ധീരജ് രാജേന്ദ്രനെ കൊലപാതകത്തിൽ നിർണായക അറസ്റ്റ് :കുറ്റം സമ്മതിച്ച് നിഖിൽ പൈലി : കണ്ണീരുണങ്ങാതെ ധീരജിന്റെ വീട്

എൻജിനീയറിംഗ് കോളേജ് വിദ്യാർത്ഥിയും എസ് എഫ് ഐ പ്രവർത്തകനുമായ ധീരജ് രാജേന്ദ്രന്റെ കൊലപാതകം സകലരെയും നടുക്കിയ വാർത്തയായിരുന്നു. ഇപ്പോളിതാ ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത് വരികയാണ്. രണ്ട് പേരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ നിഖിൽ പൈലിയുടെയും ജെറിൻ ജോജോയുടെയും അറസ്റ്റാണ് രേഖപ്പെടുത്തുക.
ധീരജിനെ കുത്തിക്കൊലപ്പെടുത്തിയത് താനാണെന്ന് നിഖിൽ പൈലി പൊലീസിനോട് സമ്മതിച്ചു. കൊലപാതകത്തിൽ ജെറിൻ ജോജോയുടെ പങ്ക് തെളിഞ്ഞിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി . സംഭവശേഷം ഓടി രക്ഷപ്പെടുന്നതിനിടെ ജെറിനെ പൊലീസ് പിടികൂടുകയായിരുന്നു.
നിഖിലിനെയും ജെറിനെയും കൂടാതെ നാല് പേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. നാല് പേരും എൻജിനീയറിംഗ് കോളേജ് വിദ്യാർത്ഥികൾ ആണ്. എല്ലാവരും കെ എസ് യു പ്രവർത്തകരാണ് എന്നതാണ് ശ്രദ്ധേയമായ കാര്യം . ഇവരെ വിശദമായി ചോദ്യം ചെയ്യുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
അതേസമയം കേസിൽ യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവായ നിഖിൽ പൈലി കുറ്റം സമ്മതിക്കുകയുണ്ടായി. താനാണ് ധീരജിനെ കുത്തിയതെന്ന് നിഖിൽ പോലീസിനോട് തുറന്നു സമ്മതിച്ചു . സംഭവത്തിൽ ആറ് പേരെക്കൂടി പോലീസ് കസ്റ്റഡിയിൽ എടുത്തു. ആറ് പേരും കെ.എസ്.യു. പ്രവർത്തകരാണ്. ഇവരെ പോലീസ് ചോദ്യം ചെയ്യുന്നുണ്ട്.
നേരത്തെ, ഇടുക്കി കരിമണലിൽനിന്ന് ബസിൽ യാത്രചെയ്യുന്നതിനിടെയാണ് നിഖിൽ പൈലിയെ പോലീസ് പിടികൂടിയത്. വിദ്യാർഥികളെ അക്രമിച്ചശേഷം സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടുവെന്ന് കരുതപ്പെടുന്ന ഇയാളെ കണ്ടെത്താൻ മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് പോലീസ് വിപുലമായ അന്വേഷണം നടത്തുന്നുണ്ട്.
https://www.facebook.com/Malayalivartha



























