സി പി ഐ യും സംഘവും കോണ്‍ഗ്രസുമായി അടുക്കുമ്പോള്‍ ഇടുക്കി എഞ്ചിനീയറിംഗ് കോളേജ് അതിക്രമത്തില്‍ കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനെ കുരുക്കാന്‍ സി പി എം തീരുമാനം.... ഇക്കുറി കെ. എസ് കുടുങ്ങുമോ?

സി പി ഐ യും സംഘവും കോണ്‍ഗ്രസുമായി അടുക്കുമ്പോള്‍ ഇടുക്കി എഞ്ചിനീയറിംഗ് കോളേജ് അതിക്രമത്തില്‍ കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനെ കുരുക്കാന്‍ സി പി എം തീരുമാനിച്ചു.
ഇടുക്കി എഞ്ചിനിയറിംഗ് കോളേജിലെ എസ് എഫ് ഐ പ്രവര്‍ത്തകന്റെ കൊലപാതകത്തിന് പിന്നില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ ഗുണ്ടകളാണെന്ന് വരുത്തി തീര്‍ക്കാനാണ് കോടിയേരി ഉള്‍പ്പെടെയുള്ള നേതാക്കളുടെ തീരുമാനം.
കെ.സുധാകരന്റെ പണി തീര്‍ക്കാന്‍ കുറെ നാളായി സിപിഎം ശ്രമിച്ചു വരികയാണ്. വി.ഡി. സതീശനോട് ഇവര്‍ക്ക് വിരോധമില്ല. സി പി എമ്മിനെ നോവിപ്പിക്കുന്ന തരത്തില്‍ ഒരിക്കലും സതീശന്‍ പെരുമാറാറില്ല. മുഖ്യമന്ത്രിയെയും കണ്ണൂരിലെ സി പി എം നേതാക്കളെയും നിരന്തരം അപഹസിക്കുന്ന കെ സുധാകരനെ ഇല്ലാതാക്കി കേസില്‍ കുരുക്കിയാല്‍ അത് പാര്‍ട്ടിക്ക് ഗുണകരമാകുമെന്ന് സി പി എം കരുതുന്നു.
സുധാകരനെ പണിയുന്നതിലൂടെ സി പി ഐ ക്കും സിപിഎം.പണി കൊടുക്കുന്നു. കെ.സുധാകരന്റെ പാര്‍ട്ടി ലോകോത്തരമെന്ന് പറയുന്ന സി പി ഐ യെ പ്രതിസന്ധിയിലാക്കാന്‍ സി പി എമ്മിന്റെ പുതിയ നീക്കത്തിന് സാധിക്കും.
കോണ്‍ഗ്രസിനെതിരെ കഴിഞ്ഞ കുറെ ദിവസങ്ങളായി സി പി എം നിരന്തരമായി നടത്തി കൊണ്ടിരിക്കുന്ന ആക്രമണങ്ങളും ഉദ്ദേശ്യവും മറ്റൊന്നല്ല.
കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് കെ സുധാകരന്‍ വന്നതിന് ശേഷം സംസ്ഥാനത്ത് അക്രമ രാഷ്ട്രീയമാണുണ്ടാകുന്നതെന്ന് കോടിയേരി കുറ്റപ്പെടുത്തിയത് ഈ സാഹചര്യത്തിലാണ്. . സുധാകരന്‍ പ്രകോപനം സൃഷ്ടിക്കുന്നു. ഇതുവരെ 21 പേരുടെ കൊലപാതകം നടന്നു. ഇനിയെങ്കിലും കോണ്‍ഗ്രസ് കൊലക്കത്തി താഴെ വെക്കണം. കേരളത്തില്‍ ക്രമസമാധാനം തകര്‍ന്നുവെന്ന് വരുത്തിത്തീര്‍ക്കാനാണ് ഇപ്പോള്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും ഇതാണ് കോണ്‍ഗ്രസിന്റെ സെമി കേഡറെങ്കില്‍ കേരളത്തിന്റെ അവസ്ഥയെന്താകുമെന്നും കോടിയേരി ചോദിച്ചു.
കോളേജ് തെരഞ്ഞെടുപ്പിലെ കെഎസ് യുവിന്റെ പരാജയഭീതി കാരണം പുറത്ത് നിന്ന് സംഘടിച്ചെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് അക്രമം നടത്തിയതെന്നാണ് ആരോപണം. കലാലയങ്ങള്‍ സംഘര്‍ഷഭൂമിയാക്കി തകര്‍ച്ചയില്‍ നിന്ന് കരകയറാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നതെന്നും കോടിയേരി കുറ്റപ്പെടുത്തി. യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പുകള്‍ അക്രമത്തിലൂടെ പിടിച്ചെടുക്കാനുള്ള ശ്രമം നടക്കില്ലെന്നും കോടിയേരി പറഞ്ഞു.
ഇന്നലെ ഉച്ചയോടെയാണ് ഇടുക്കി എഞ്ചിനീയറിംഗ് കോളജില്‍ തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് കുത്തേറ്റത്. നെഞ്ചിന് കുത്തേറ്റ എസ്എഫ്‌ഐ പ്രവര്‍ത്തകനുമായ ധീരജ് രാജേന്ദ്രനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മറ്റ് രണ്ട് വിദ്യാര്‍ത്ഥികളായ അഭിജിത്, അമല്‍ എന്നിവര്‍ക്കും കുത്തേറ്റിട്ടുണ്ട്. ഇവരുടെ പരിക്കുകള്‍ ഗുരുതരമല്ല. കൊല്ലപ്പെട്ട കണ്ണൂര്‍ തളിപ്പറമ്പ് പാലക്കുളങ്ങര സ്വദേശി ധീരജ് ഏഴാം സെമസ്റ്റര്‍ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയാണ്.
എഞ്ചിനീയറിംഗ് കോളജില്‍ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ എസ്എഫ്‌ഐ വിദ്യാര്‍ത്ഥി ധീരജ് രാജേന്ദ്രനെ കുത്തിയത് കെഎസ് യു - യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്ന് എസ്എഫ് ഐയും സിപിഎമ്മും ആരോപിച്ചു. സംഘര്‍ഷമില്ലാതിരുന്ന കോളേജില്‍ പുറത്തുനിന്നുമെത്തിയ സംഘമാണ് പ്രശ്‌നമുണ്ടാക്കിയതെന്ന് സിപിഎം കുറ്റപ്പെടുത്തി. കൊല്ലപ്പെട്ട ധീരജിനെ കുത്തിയത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നിഖില്‍ പൈലിയാണെന്ന് മന്ത്രി എം.എം.മണി പറഞ്ഞു.
സമാധാനപരമായ തെരഞ്ഞെടുപ്പായിരുന്നു കോളേജില്‍ നടന്നത്. പുറത്ത് നിന്നുമെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പ്രശ്‌നമുണ്ടാക്കിയതെന്നും എംഎം മണി കുറ്റപ്പെടുത്തി. സംഘമായെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്ന് സിപിഎം ജില്ലാസെക്രട്ടറി സി.വി.വര്‍ഗീസും പ്രതികരിച്ചു. കോളേജ് തെരഞ്ഞെടുപ്പിനിടെ എസ്എഫ്‌ഐ-കെ എസ് യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായി ഇതിനിടെ പുറത്ത് നിന്നെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥികളെ കുത്തുകയായിരുന്നുവെന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകരും പ്രതികരിച്ചു.
നെഞ്ചിന് കുത്തേറ്റ കണ്ണൂര്‍ സ്വദേശിയും എസ്എഫ്‌ഐ പ്രവര്‍ത്തകനുമായ ധീരജ് രാജേന്ദ്രനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മറ്റ് രണ്ട് വിദ്യാര്‍ത്ഥികളായ അഭിജിത്, അമല്‍ എന്നിവരുടെ പരിക്കുകള്‍ ഗുരുതരമല്ലെന്നാണ് ആശുപത്രിയില്‍ നിന്നും ലഭിക്കുന്ന വിവരം.
സുധാകരനെ പ്രതി കുട്ടിലാക്കാനുള്ള നിര്‍ദ്ദേശം സി പി എം ഇടുക്കി ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയിട്ടുണ്ട്. കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പും പാര്‍ട്ടി സമ്മേളനവും നടക്കാനിരിക്കെ സി പി എമ്മിന് വീണു കിട്ടിയ തുറുപ്പ് ചീട്ടായി കൊലപാതകം മാറ്റുന്നു.ഇത്രയുമൊക്കെയായിട്ടും സുധാകരന് വേണ്ടി സതീശനോ ചെന്നിത്തലയോ ഉമ്മന്‍ ചാണ്ടിയോ രംഗത്തിറങ്ങിയിട്ടില്ലെന്നതാണ് ബഹുരസം .
"
https://www.facebook.com/Malayalivartha