Widgets Magazine
13
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ടെന്നിസ് താരം രാധിക യാദവിന്റെ കൊലപാതകത്തില്‍ കൂടുതല്‍ മൊഴികൾ..ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കുന്നതിന് അവളുടെ മാതാപിതാക്കള്‍ അവളെ ശാസിക്കുകയും അപമാനിക്കുകയും ചെയ്തിരുന്നു..


പാകിസ്ഥാനി നടി ഹുമൈറ അസ്ഖർ അലിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.. അവയവങ്ങൾ കറുത്ത രൂപത്തിലായി, ശരീരത്തിൽ ബ്രൗൺ നിറത്തിലെ പ്രാണികൾ.. അസ്ഥികളിൽ ഒടിവുകൾ കണ്ടെത്തിയില്ല..


വിശ്വാസ് കുമാറിന് ഇന്നും ആ ദുരന്തത്തിൽ നിന്നും കരകയറാൻ സാധിച്ചിട്ടില്ല.. സംസാരിക്കാനോ മറ്റ് പ്രവൃത്തികളിൽ സജീവമാകാനോ കഴിയാത്ത രീതിയിൽ മാനസിക പിരിമുറുക്കം..


'മോള് ഇത്രയും പീഡനം അനുഭവിച്ചെന്നറിഞ്ഞിരുന്നില്ല; എല്ലാ പ്രശ്നങ്ങളും ‌ഞങ്ങൾ അറിയുമെന്ന് അവൻ ഭയന്നിട്ടുണ്ടാകും... അതുകൊണ്ട് എന്റെ മക്കളെ ഇല്ലാതാക്കി...


വാഗമണ്ണിൽ ചാർജിംഗ് സ്റ്റേഷനിൽ കാറിടിച്ചു കയറി; നാല് വയസ്സുകാരൻ മരിച്ചു, അമ്മക്ക് പരിക്ക്...

8.17 കോടി രൂപയുടെ 25 കിലോ സ്വര്‍ണ്ണക്കടത്ത് കേസ്... എയര്‍ കസ്റ്റംസ് ഇന്റലിജന്റ്‌സ് സൂപ്രണ്ടും വിഷ്ണു സോമസുന്ദരവുമടക്കം 4 പേര്‍ക്കെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ച കേസ്: ഒന്നാം പ്രതി കസ്റ്റംസ് സൂപ്രണ്ട് രാധാകൃഷ്ണന് ജാമ്യം, ഫെബ്രുവരി 14 ന് കുറ്റപത്രത്തില്‍ വാദം കേള്‍ക്കും, സറീനാ ഷാജിക്കും വിഷ്ണു സോമസുന്ദരത്തിനും സിബിഐ കോടതി ജാമ്യം അനുവദിച്ചിരുന്നു, കോഫേപോസ ചുമത്തി സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിച്ച രണ്ടാം പ്രതി കാരിയര്‍ സുനില്‍കുമാറിന്റെ പ്രൊഡക്ഷന്‍ വാറണ്ട് പിന്‍വലിച്ചു

11 JANUARY 2022 07:57 AM IST
മലയാളി വാര്‍ത്ത

തലസ്ഥാനത്തെ അന്താരാഷ്ട്ര വിമാനത്താവളം വഴി 8 കോടി 17 ലക്ഷം രൂപയുടെ 25 കിലോഗ്രാം സ്വര്‍ണ്ണ ബിസ്‌ക്കറ്റ് കടത്തിയ കേസില്‍ ഒന്നാം പ്രതി കസ്റ്റംസ് സൂപ്രണ്ട് രാധാകൃഷ്ണന് തിരുവനന്തപുരം സിബിഐ സ്‌പെഷ്യല്‍ കോടതി ജാമ്യം അനുവദിച്ചു.

രണ്ടു ലക്ഷം രൂപക്കുള്ള പ്രതിയുടെ സ്വന്തവും തുല്യ തുകയ്ക്കുള്ള രണ്ടാള്‍ ജാമ്യ ബോണ്ടിന്‍മേലുമാണ് ഉപാധികളോടെ സിബിഐ സ്‌പെഷ്യല്‍ കോടതി ജാമ്യം നല്‍കിയത്.




2 മുതല്‍ 4 വരെ പ്രതികളായ സുനില്‍കുമാറിനും സറീനാ ഷാജിക്കും വിഷ്ണു സോമസുന്ദരത്തിനും കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചിരുന്നു. തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ എയര്‍ കസ്റ്റംസ് ഇന്റലിജന്റ്‌സ് സൂപ്രണ്ടടക്കം നാലു പ്രതികള്‍ ഫെബ്രുവരി 14 ന് ഹാജരാകാന്‍ സിബിഐ സ്‌പെഷ്യല്‍ ജഡ്ജി കെ. സനില്‍ കുമാര്‍ ഉത്തരവിട്ടു.അന്നേ ദിവസം സി ബി ഐ കുറ്റപത്രത്തില്‍ വാദം ബോധിപ്പിക്കാനും കോടതി ഉത്തരവിട്ടു. കെ എസ് ആര്‍ റ്റി സി കണ്ടക്ടറും കാരിയറുമായ രണ്ടാം പ്രതി സുനില്‍ കുമാറിനെ രാജ്യ സുരക്ഷയേയും സാമ്പത്തിക ഭദ്രതയെയും ബാധിച്ച കേസായതിനാലും വിദേശ നാണയ വിനിമയ ചട്ടം ലംഘിച്ചതിനാലും കോഫേപോസ ചുമത്തി പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു.



എയര്‍ കസ്റ്റംസ് ഇന്റലിജന്റ്‌സ് സൂപ്രണ്ട് തിരുവനന്തപുരം പി റ്റി പി നഗര്‍ സ്വദേശി ബി. രാധാകൃഷ്ണന്‍ (50) , കാരിയര്‍ തിരുമല സ്വദേശി കെ എസ് ആര്‍ റ്റി സി കണ്ടക്ടര്‍ എം. സുനില്‍ കുമാര്‍ (45), ആലുവ സ്വദേശിനിയും ബ്യൂട്ടി പാര്‍ലര്‍ ഉടമയും കള്ളക്കടത്തിന് വേണ്ടി തിരുവനന്തപുരത്ത് താമസിക്കുന്നയാളുമായ സെറീന ഷാജി (42), റാക്കറ്റിന്റെ മുഖ്യ സൂത്രധാരനും വയലിസ്റ്റ് ബാലഭാസ്‌ക്കറിന്റെ സുഹൃത്തും സംഗീത ട്രൂപ്പ് മാനേജരുമായ തിരുമല സ്വദേശി വിഷ്ണു സോമസുന്ദരം (47) എന്നിവരാണ് സ്വര്‍ണ്ണക്കടത്തു പരമ്പരയിലെ ആദ്യ കേസിലെ ഒന്നു മുതല്‍ നാലു വരെയുള്ള പ്രതികള്‍.




4 പ്രതികള്‍ക്കെതിരെ സിബിഐ ആന്റി കറപ്ഷന്‍ ബ്യൂറോ തിരുവനന്തപുരം സിബിഐ കോടതിയില്‍ 2021 ജനുവരി 22 നാണ് കുറ്റപത്രം സമര്‍പ്പിച്ചത്. സി ബി ഐ കൊച്ചി ആന്റി കറപ്ഷന്‍ ബ്യൂറോ എസ്.പിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കുറ്റപത്രവും അനുബന്ധ റെക്കോര്‍ഡുകളും പരിശോധിച്ച കോടതി പ്രതികള്‍ക്കെതിരെ നടപടികളെടുക്കാന്‍ പ്രഥമദൃഷ്ട്യാ കേസുണ്ടെന്നു വിലയിരുത്തിയാണ് വിചാരണക്കായി പ്രതികളെ ഹാജരാക്കാന്‍ ഉത്തരവിട്ടത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 120 ബി (ക്രിമിനല്‍ ഗൂഡാലോചന) , 511 ഓഫ് 420 (വിശ്വാസ വഞ്ചന ചെയ്ത് ചതിക്കാന്‍ ശ്രമിക്കല്‍) , അഴിമതി നിരോധന നിയമത്തിലെ വകുപ്പുകളായ 7 (പൊതു സേവകന്‍ ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തില്‍ നിയമപരമായ വേതനം അല്ലാതെയുള്ള പ്രതിഫലമായ കൈക്കൂലി ആവശ്യപ്പെട്ട് സ്വീകരിക്കല്‍) , 8 (നിയമാനുസൃതമല്ലാതെയോ അഴിമതിയിലോ പൊതുസേവകനെ സ്വാധീനിക്കുന്നതിനായി പ്രതിഫലം കൈപ്പറ്റല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കോടതി പ്രതികള്‍ക്കെതിരെ കലണ്ടര്‍ കേസെടുത്തത്.



കേന്ദ്ര റവന്യൂ ഇന്റലിജന്റ്‌സ് ആണ് കള്ളക്കടത്ത് കണ്ടു പിടിച്ച് സ്വര്‍ണ്ണം പിടികൂടി കേസെടുത്തത്. പൊതു സേവകനായ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കൃത്യത്തില്‍ ഉള്‍പ്പെട്ടതിനാല്‍ അഴിമതി നിരോധന നിയമ പ്രകാരം തുടരന്വേഷണം സിബിഐ ഏറ്റെടുക്കുകയായിരുന്നു. കേസന്വേഷണ ഘട്ടത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട പ്രതികള്‍ സിബിഐ കസ്റ്റഡിയിലും ജുഡീഷ്യല്‍ കസ്റ്റഡിയിലും റിമാന്റ് ചെയ്യപ്പെട്ട് ജയിലില്‍ കഴിയവേ കോടതി ജാമ്യത്തില്‍ തുടരുകയായിരുന്നു. കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട കേസില്‍ വിചാരണക്ക് പ്രതികളുടെ കൃത്യമായ സാന്നിധ്യം ഉറപ്പാക്കാനാണ് വീണ്ടും ജാമ്യക്കാരെ ഹാജരാക്കി ജാമ്യം പുതുക്കാന്‍ കോടതി ഉത്തരവിട്ടത്. മുന്‍ ജാമ്യ ബോണ്ടില്‍ തുടരാന്‍ പ്രതികളെ അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.




വയലിസ്റ്റ് ബാലഭാസ്‌ക്കറിന്റെ സുഹൃത്ത് പ്രകാശന്‍ തമ്പി , തലസ്ഥാനത്ത് ജ്വല്ലറിയുടമയും മലപ്പുറം സ്വദേശിയുമായ അബ്ദുള്‍ ഹക്കിം , ഇയാളുടെ കണക്കപ്പിള്ള മുഹമ്മദ് റാഷിദ് , അഭിഭാഷകനായ കഴക്കൂട്ടം സ്വദേശി ബിജു മനോഹര്‍ , വിഷ്ണു സോമസുന്ദരം , സെറീന ഷാജി , മുഹമ്മദ് ജസീല്‍ , ആകാശ് ഹാജി, ഷാജഹാന്‍ കുന്നത്തു പീടികയില്‍ , പി.പി. മുഹമ്മദ് അലി ഹാജി , കസ്റ്റംസ് സൂപ്രണ്ട് ബി. രാധാകൃഷ്ണന്‍ എന്നിവരുള്‍പ്പെട്ട സ്വര്‍ണ്ണക്കടത്തു റാക്കറ്റ് 40 നിര്‍ധന യുവതികളെയും സുനില്‍കുമാറിനെയും കാരിയര്‍മാരായി നിയോഗിച്ച് 2018 മുതല്‍ ഇന്റര്‍നാഷണല്‍ ടെര്‍മിനല്‍ വഴി നടത്തി വന്നിരുന്ന കോടികള്‍ മറിഞ്ഞ 400 കിലോഗ്രാം സ്വര്‍ണ്ണക്കടത്ത് പരമ്പരയിലെ ആദ്യ കുറ്റപത്രമാണ് സി ബി ഐ തലസ്ഥാനത്തെ സി ബി ഐ കോടതിയില്‍ ഹാജരാക്കിയത്. മറ്റു പ്രതികളെ ഉള്‍പ്പെടുത്തിയുള്ള കുറ്റപത്രം വരും ദിവസങ്ങളില്‍ ഹാജരാക്കും.


2019 മെയ് 13 ന് നടത്തിയ 25 കിലോ ഗ്രാമിന്റെ സ്വര്‍ണ്ണക്കടത്തിലാണ് ആദ്യ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഒരു വര്‍ഷത്തില്‍ നടന്ന ഒരേ പോലെയുള്ള മൂന്നു കുറ്റകൃത്യങ്ങള്‍ക്ക് വീതം വിഭജിച്ച കുറ്റപത്രങ്ങള്‍ തയ്യാറാക്കി വെവ്വേറെ വിചാരണ ചെയ്യണമെന്ന ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 219 പ്രകാരമാണ് വെവ്വേറെ കുറ്റപത്രം സമര്‍പ്പിക്കുന്നത്.



2019 മെയ് 13 ന് ദുബായില്‍ നിന്ന് തിരുവനന്തപുരം ചാക്ക അശന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ സുനില്‍ കുമാര്‍ മോഹനകുമാരന്‍ തമ്പിയില്‍ നിന്ന് കേന്ദ്ര റവന്യൂ ഇന്റലിജന്‍സ് പിടിച്ചെടുത്ത 8, 17 , 45 , 455 രൂപ വിലവരുന്ന 25 സ്വര്‍ണ്ണ ബാറുകള്‍ കണ്ടു കെട്ടാന്‍ കേന്ദ്ര റവന്യൂ ഇന്റലിജന്‍സ് 2019 ഡിസംബര്‍ 7 ന് നടപടികളെടുത്തു.


ക്രിമിനല്‍ കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് രാധാകൃഷ്ണനെയും അറസ്റ്റ് ചെയ്തിരുന്നു. വിമാനത്താവളത്തില്‍ യാത്രക്കാരുടെ ബാഗുകള്‍ എക്‌സ്‌റേയിലൂടെ പരിശോധിക്കുന്നതിന്റെ ചുമതലയുള്ള സൂപ്രണ്ടായിരുന്നു ഇയാള്‍. എക്‌സ്‌റേ വിഭാഗത്തില്‍ താനുമായി '' കൈകോര്‍ത്ത് '' പോകുന്ന ഉദ്യോഗസ്ഥരെയും ജീവനക്കാരെയുമാണ് രാധാകൃഷ്ണന്‍ നിയോഗിച്ചിരുന്നത്.
2018 ഒക്ടോബര്‍ മുതല്‍ ഇയാള്‍ ഇത്തരം നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാണ്. ഇതിലൂടെ ഇയാള്‍ സാമ്പത്തിക നേട്ടങ്ങള്‍ കൈവരിച്ചതായും സിബിഐ കുറ്റപത്രത്തില്‍ പറയുന്നു.



ഇയാളുടെ ഭാര്യ സംഗീത വേലായുധന് '' കുലീനോ ഫുഡ്സ് ഓട്ടോമേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് '' എന്ന കമ്പനിയുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നു. വിഷ്ണു സോമസുന്ദരമാണ് ഈ സ്ഥാപനം നടത്തുന്നത്. റാക്കറ്റിന്റെ മുഖ്യ സൂത്രധാരന്‍ ഇയാളാണെന്ന് റവന്യൂ ഇന്റലിജന്റ്‌സ് കണ്ടെത്തി.


2018 ഒക്ടോബര്‍ ഒന്നു മുതല്‍ 2019 മെയ് 13 വരെ ഏഴ് തവണകളിലായി 1,35, 000 രൂപ വീതം സംഗീത വേലായുധന്‍ കൈപ്പറ്റിയിട്ടുണ്ട്. വിഷ്ണു സോമസുന്ദരവുമായി ഒത്ത് ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുള്ള ഉദ്യോഗസ്ഥനാണ് രാധാകൃഷ്ണന്‍. വിഷ്ണുവിന്റെ കൂട്ടാളികള്‍ വിദേശത്ത് നിന്നെത്തുമ്പോള്‍ അവരുടെ ബാഗുകളിലെ സ്വര്‍ണ്ണം കടത്തിവിട്ട് കസ്റ്റംസ് ക്ലിയറന്‍സ് നല്‍കുമായിരുന്നു. 2018 ഒക്ടോബര്‍ മുതലാണ് വിഷ്ണു സോമസുന്ദരവും എം. ബിജുവും ചേര്‍ന്നുള്ള മാഫിയാ സംഘം പ്രവര്‍ത്തനം തുടങ്ങിയത്.


വിഷ്ണു സോമസുന്ദരം , എം. ബിജു , പ്രകാശന്‍ തമ്പി , സറീന ഷാജി , എം.സുനില്‍കുമാര്‍ തുടങ്ങിയവര്‍ രാജ്യസുരക്ഷയെയും രാജ്യസമ്പദ് വ്യവസ്ഥയയെയും തകര്‍ക്കാന്‍ ലക്ഷ്യമിട്ട് പ്രവര്‍ത്തിച്ച് വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചതിന് '' കോഫെ പോസെ '' ചുമത്തപ്പെട്ട് ഒരു വര്‍ഷത്തെ കരുതല്‍ തടങ്കലില്‍ സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിച്ചിരുന്നു. ചില പ്രതികള്‍ ഒളിവിലാണ്. 400 കിലോഗ്രാം സ്വര്‍ണ്ണക്കള്ളക്കടത്തില്‍ ആകെ 26 പ്രതികളുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജാനകി വിv/s സ്‌റ്റേറ്റ് ഒഫ് കേരള യുടെ റിലീസ് തീയതി എത്തി  (49 minutes ago)

ഔദ്യോഗിക വസതിയായ റോസ്ഹൗസിൽ അഫ്ഗാനിസ്ഥാനിൽ നിന്നുള്ള കുട്ടികളെ ക്ഷണിച്ച് മന്ത്രി വി ശിവൻകുട്ടി  (1 hour ago)

കമ്യൂണിസ്റ്റ് അക്രമത്തിൽ നിന്ന് ഉയർത്തെഴുന്നേറ്റ് പ്രതിരോധ ശക്തിയുടെ പ്രതീകമായും ലക്ഷക്കണക്കിന് ബിജെപി പ്രവർത്തകർക്ക് പ്രചോദനമായും നിലകൊള്ളുന്നു; സദനന്ദൻ മാസ്റ്ററെ പുകഴ്ത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ ര  (1 hour ago)

ഗുരുഭക്തിയും ഗുരുവന്ദനവും നമ്മുടെ മഹത്തായ സാംസ്കാരിക പൈതൃകമാണ്; ഗുരു വന്ദനത്തിനെതിരെ വന്ന പരാമർശങ്ങൾ ദൗർഭാഗ്യകരമാണെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ  (1 hour ago)

കുട്ടികളെ കൊണ്ട് കാലുകഴുകിപ്പിക്കുന്നതാണ് നാടിന്റെ സംസ്‌കാരം എന്ന് ഗവര്‍ണ്ണര്‍ പറഞ്ഞാല്‍ കേരള ജനത അംഗീകരിക്കില്ല; തുറന്നടിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി  (1 hour ago)

Tennis-player-radhika-yadav- വെളിപ്പെടുത്തലുമായി സഹതാരം.  (3 hours ago)

Pakistani-actress ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്  (3 hours ago)

AIR INDIA CRASH ആ ട്രോമയിൽ നിന്നും കരകയറാനായിട്ടില്ല  (3 hours ago)

KSRTC ഡ്രൈവറുടെ കൺഡ്രോൾ കളഞ്ഞ വനിതാ കണ്ടക്ടർക്ക് ജോലിയിൽ തുടരാം..! രാത്രിക്ക് രാത്രി മാന്തി എല്ലാം മാറ്റി  (3 hours ago)

'മോള് ഇത്രയും പീഡനം അനുഭവിച്ചെന്നറിഞ്ഞിരുന്നില്ല; എല്ലാ പ്രശ്നങ്ങളും ‌ഞങ്ങൾ അറിയുമെന്ന് അവൻ ഭയന്നിട്ടുണ്ടാകും... അതുകൊണ്ട് എന്റെ മക്കളെ ഇല്ലാതാക്കി...  (3 hours ago)

ദേ വിമാനത്തിനുള്ളിൽ അദൃശ്യ ശക്തി...!ജൂൺ 11-ന് ആ വിമാനത്തിൽ സംഭവിച്ചത് ഇത് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ  (3 hours ago)

AKG സെന്റർ വിട്ട് ശശി CPIM-ൽ നിന്നിറങ്ങുന്നു പി കെ ശശി കോൺഗ്രസിലേക്ക്..?! നാറിയവനെ പേറിയാൽ നാറുമെന്ന്  (4 hours ago)

വാഗമണ്ണിൽ ചാർജിംഗ് സ്റ്റേഷനിൽ കാറിടിച്ചു കയറി; നാല് വയസ്സുകാരൻ മരിച്ചു, അമ്മക്ക് പരിക്ക്...  (4 hours ago)

ഒന്നിന് പിറകെ ഒന്നായി തേടിയെത്തിയ ദുരന്തം; മക്കളുടെ മരണമറിയാതെ ജീവനുവേണ്ടി മല്ലിട്ട് എൽസി...  (4 hours ago)

ആര്യവൈദ്യശാലാ ട്രസ്റ്റ് ബോര്‍ഡ് അംഗവും സ്‌പെ ഷ്യല്‍ കണ്‍സള്‍ട്ടന്റുമായ പി രാഘവവാരിയര്‍  (6 hours ago)

Malayali Vartha Recommends