Malayali Vartha Recommends